അവസ്ഥയിലായിരുന്നു അവൻ….. പക്ഷെ അതിന് മുൻപ് തന്നെ അവൾ എടുത്ത് ചാടി പറഞ്ഞു….
“അതിന് ഇത് ചായ അല്ലല്ലോ…. ബ്ലാക്ക് കോഫി തന്നാ…. ”
” ഏഹ്…. ”
ആ ശബ്ദം രണ്ടു പേരുടെയും വായിൽ നിന്നും ഒരുമിച്ചു പുറത്തേക്ക് വന്നതോടൊപ്പം രണ്ടു പേരും സംശയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി…..
” ഇന്ദുവിന്….. എങ്ങനെ…. ”
എരിവ് കടിച്ച മുഖഭാവത്തോടെ നിൽക്കുന്ന അവളോട് ഒരു സംശയത്തോടെ അമൽ ചോദിച്ചു….
” അത്…. അത്…. പണ്ട് ഏട്ടൻ പറഞ്ഞിട്ടുണ്ട്….. ”
അത്രയും എങ്ങനെയൊ പറഞ്ഞൊപ്പിച്ച് അടുക്കളയിൽ പോകണമെന്ന് പറഞ്ഞ് അവനെ കപ്പും ഏൽപ്പിച്ചിട്ട് അവൾ അവിടെ നിന്നും വേഗം പോയി…. അപ്പോൾ ഞാൻ ഇതൊക്ക പറഞ്ഞിരുന്നോ എന്ന് അരവിന്ദ് അവനോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു….
അന്ന് പിന്നീട് ഇന്ദു അമലിന്റെ മുൻപിൽ വന്നില്ല…. ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവൻ എല്ലായിടത്തും തിരഞ്ഞെങ്കിലും അവളെ കണ്ടുകിട്ടിയില്ല…. കഴിച്ചിട്ട് കുറച്ചു നേരം കൂടി അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്നിട്ടും രക്ഷ ഇല്ലെന്ന് കണ്ടപ്പോൾ അവൻ അരവിന്ദിന്റെ റൂമിലേക്ക് പോയി….
” ആ…. നീ വന്നോ…. നിനക്ക് പഴയ മുറി തന്നെ റെഡി ആക്കിയിട്ടിട്ടുണ്ടെന്ന് ഇന്ദു വന്ന് പറഞ്ഞു…. നീ ഒന്ന് ഫ്രഷായിട്ട് കിടന്നോ…. ”
” ഇന്ദുവോ…. ഇവിടെ വന്നോ…. എപ്പോ???..”
എടുത്തടിച്ചത് പോലെ അവൻ ചോദിച്ചു….
” അതെന്താടാ…. അവൾക്ക് ഇങ്ങോട്ട് വന്നൂടെ….? ”
” യെ…. അതല്ല…. ഞാൻ കണ്ടില്ല… അതുകൊണ്ട്… വെറുതെ…. ”
അമൽ ഒന്ന് പരുങ്ങി…
” ഉവ്വ്…. പിന്നെ നീ നാളെ രാവിലേ തന്നെ പോകുവോ…?… അതോ ഉച്ചകഴിഞ്ഞേ ഉള്ളോ…? ”
” അതെന്താടാ…. നിനക്ക് ഞാനിവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ…. ”
” അതല്ലടാ…. ഞാൻ ഈ അവസ്ഥയിൽ ഇവിടെ കിടക്കുമ്പോൾ….. നിന്നെ ഒന്ന് പുറത്ത് കൊണ്ടുപോകാൻ പോലും പറ്റില്ല…. നീ ഇവിടെ ഇരുന്ന് ബോറടിച്ചു ചാകും…. ”
അരവിന്ദിന്റെ വാക്കുകളിൽ ഒരു വിഷമം ഉണ്ടായിരുന്നു….
” എന്തായാലും എന്റെ വീടിനേക്കാൾ ഭേദമാണെ….. ഇനി നിനക്ക് ഇത്തിരി ബുദ്ധിമുട്ട് തോന്നിയാലും ഞാൻ രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ…. നാടൊക്കെ ഞാൻ തന്നെ ചുറ്റി കണ്ടോളാം….നീ അതോർത്ത് ടെൻഷൻ അടിക്കണ്ട….. ”
അമൽ ചിരിയോടെ പറഞ്ഞിട്ട് ബാഗും എടുത്ത് മുറിയിലേക്ക് നടന്നു….
പിറ്റേന്ന് അൽപ്പം നേരത്തെ തന്നെ എഴുന്നേറ്റ് അമൽ അരവിന്ദിന്റെ മുറിയിൽ ഹാജർ വച്ചു…. കത്തിയടി കലശലായി തുടർന്ന് കൊണ്ടിരിക്കെ ചായ കപ്പുകളുമായി ഇന്ദുവും എത്തി…. രാവിലേ തന്നെ കുളിച്ച് റെഡിയായിട്ടുണ്ട്….
” ഇതെന്താ…. രാവിലേ എവിടെങ്കിലും പോകുന്നുണ്ടോ…. ”
എന്തെങ്കിലും ഒന്ന് സംസാരിക്കാൻ വേണ്ടി അമൽ ചോദിച്ചു….