കൂടുതലൊന്നും ചിന്തിക്കാതെ അവൻ പോകാൻ റെഡിയാകാൻ തുടങ്ങി…. മുറിക്കു പുറത്തിറങ്ങുമ്പോൾ നനഞ്ഞ കണ്ണുകളുമായി അവനെ കാത്ത് ഇന്ദുവുണ്ടായിരുന്നു….. അവൾക്ക് വേണ്ടി കൈയിൽ കരുതിയിരുന്ന സമ്മാനപ്പൊതി അവൻ അവളുടെ കൈകൾ പിടിച്ച് വച്ചുകൊടുത്തു….
” ഒരുപാട് ആലോചിച്ചിട്ട് ഇന്ദുവിന് വേണ്ടി വാങ്ങിയതാണ്…. വേണ്ടന്ന് പറയരുത്…. ”
അവൻ ബാഗുമായി പതിയെ പുറത്തേക്ക് നടന്നു….
” അധികം വൈകാതെ ഞാൻ തിരിച്ചു വരും….. പറയാൻ ബാക്കി വച്ചത് പലതും പൂർത്തിയാക്കാൻ…. ”
തിരിഞ്ഞു നിന്ന് അവളോട് അത് കൂടി പറഞ്ഞിട്ട് അവൻ പുറത്തേക്ക് ഇറങ്ങി…. അരവിന്ദിനോടും മറ്റുള്ളവരോടും യാത്ര പറഞ്ഞ് പടിപ്പുര കടക്കുമ്പോൾ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി…. രണ്ടു കരിനീല മിഴികളെ തേടി…..
തൂണിനു പിന്നിൽ നനവാർന്ന ആ മിഴികൾ ഒന്നുകൂടി കണ്ടശേഷം അവൻ അവിടെ നിന്നും തിരിച്ച് യാത്ര തുടങ്ങി…..
‘എന്റെ ഇന്ദുവിന് ‘ എന്നെഴുതിയ ഒരു പേപ്പറിനൊപ്പം ഒരു പുതിയ കരിമണിമാല ഇന്ദു നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു…..
*************************************
“അതേ…. ബസ് ഇവിടെ വരേയുള്ളു….. ഇറങ്ങുന്നില്ലേ???…. ”
കണ്ടക്ടറുടെ ശബ്ദം കേട്ട് അമൽ ചാടി എഴുന്നേറ്റ് ചുറ്റും നോക്കി…. സമയം വൈകുന്നേരമായിരുന്നു….. അവൻ പതിവ് പോലെ ഒരു ഓട്ടോ വിളിച്ച് ഇന്ദുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു…. ഇപ്രാവശ്യം അവളുടെ കല്യാണം കൂടാൻ….. നാല് മാസങ്ങൾക്ക് മുൻപ് മൂന്നാമത് ഇവിടെ വന്നത് പറയാൻ ബാക്കി വച്ചതെല്ലാം പറഞ്ഞു തീർക്കാനും അവളെ ജീവന്റെ പാതിയായി കൂടെകൂട്ടാനുമായിരുന്നു…. പക്ഷെ……
അന്ന് നിറഞ്ഞ മിഴികൾ ആരും കാണാതെ ഒളിപ്പിച്ചുകൊണ്ട് ആ പടികൾ ഇറങ്ങുമ്പോൾ വീണ്ടും അങ്ങോട്ടേക്ക് ഒരു തിരിച്ചു പോക്ക് വേണ്ടായെന്ന് മനസ്സിൽ കരുതിയിരുന്നതാണ്…. പക്ഷെ ഇന്ദുവിന്റെ വിവാഹം…. അത് കാണണം….. അവൾ എന്റേതല്ലെന്ന് മനസ്സിൽ ഊട്ടിഉറപ്പിക്കാൻ….
************************************
നാലു മാസങ്ങൾക്ക് മുൻപ്…..
” ഡാ…. നീ എന്താണ് ഒരു മുന്നറിയിപ്പുമില്ലാതെ…. അതും ബൈക്കിൽ ഇത്രയും ദൂരം….. ”
ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്നപ്പോളാണ് വീട്ടിലേക്ക് കയറി വന്ന ബൈക്ക് അരവിന്ദ് ശ്രദ്ധിക്കുന്നത്…. ഹെൽമെറ്റ് മാറ്റിയപ്പോളാണ് ആളെ അവന് മനസ്സിലായത്…. അമൽ….
” അതൊക്കെയുണ്ട് മോനെ…. എവിടെ എല്ലാവരും???…. ആരെയും കാണുന്നില്ലല്ലോ??… ”
ചുറ്റും കണ്ണുകൾ ഓടിച്ചുകൊണ്ട് അവൻ ചോദിച്ചു…..
” അമ്മ തൊടിയിൽ എന്തോ ആവശ്യത്തിന് പോയി…. അച്ഛൻ ക്ഷേത്രത്തിലും…. അവിടെ ഉത്സവം കൊടിയേറാൻ പോകുവാ…. ”
പക്ഷെ അപ്പോളും അമൽ പ്രതീക്ഷിച്ച ആളെ പറ്റി അവൻ ഒന്നും പറഞ്ഞില്ല….
” അപ്പോ ഇന്ദുവോ???… ”
സഹികെട്ട് അവൻ തന്നെ ചോദിച്ചു…
“അവൾക്ക് രണ്ടു ദിവസമായിട്ട് ചെറിയ പനി…. ഇപ്പൊ കുറഞ്ഞിട്ടുണ്ട്…. പക്ഷെ ആൾ കിടക്കുവാ…. അടുക്കളയിൽ കയറി പോകരുതെന്നാ അമ്മയുടെ ഓഡർ… ”
അരവിന്ദ് പറഞ്ഞു കഴിഞ്ഞപ്പോളെക്കും ബാഗുകൾ എല്ലാം അവനെ ഏൽപ്പിച്ച്