അവൻ പറഞ്ഞ ഭാഗത്തേക്ക് നോക്കിയ നഴ്സ് അവിടെ ആരെയും കണ്ടില്ല.
“താൻ ഇതാരുടെ കാര്യമാ ഈ പറയുന്നത്, അവിടെ ആരും ഇല്ല. ഇതൊക്കെ ആക്‌സിഡന്റ് കഴിഞ്ഞതിന്റെ ഷോക്കിൽ തനിക്കു തോന്നന്നതാ ”
അവൻ നഴ്സ് പറഞ്ഞത് ഒരു ഞെട്ടലോടെ ആണ് കേട്ടത്
“ഏട്ടാ,… അവരോടു തർക്കിക്കാൻ നിൽക്കണ്ട അവർക്കു എന്നെ കാണാൻ പറ്റില്ല. ഏട്ടന് മാത്രേ എന്നെ കാണാൻ പറ്റൂ ”
അവന്റെ ശരീരം വിയർക്കാൻ തുടങ്ങി, അവന്റെ കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി, അവൻ പതിയെ മയക്കത്തിലേക്ക് വഴുതി വീണു…
ആരൊക്കെയോ തട്ടി വിളിക്കുന്നത് കേട്ടാണ് അവൻ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്, ഉണർന്നപ്പോൾ അവന്റെ അടുത്ത് വെള്ള ഉടുപ്പിട്ട നിൽക്കുന്ന ആളെ കണ്ടപ്പോൾ അവനു മാലാഖയെ പോലെ തോന്നി, അവരുടെ അടുത്ത് അച്ചുവും നിൽക്കുന്നു,
“ഓ ഞാനും മരിച്ചോ, അച്ചുവും ഉണ്ട് മാലാഖയും ഉണ്ട്.. ”
അവന്റെ ശബ്ദം കേട്ടതും അച്ചുവും മാലാഖയും ചിരിക്കുവാൻ തുടങ്ങി, അവൻ കണ്ണ് തിരുമ്മി ഒന്നുകൂടെ നോക്കി മാലാഖയുടെ സ്ഥാനത്തു ഒരു നഴ്സ് നിൽക്കുന്നു പക്ഷെ അവൻ മുൻപ് കണ്ട നേഴ്സ് അല്ല വേറൊരാൾ, ഈ പ്രാവശ്യം അച്ചുവിന്റെ തലയിലും ചെറിയ കെട്ടൊക്കെ ഉണ്ട്
“ഓ അപ്പൊ ഞാൻ മരിച്ചില്ല അല്ലെ.. ”
അത് കേട്ടതും വീണ്ടും അവർ ചിരിക്കാൻ തുടങ്ങി,
“ഏട്ടൻ ഇതെന്തൊക്കെയാ പറയുന്നേ, ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു ഏട്ടന്റെ തലയിൽ ആണ് അടി കിട്ടിയത് അതിന്റെ മയക്കം ആയിരുന്നു ഇപ്പോളാണ് എഴുന്നേൽക്കുന്നത് ”
എന്നാൽ അവൻ കണ്ടത് വെറും സ്വപ്നം മാത്രമാണെന്ന് അവനു വിശ്വസിക്കാൻ സാധിച്ചില്ല
“സിസ്റ്ററെ, സിസ്റ്ററിനു ഈ നിൽക്കുന്ന പെൺകുട്ടിയെ കാണാൻ പറ്റുന്നുണ്ടോ ”
അവൻ അച്ചുവിനെ ചൂണ്ടി നഴ്സിനോട് ചോദിച്ചു
“ഇല്ല, ഏതു പെൺകുട്ടി ”
അപ്പൊ താൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നില്ല, അച്ചു ശരിക്കും ഒരു പ്രേതം തന്നെയാണ്.
“എടി മോളെ പോകുന്ന വഴിക്ക് ഇയാളെ വല്ല ഊളംപാറയിലും കാണിച്ചേക്കു… തലക്കു അടി കിട്ടിയപ്പോൾ ഉള്ള ബോധം പോയി എന്ന് തോന്നുന്നു ”
അവൻ നോക്കുമ്പോൾ അച്ചുവിനെ നോക്കി സംസാരിക്കുന്ന നഴ്‌സ്‌നെയാണ് കാണുന്നത്,
“ഏട്ടാ ഏട്ടനെന്താ പറ്റിയെ, ഇത് ഞാനാ അച്ചു.എന്നെ കാണാതിരിക്കാൻ ഞാൻ എന്താ പ്രേതമാണോ… , ആണോ സിസ്റ്ററെ എന്നെ കണ്ടിട്ട് പ്രേതമായി തോന്നുന്നുണ്ടോ ”