” അല്ല…. ആരാ ഇത്…. ഇന്ദുവോ…. എന്താണ് ഇവിടൊക്കെ….. സാധാരണ ഒന്ന് കാണാൻ വല്യ പാടാണല്ലോ…. ”
ഡ്രൈവിങ് സീറ്റിൽ നിന്നും മീശയും താടിയും വളർത്തിയ ഒരാൾ തല പുറത്തേക്ക് നീട്ടിക്കൊണ്ട് ചോദിച്ചു…. വായ നിറയെ മുറുക്കാൻ ആയത് കൊണ്ട് സംസാരം അവ്യക്തമായിരുന്നു….. അയാളെ കണ്ടപാടെ ഇന്ദുവിന്റെ മുഖം ചുളിഞ്ഞത് അമൽ ശ്രദ്ധിച്ചു…. അയാളോടുള്ള അവളുടെ നീരസം ആ മുഖത്ത് വ്യക്തമായിരുന്നു…..
” ഇന്ദു…. വന്നേ…. നമ്മുക്ക് പോകാം…. ”
അവൻ പെട്ടന്ന് മുന്നോട്ട് വന്ന് അവളുടെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു…. ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അവനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മുറുക്കാൻ തുപ്പിക്കളയുന്നത് അവൻ കണ്ടു….
” ആരാ അയാൾ???.. ”
കൈയിലെ പിടി വിട്ടുകൊണ്ട് അവൻ ചോദിച്ചു….. അപ്പോളാണ് അവൻ ശ്രദ്ധിച്ചത്…. കൈയിൽ പിടിച്ച സമയം തൊട്ട് ഇപ്പോൾ വരെയും വല്ലാത്ത ഒരു ഭാവത്തിൽ അവൾ അവനെ നോക്കിക്കൊണ്ടിരിക്കുകയാണ്…. ഒരു സ്വപ്ന ലോകത്തിലെന്ന പോലെ …. പിടി വിട്ടിട്ടുപോലും അവൾ കണ്ണുകൾ അവനിൽ നിന്നും പിൻവലിച്ചിട്ടില്ല….
” അതേ…. താൻ ചോദിച്ചത് കേട്ടില്ലേ???… ആണയാൾ എന്ന്???… ”
അവൻ അവളെ ഒന്ന് തട്ടിക്കൊണ്ട് ഒന്നുകൂടി ചോദിച്ചു….
” ആഹ്… അയാൾ…. അയാൾ രാജു…. ഇവിടുത്തെ ഒരു മുതലാളിയാ…. കുറേ ബസ് ഒക്കെയുണ്ടെന്ന് പറയുന്നത് കേട്ടു…. വൃത്തികെട്ടവൻ….. എപ്പോഴും ഒരു വല്ലാത്ത നോട്ടവും സംസാരവുമാ…. എനിക്ക് പേടിയാ…. കാണുമ്പോളെ വഴി മാറി പോകും…. ”
പറഞ്ഞു തീർന്നപ്പോളേക്കും അവർ വീട്ടുപടിക്കൽ എത്തിയിരുന്നു….. ഉമ്മറത്ത് തന്നെ അരവിന്ദിന്റെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു…..
“:മോൻ ഇതെവിടെയായിരുന്നു…??… ഞാൻ എവിടൊക്കെ തിരഞ്ഞു???..
” അത് അച്ഛാ…. ഞാൻ വയലൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…. എന്തിനാ അച്ഛൻ എന്നെ തിരക്കിയത്???…. ”
” അത്…. മോന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു….. എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….. മോന്റെ അച്ഛൻ എന്തോ അത്യാവശ്യമുണ്ടെന്ന്
പറഞ്ഞുത്രെ…. ”
തിരിച്ച് ചെല്ലാൻ പറഞ്ഞ് ഒരു ഫോൺ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇത്ര നേരത്തെ വരുമെന്ന് അവൻ വിചാരിച്ചിരുന്നില്ല….. ഇന്ദുവിന്റെ മുഖത്ത് വീണ്ടും ഒരു വിഷാദം വന്നു നിറഞ്ഞിരുന്നു…. ഇത്രയും നേരത്തെ പോവുകയാണോ എന്ന ഭാവം…. പറയാൻ ഒരുപാട് ബാക്കി വച്ചിട്ടുള്ളതുകൊണ്ട് പോകാൻ അവനും മടിയായിരുന്നു….. പക്ഷെ വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അച്ഛൻ ഇങ്ങോട്ട് വരും…. അത് അത്ര നല്ലതാകില്ലന്ന് അവന് ബോധ്യമുണ്ടായിരുന്നു….. അതുകൊണ്ട്