“ഓ ഞാൻ എന്റെ വീട്ടിൽ പൊയ്ക്കൊള്ളാം ”
അതിനു മാളുവിന് മറുപടി കൊടുത്തത് അച്ഛനാണ്
“നിന്റെ ഏതു വീട്, ഇപ്പൊ നിന്റെ വീട് അതാണ്. ഇനി നീ എന്റെ വീട്ടിൽ ഒരു വിരുന്നുകാരിയാണ്, വരാം രണ്ടുദിവസം നിൽക്കാം പോകാം അത്രമാത്രം ”
“ഓ ശരി ഞാൻ പോയേക്കാം ”
മാളു പിണങ്ങി പോവുകയാണെന്ന് തോന്നിയതും അച്ഛൻ സംസാരിച്ചുതുടങ്ങി
“മോളെ നീ വിഷമിക്കാൻ പറഞ്ഞതല്ല, പക്ഷെ അച്ഛൻ പറഞ്ഞത് കാര്യമായാണ് ”
“മനസ്സിലായി അച്ഛാ, എനിക്ക് വിഷമം ഒന്നും ഇല്ല, ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. എനിക്കൊരു അനിയത്തിയെ കിട്ടി ”
അതും പറഞ്ഞു മാളു അച്ചുവിനെ ചേർത്തുപിടിച്ചു, രണ്ടുപേരുടെയും കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു, അത് കണ്ടു നിന്ന എല്ലാവരുടെയും കണ്ണ് നിറഞ്ഞു
“എന്നാൽ നിങ്ങൾ പോകാൻ നോക്ക്, ഇനി നേരെ വീട്ടിലേക്കാണോ ”
“അല്ല അച്ഛാ, ഇനി നേരെ ഞങ്ങളുടെ അനിയത്തിക്കുട്ടിയുടെ വീട്ടിലേക്കു, അവിടെ ഒരു അമ്മയും കുറെ സഹോദരങ്ങളും ഞങ്ങളെ കാത്തിരിപ്പുണ്ട് ”
കുറച്ചു സമയത്തിനു ശേഷം അവർ എല്ലാവരോടും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി. അവർ വീണ്ടും ബസ്സിൽ തന്നെയാണ് യാത്ര ചെയ്തത്. ആ യാത്രയിൽ അവന്റെ മനസ്സിൽ കോളേജു പഠനകാലത്തു അഭി മാഗസിനിൽ എഴുതിയ ആ വരികൾ ഓർമവന്നു
“”ഇതിനും മുൻപുള്ള ഏതോ ഒരു മനുഷ്യജന്മത്തിൽ എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു.,.,..,
ഞാൻ ഒന്ന് ചിരിച്ചാൽ അവളുടെ മനസ്സ് നിറയും..,,.. എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞാൽ അവളുടെ ഉള്ളു നനയും.,.,.
എന്തിനും ഏതിനും എന്റെ കയ്യും പിടിച്ചവൾ നടക്കുമായിരുന്നു.,.,.,
ഞാൻ അവൾക്ക് വെറും ഒരു ഏട്ടൻ മാത്രമായിരുന്നില്ല.,..,.,
അച്ഛനും അമ്മയും അനിയനും എല്ലാം ഞാൻ ആയിരുന്നു.,..,.,
അവളുടെ കുറുമ്പുകൾ എന്നെ അവളുടെ അച്ഛനാക്കി.,..,,
എന്റെ മടിയിൽ തല വച്ചുറങ്ങുമ്പോൾ അവൾ എന്നെ അവളുടെ അമ്മയാക്കി.,.,
അവളുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഞാൻ അവൾക്ക് ഏട്ടനായി.,.,.
അവളുടെ വാക്കുകൾ കേട്ട് അനുസരിക്കുമ്പോൾ ഞാൻ അവൾക്ക് അനിയനായി.,.,,.
അവളുടെ ഏട്ടാ.,.,., എന്ന വിളി കേൾക്കാൻ തന്നെ ഒരു സുഖമാണ്.,.,.,
ആരു ചെയ്ത പാപമാണോ..,.., പിന്നെ ഒരു ജന്മത്തിലും എനിക്ക് അവളെ സ്വന്തം അനിയത്തിയായി കിട്ടിയില്ല.,..,.,
പക്ഷെ.,.,.,
ഏതോ ജന്മത്തിലെ ഒരു പുണ്യത്തിന്റെ കണിക കൊണ്ട്.,.,.
അവളെ എനിക്ക് തിരിച്ചു കിട്ടി.,.,.,
ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ.,.., അനിയത്തിയാകാൻ.,.,.
അവൾ ഇപ്പോൾ
” ഏട്ടാ ”
യെന്നും വിളിച്ചുകൊണ്ട് എന്റെ കൂടെയുണ്ട്.,..,.,
ഇനി എന്നും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു””
അവർ സന്തോഷത്തിലേക്കു ഉള്ള യാത്ര അവിടെ നിന്നും പുനരാരംഭിച്ചു. ഇനിയുള്ള യാത്രയിൽ ഉടനീളം അച്ചു ഉണ്ടാകും അവരുടെ ഒപ്പം, സ്‌നേഹിക്കുമ്പോൾ അനിയത്തിയായി, ശാസിക്കുമ്പോൾ അമ്മയായി, ഉപദേശിക്കുമ്പോൾ അച്ഛനായി, അവരുടെ “അനിയത്തിപ്രാവായി ”