അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

വൈകാതെ ഇന്ദുവും അവിടെ എത്തി…. രണ്ടുപേരും കൂടി തൊടിയിലും പറമ്പിലുമായി പതിയെ നടന്നു…. അപ്പോഴും അനാവശ്യമായ ഒരു മൗനം അവർക്കിടയിൽ ഉണ്ടായിരുന്നു …..

” ആരാ നേരത്തെ പറഞ്ഞ പെൺകുട്ടി….?”
അധികം വൈകാതെ അമൽ പ്രതീക്ഷിച്ച ചോദ്യമെത്തി….

” ഏത് പെൺകുട്ടി…. ”
ഒന്നും അറിയാത്തത് പോലെ അവൻ ചോദിച്ചു….

” നേരത്തെ പറഞ്ഞില്ലേ…. ഒരു കരിനീലകണ്ണുള്ള ധാവണിക്കാരി….. അതാരാണെന്ന്???…. ”
അവളുടെ വാക്കുകളിൽ അൽപ്പം ദുഃഖമുള്ളത് പോലെ അവന് തോന്നി….

” അതൊക്കെയുണ്ട്…. അധികം വൈകാതെ എല്ലാവരും അറിയും…. ”
സ്വതവേയുള്ള ചിരിയോടെ അവൻ പറഞ്ഞു….. അപ്പോളേക്കും അവിടെ മഴ ചാറി തുടങ്ങി….. അവർ രണ്ടുപേരും കൂടി പാടവരമ്പിൽ പണിഞ്ഞിട്ടുള്ള ഓലപ്പുരയിലേക്ക് കയറി…. രണ്ടുപേരും അത്യാവശ്യം നാനഞ്ഞിരുന്നു….. മഴയുടെ ഭംഗിയും ആസ്വദിച്ച് അവൻ പുറത്തേക്ക് നോക്കി നിന്നു…. അവന്റെ കണ്ണുകൾ അറിയാതെ ഇന്ദുവിലേക്ക് എത്തി…. നനഞ്ഞ മുടി കോതിക്കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ അവന്റ ചിന്തകൾ ആദ്യമായി അവളെ കണ്ട കുളക്കടവിലെത്തി….

” സുന്ദരിയായിട്ടുണ്ട്…..”
അറിയാതെ അവന്റെ നാവിൽ നിന്നും പുറത്തേക്ക് വന്നു പോയി…

” എന്താ..??.. എന്താ പറഞ്ഞെ??… ”
അപ്പോൾ തന്നെ അവൾ തിരിച്ചു ചോദിച്ചു…

” അല്ല…. സുന്ദരിയായിട്ടുണ്ടെന്ന്…. മഴ…. പാടത്ത് ഇങ്ങനെ പെയ്യുന്ന മഴ സുന്ദരിയായിട്ടുണ്ടെന്ന്…. ”
അവൻ ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു….

“മ്മ്…. ”
അവൾ ഒന്ന് അർത്ഥംവച്ചു മൂളി…. അപ്പോളാണ് ഒരു മൂലയ്ക്ക് ഓലയുടെ ഇടയിൽ ഒരു കവർ അവന്റ ശ്രദ്ധയിൽപ്പെട്ടത്…..

” ഇതെന്താ ആ കവറിൽ???… ”
അങ്ങോട്ട് ചൂണ്ടിക്കൊണ്ട് അവൻ ഇന്ദുവിനോട് ചോദിച്ചു….

” അതോ…. അതിവിടെ വയലും മറ്റും നോക്കി നടത്തുന്ന ആശാന്റെയാ…. വാറ്റ് ചാരായം….. ദേ ആ മലയ്ക്ക് അപ്പുറത്തുനിന്നും വാങ്ങിക്കൊണ്ട് വരുന്നതാ…..”
അവൾ ധാവണിയുടെ തുമ്പ് പിഴിഞ്ഞുകൊണ്ട് പറഞ്ഞു…..

” വാറ്റ് ചാരായമോ??…. ”
അവന്റെ ശബ്ദം അൽപ്പം ഉച്ചത്തിൽ വന്നു ….

” അതേ….. ടൗണിൽ അല്ലെ ഇതൊന്നും കിട്ടാത്തെ…. ഇവിടെ അധികം പേരും ഇപ്പോളും ഇതൊക്കെയാ കുടിക്കുന്നതെന്നാ കേട്ടിട്ടുള്ളെ…. എന്തെ വേണോ??…. ”
അവൾ സംശയത്തോടെ അവനെ നോക്കി…..

” ഓ…. എനിക്കൊന്നും വേണ്ടേ…. ”
ഒന്ന് ടേസ്റ്റ് നോക്കണമെന്നുണ്ടായിരുന്നെങ്കിലും അവളുടെ നോട്ടം കണ്ടപ്പോൾ അവൻ വേണ്ടന്ന് പറഞ്ഞു….. കുടിയൻ ഒന്നുമല്ലെങ്കിലും എല്ലാത്തിന്റെയും രുചി അറിയണമല്ലോ….

” മ്മ്… അല്ലെങ്കിലും ഞാൻ സമ്മതിക്കില്ല…. അത് കഞ്ചാവ് ഒക്കെ ഇട്ട് ഉണ്ടാക്കിതാണെന്ന കേട്ടെ….. എന്തിനാ വെറുതെ ആരോഗ്യം കളയുന്നെ….. ”

‘അപ്പോൾ മദ്യപാനം തുടങ്ങിട്ട് കാര്യമില്ല…. ഇവൾ നിർത്തിക്കും ‘

Leave a Reply

Your email address will not be published. Required fields are marked *