അവൾ അതിനു മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു, അപ്പോളേക്കും ഇന്റർവെൽ അവസാനിച്ചു എല്ലാവരും ക്ലാസ്സിൽ കയറി, ആദ്യ ദിവസത്തെ ക്ലാസ്സ് നന്നായി തന്നെ അവസാനിച്ചു. കോളേജിന്റെ തലയെടുപ്പ് പോലെ തന്നെയാണ് കോളേജിന്റെ അവസ്ഥയും ഒരു റാഗിംഗോ ഒന്നും തന്നെയില്ല ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെട്ട കോളേജ് എത്ര നല്ല ഓർമകളെ ആണ് നഷ്ടപ്പെടുത്തുന്നത് എന്ന് പിന്നീടാണ് മനസ്സിലായത്
കോളേജിൽ പഠിക്കുന്ന എല്ലാവർക്കും ഉള്ള ഹോസ്റ്റൽ സൗകര്യം അവിടെത്തന്നെ ഉണ്ടായിരുന്നു. അവിടെയും കോളേജിന്റെ അവസ്ഥ തന്നെയായിരുന്നു ഒരുതരം എഞ്ചിനീയർ മാരെ ഉണ്ടാക്കി എടുക്കുന്ന ഫാക്ടറി. ആ കോളജിൽ എനിക്ക് ആകെയുണ്ടായിരുന്ന സന്തോഷമായിരുന്നു മാളവിക എന്റെ മാളു പിന്നെ എന്റെ സുഹൃത്ത് അല്ല സഹോദരൻ അഭിലാഷ് എന്ന അഭി ..
******
വളരെ പെട്ടന്നാണ് അത് സംഭവിച്ചത് തന്റെ കഥ പറഞ്ഞുകൊണ്ടിരുന്ന സുധിക്ക് അത് പൂര്ണമാക്കാൻ സാധിച്ചില്ല എതിരെ വന്ന ഒരു ബസ്സിന്റെ വെളിച്ചം കണ്ണിൽ അടിച്ചതും വണ്ടി തമ്മിൽ കൂട്ടി ഇടിക്കുന്ന ശബ്ദവും മാത്രമേ ഓര്മയുള്ളു. കണ്ണ് തുറക്കുമ്പോൾ അവൻ ആശുപത്രി കിടക്കയിൽ ആണ് കയ്യിലും തലയിലും കെട്ടുണ്ട്. കണ്ണ് തുറന്ന് അവൻ ആദ്യം തേടിയത് അച്ചുവിനെ ആണ്
അവൻ അടുത്ത് നിന്ന നഴ്സിനെ വിളിച്ചു അവളുടെ കാര്യം അന്വേഷിച്ചു
“സിസ്റ്റർ ”
“ആ താൻ എഴുന്നേറ്റോ… ”
“സിസ്റ്ററെ എന്റെ ഒപ്പം ഒരു കുട്ടി ഉണ്ടായിയുന്നു അർച്ചന.. ”
“പേടിക്കണ്ട ചെറിയ അപകടം ആണ് നടന്നത്, ബസ്സിലുള്ള എല്ലാവർക്കും ചെറിയ മുറിവുകൾ മാത്രമേ ഉള്ളു ”
അത് കേട്ടതും അവനിൽ ഒരു ആശ്വാസം വന്നു
“ആ താൻ ആ പെൺകുട്ടിയുടെ പേരെന്താണ് പറഞ്ഞത് ”
“അർച്ചന ”
“അർച്ചന… ആ പേരിൽ ഒരാൾ ആ ബസിൽ ഉണ്ടായിരുന്നില്ലല്ലോ ”
“ഇല്ല സിസ്റ്റർ എനിക്കുറപ്പാണ് എന്റൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയുടെ പേര് അർച്ചന എന്ന് തന്നെയാണ്.. ”
“ആ ബസ്സിൽ ഉണ്ടായിരുന്ന എല്ലാവർക്കും ചെറിയ മുറിവുകൾ എങ്കിലും ഉണ്ടായിരുന്നു, അവരെ എല്ലാം ഈ ആശുപത്രിയിൽ തന്നെയാണ് കൊണ്ടുവന്നത്. അവരിൽ അർച്ചന എന്ന് പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നില്ല ”
“ഏട്ടാ… ”
അവളുടെ ശബ്ദം കേട്ട സന്തോഷത്തിൽ അവൻ തിരിഞ്ഞു നോക്കി, അവൾ അവന്റെ അടുത്ത് തന്നെ നില്കുന്നു, അവളുടെ ശരീരത്തിൽ ഒരു ആക്‌സിഡന്റ് നടന്നതിന്റെ യാതൊരു മുറിവുകളും ഉണ്ടായിരുന്നില്ല. അത് കണ്ടതും അവനു സന്തോഷം ആയി
“സിസ്റ്ററല്ലേ പറഞ്ഞത് ആ ബസ്സിൽ അർച്ചന എന്ന പേരുള്ള ഒരാൾ ഉണ്ടായിരുന്നില്ല എന്ന്, ഇതാണ് ഞാൻ പറഞ്ഞ അർച്ചന ”