” വേണ്ട…. എനിക്ക് അയാളെ….. അയാളെ വിവാഹം ചെയ്യാൻ എനിക്ക് സാധിക്കില്ല ….”
ഇന്ദുവായിരുന്നു അത്…. എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാൻ അമൽ അവിടെ തന്നെ നിന്ന് അവരുടെ സംഭാഷണം കേട്ടു….
” ഏഹ്… നിനക്ക് അവനെ ഇഷ്ടമല്ലന്നോ…. പിന്നെ…. നീ…. അങ്ങനൊക്കെ…. ”
അരവിന്ദായിരുന്നു അത്
” എങ്ങനൊക്കെ…. അരവിന്ദേട്ടന്റെ കൂട്ടുകാരൻ എന്ന അടുപ്പമേ ഞാൻ കാണിച്ചിട്ടുള്ളു…. അല്ലാതെ എനിക്ക് അയാളോട് പ്രണയമൊന്നും ഇല്ല…. ”
കലി തുള്ളിയാണ് ഇന്ദു അത് പറഞ്ഞത്…. ഇന്ദുവിന്റെ ശബ്ദം അത്രയും ഉയർന്ന് ആദ്യമായിട്ടാണ് എല്ലാവരും കേൾക്കുന്നത്…. എല്ലാവരും സ്തബ്ധരായി നിന്നു….
” ശരി…. മോൾക്ക് അവനോട് പ്രണയം ഒന്നുമില്ലന്ന് സമ്മതിക്കുന്നു….. പക്ഷെ ഞങ്ങൾക്ക് അവനെ ഒരുപാട് ഇഷ്ടമാണ്…. എന്റെ കുട്ടിക്ക് വേണ്ടി അവനെ ആലോചിക്കട്ടെ…. ”
അച്ഛനായിരുന്നു അത്….
” വേണ്ടാ…. എനിക്ക് അയാളെ അങ്ങനെ ഒരിക്കലും കാണാൻ പറ്റില്ല…. വേറെ ആരുടെ കൂടെ കഴിഞ്ഞാലും അയാളുടെ കൂടെ എനിക്ക് പറ്റില്ല…. ”
ഇന്ദു വീണ്ടും അലറി വിളിച്ചു….
” നിനക്ക് അവനോട് പ്രേമം ഇല്ലല്ലേ…. പിന്നെ ഞാൻ കണ്ടതൊക്കെ എന്താടി…. ഇത്ര മാത്രം പറയാൻ എന്ത് കുറവാടി നീ അവനിൽ കണ്ടത്…. നൂറു ജന്മം ചെയ്താൽ അവനെ പോലെ ഒരുത്തനെ നിനക്ക് കിട്ടില്ല…. ”
അരവിന്ദിന്റെ ശബ്ദവും ഉയർന്നു…. ആദ്യമായാണ് അവൻ ഇത്രയും ദേഷ്യത്തോടെ ഇന്ദുവിനോട് സംസാരിക്കുന്നത്..
“അയാൾ…. അയാൾ… ഒരു കള്ളുകുടിയനാണ്…. വെറും ആഭാസനാണ്…. എത്ര പെണ്ണുങ്ങളെ പറ്റിച്ചിട്ടാണ് ഇവിടെ കല്യാണ ആലോചനയുമായി വന്നതെന്ന് ആർക്കറിയാം…. അങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ…. ”
പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അരവിന്ദിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു….. ഇന്ദു ഒരു നിമിഷം പകച്ചു പോയി