ആ ഒരു കോൺഫറൻസ് നന്നായി നടന്നാൽ അവനു ഒരു പ്രൊമോഷൻ വരെ സാധ്യത ഉണ്ട് അതെല്ലാം ഒഴിവാക്കി അവനെ തിരിച്ചുവിളിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല,
“വേണ്ടടാ, നീ എല്ലാം കഴിഞ്ഞു വന്നാൽ മതി, ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം ഞാൻ അതിനുള്ളിൽ തീർത്തുകൊള്ളാം “
“ഇല്ല കുഴപ്പമില്ല ഞാൻ വരാടാ “
“വേണ്ട അഭി… മാളുവിന് എന്നെ മനസ്സിലാകും.. ഞാൻ നോക്കിക്കോളാം “
അവൻ പിന്നെ ഒന്നും സംസാരിച്ചില്ല
ആ സങ്കടങ്ങൾക്കിടയിലും മനസ്സിന് ഒരു കുളിരായിരുന്നു അവന്റെ വാക്കുകൾ
ഞാൻ വീട്ടിൽ എത്തിയപ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന അമ്മയെയും, ചാരുകസേരയിൽ ചാരി എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന അച്ഛനെയും കണ്ടു. അന്നാദ്യമായി അമ്മ എന്നെ തല്ലി. അച്ഛൻ ഒന്നും മിണ്ടിയില്ല അച്ഛനും എന്നെ ഒന്ന് തല്ലിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പിന്നെ രണ്ടു ദിവസം ഞാൻ എങ്ങും പോകാതെ വീട്ടിൽ തന്നേ ഇരുന്നു. ഞാൻ ഒരുപാട് വട്ടം മാളുവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
“അമ്മ എന്നോട് ക്ഷമിക്കണം, എന്റെ അപ്പോഴത്തെ പൊട്ടബുദ്ധിയിൽ തോന്നിയത് ഞാൻ ചെയ്തതാണ്, അത് കഴിഞ്ഞാണ് ഞാൻ ചെയ്ത തെറ്റിന്റെ വലിപ്പം എനിക്ക് മനസ്സിലായത്, അന്നാദ്യമായി എന്റെ അച്ഛൻ എന്നെ തല്ലി, ആ ദിവസത്തിന് ശേഷം എന്റെ കൂട്ടുകാരി എന്നോട് സംസാരിച്ചിട്ടില്ല, എനിക്കറിയാം ഞാൻ ചെയ്ത തെറ്റിന് മാപ്പില്ല എന്ന് പക്ഷെ എനിക്കിപ്പോൾ മാപ്പ് ചോദിക്കാൻ മാത്രമേ പറ്റൂ, അമ്മ എന്നോട് ക്ഷമിക്കണം സുധിയോടും പറയണം എന്നോട് ക്ഷമിക്കാൻ, “
ഒരുദിവസം അമ്മയോട് ആരോ സംസാരിക്കുന്നതു കേട്ടാണ് ഞാൻ ഹാളിലേക്ക് ചെല്ലുന്നതു, അമ്മയുടെ ഒപ്പം ഉള്ള ആളിനെ കണ്ടതും എന്റെ കണ്ണിലേക്കു ദേഷ്യം ഇരച്ചുകയറി എനിക്കുതന്നെ എന്നെ നിയന്ത്രിക്കാൻ ആയില്ല. വന്ന ദേഷ്യം അവളുടെ കവിളിൽ തന്നെ തീർത്തു
“എന്റെ ജീവിതം തകർത്തപ്പോൾ സന്തോഷമായില്ലേ നിനക്ക്, വീണ്ടും നീ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്… നീ എന്താ കരുതിയത് എന്നേം അവളെയും കൂടി പിരിച്ചുകഴിഞ്ഞാൽ എന്നെ നിനക്ക് സ്വന്തമാക്കാം എന്നോട്. നടക്കില്ല…. അവൾ എന്റെ മാളുവാണ് എന്റെ ഭാര്യ അവൾക്കു ഇന്നല്ലെങ്കിൽ നാളെ എന്നെ മനസ്സിലാകും അവൾ തിരിച്ചു വരും… ഇറങ്ങിപ്പോടി ഇവിടുന്നു ”
ഞാൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിറക്കി
“സുധി എന്നോട് ക്ഷമിക്കണം, എന്റെ അപ്പോഴത്തെ മണ്ടത്തരത്തിനു ചെയ്തതാണ്, ഞാൻ ഈ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തു പോവുകയാണ്. പിന്നെ അന്ന് നടന്നതെല്ലാം എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇപ്പോ ഞാൻ ഇവിടെ വന്നത് മാളുവിനെ കണ്ടു സംസാരിക്കാനാണ്, അപ്പോളാണ് അമ്മ മാളുവിന്റെ കാര്യം പറയുന്നത്… ”
അവൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. അപ്പോളും എനിക്ക് ദേഷ്യം ശമിച്ചിട്ടുണ്ടായിരുന്നില്ല പിന്നെയും ഞാൻ എന്തോ പറയാൻ തുടങ്ങി..
“മോനെ സുധി ”
ഞാൻ രണ്ടു ദിവസമായി കേൾക്കാൻ കൊതിച്ചിരുന്ന ആ വിളി എന്റെ അമ്മയുടെ വിളി ഞാൻ കേട്ടു, വിശ്വാസം വരാത്തെ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ നോക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മയെയാണ് കണ്ടത്
“മോനെ അമ്മയോട് ക്ഷമിക്കടാ, അമ്മ മോനെ തെറ്റിദ്ധരിച്ചു ഇപ്പൊ ഈ കുട്ടി തന്നെ വന്നു നടന്നത് മുഴുവൻ പറഞ്ഞു…. ”
ഞാൻ ജാനറ്റിനെ നോക്കി, അവൾ താഴേക്കു നോക്കി കരഞ്ഞുകൊണ്ട് നിൽക്കുകയാണ്