“ഇല്ല മോളെ ഉറങ്ങാൻ പറ്റിയില്ല, ഓരോന്ന് ആലോചിച്ചു കിടന്നു ”
“ഞാനും ഉറങ്ങിയില്ല ഏട്ടാ ”
അവർ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തു തലേദിവസം കണ്ട നഴ്സ് അങ്ങോട്ട് കയറി വരുന്നത്
” ആ എഴുന്നേറ്റോ… ഇപ്പൊ ഇവൾ പ്രേതമാണോ എന്നുള്ള സംശയം ഉണ്ടോ ”
അവൻ അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
“സിസ്റ്ററെ ഡോക്ടർ എപ്പോ വരും, ഞങ്ങൾക്ക് പോയിട്ട് കുറച്ചു ആവശ്യം ഉണ്ടായിരുന്നു ”
അച്ചുവാണ് നഴ്സിനോട് ചോദിച്ചത്
“ഉടനെ തന്നെ വന്നേക്കും ”
അച്ചു സുധിക്ക് ഭക്ഷണം കൊടുക്കുന്ന സമയത്താണ് ഡോക്ടർ അങ്ങോട്ടേക്ക് വരുന്നത്. ഡോക്ടറെ കണ്ടതും എഴുന്നേൽക്കാൻ തുടങ്ങിയ സുധിയെ ഡോക്ടർ തടഞ്ഞു
“സുധി.. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്തു ആര് വന്നാലും അവിടെ നിന്ന് എഴുന്നേൽക്കരുത്.. അത് ഭക്ഷണത്തോടു കാണിക്കുന്ന നിന്ദയാണ്… സുധി കഴിക്കൂ ഞാൻ വെയിറ്റ് ചെയ്യാം ”
സുധി കഴിച്ചു കഴിഞ്ഞതും ഡോക്ടർ പറഞ്ഞുതുടങ്ങി
“സുധി ഇന്നലത്തെ തന്റെ മയക്കം കാരണമാണ് ഒരു ദിവസം അഡ്മിറ്റ് ചെയ്യാം എന്ന് തീരുമാനിച്ചത്. ഇപ്പൊ തനിക്കു പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല. ഇപ്പൊ തന്നെ ഡിസ്ചാർജ് ചെയ്യാം ”
അത് കേട്ടതും സുധിയുടെ മുഖത്ത് ഒരു പ്രകാശം വന്നു.
“താങ്ക് യു ഡോക്ടർ ”
“നന്ദി എനിക്കല്ലെടോ. തന്നെ നാന്നായി നോക്കിയ ആ കുട്ടിയോട് പറയൂ ”
ഡോക്ടർ അച്ചുവിനെ നോക്കി സുധിയോടു പറഞ്ഞു
“അവൾ എന്റെ അനിയത്തി ആണ് ഡോക്ടർ അവളോട് ഞാൻ നന്ദി പറയില്ല. അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ഉള്ളത് സ്നേഹമാണ് ”
“അപ്പൊ ശരി ഏട്ടനും അനിയത്തിയും പോകാൻ തയ്യാറായിക്കോ. ഞാൻ ഡിസ്ചാർജ് ഷീറ്റ് തയാറാക്കാം ”
ഡോക്ടർ പോയിക്കഴിഞ്ഞാണ് സുധി അച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു
“എന്ത് പറ്റി മോളെ, മോൾടെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത് ”
“ഒന്നൂല്ലേട്ടാ എന്തോ കരട് പോയതാ… ”
“ആ ഫ്രഷ് ഫ്രഷേയ്.. ”
അവൾ ആദ്യം അവന്റെ അടുത്ത് പറഞ്ഞ ഡയലോഗ് അതേപോലെ അവൻ തിരിച്ചു പറഞ്ഞു. അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി
” ആ ഇതാണ് എന്റെ മോള്… എന്റെ മോൾടെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല.അതിനു ഈ ഏട്ടൻ സമ്മതിക്കില്ല ”