സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“താങ്കൾ പുക വലിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു”, പ്രിയ തല ചെരിച്ച് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു കൗതുക ഭാവം ഉണ്ടായിരുന്നു.

“നിർത്തിയത് ആയിരുന്നു ഇന്ന് പക്ഷെ വീണ്ടും തുടങ്ങി. ഇന്നത്തെ ദിവസം എന്നെ ആകെ പിടിച്ച് ഉലച്ച് കളഞ്ഞു”.

“എനിക്ക് മനസ്സിലായി, താങ്കൾ ഇപ്പോൾ ഓക്കേ അല്ലെ?”.

“ഞാൻ നല്ല പിരിമുറുക്കത്തിൽ ആണ് ഉള്ളത്. മറ്റാരുടെയോ ജീവിതം സിനിമയിൽ കാണുന്നത് പോലെ ഉണ്ട്. ഒറ്റ വെത്യാസം മാത്രം ആ സിനിമ എന്റെ ജീവിതം തന്നെ ആണ്”, ആദിത്യൻ പറഞ്ഞു. അവൻ അവിടെ നിന്ന് എഴുനേൽക്കാൻ വേണ്ടി ഒന്ന് അനങ്ങി പക്ഷെ പ്രിയ തന്റെ കൈ അവനെ എഴുനേൽക്കാൻ സമ്മതിക്കാതെ അവന്റെ കാലിൽ വച്ചതിന് ശേഷം അവൾ എഴുനേറ്റു.

“ഞാൻ താങ്കൾക്ക് ഒരു ആഷ്ട്രേ കൊണ്ടുവന്ന് തരാം. താങ്കൾക്ക് ഇവിടെ ഇരുന്ന് തന്നെ പുക വലിക്കാം”.

“ലൗഞ്ചിനുള്ളിൽ പുക വലിക്കാം എന്നോ?”, ആദിത്യന് ശെരിക്കും ആശ്ചര്യം ആയി. അവൾ കുറച്ച് സമയങ്ങൾക്ക് ഉള്ളിൽ ഒരു ആഷ്ട്രേയുമായി തിരിച്ച് അവന്റെ അരികിൽ വന്നു.

“താങ്കൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ?, ബിയർ?, കോക്ക്ടെയിൽ?, കോഫി?, സോഡാ?”.

“എനിക്ക് ഒന്നും വേണ്ടാ. നിങ്ങൾക്ക് വേണമെങ്കിൽ ആവാം”, ആദിത്യൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കൊണ്ട് പറഞ്ഞു.

“പിന്നെ താങ്കളുടെ ഷോപ്പിംഗ് എങ്ങനെ ഉണ്ടായിരുന്നു?”, പ്രിയ ഒന്നും വേണ്ടാ എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് അവനരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു.

“വളരെ വിചിത്രമായിരുന്നു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഒരു ലിമോസിനിൽ ഡിസൈനർ ഉടുപ്പുകളും ധരിച്ച് ഒരു കടയിൽ വന്ന് കയറുന്നവന് കിട്ടുന്ന സർവീസ് എനിക്ക് സാധാരണ സമയങ്ങളിൽ കിട്ടുന്ന സെർവീസിനേക്കാൾ വളരെ നിലവാരം കൂടിയത് ആയിരുന്നു”.

“ഇനിയുള്ള ദിവസങ്ങൾ താങ്കൾക്ക് ഇതിലും വിചിത്രമായിരിക്കു”, പ്രിയ മുന്നറിപ്പ് നൽകി. “ചൈത്ര താങ്കൾക്ക് വേണ്ടിയുള്ള ടെയിലേർഡ് സ്യുട്ട് തൈയിപ്പിക്കാൻ വേണ്ടി അളവെടുക്കുന്നത് വരെ കാത്തിരിക്ക്”.

“അവരാണ് ഉടുപ്പ് വാങ്ങാനുള്ള ലിസ്റ്റ് തയ്യാറാക്കിയത്, അല്ലെ?”.

“അതെ, ചൈത്രക്ക് ആളുകളെ നോക്കി അവർ ഏത് ഉടുപ്പിൽ ധരിച്ചാൽ കൂടുതൽ ഭംഗി ഉണ്ടാവും എന്ന് മനസ്സിലാക്കാൻ ഒരു പ്രേത്യക കഴിവാണ്”, പ്രിയ എന്തോ ആലോജിച്ച് തന്റെ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.

“പക്ഷെ . . .”, അവൾക്ക് എന്തോ കൂടുതൽ പറയാൻ ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ട് ആദിത്യൻ ചോദിച്ചു.

“അവർ ഒരു അഹങ്കാരിയും തലവേദനയും ആണ്. മനുഷ്യ കുലം ഭൂമിയിൽ ജീവിക്കുന്നത് ഫാഷന് വേണ്ടി ആണ് എന്ന് വിശ്വസിക്കുന്നവൾ ആണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അവരുടെ കൂടെ ജോലി ചെയ്യാൻ നല്ല രസം ആയിരിക്കും”, ആദിത്യൻ പറഞ്ഞു.

“ഭാഗ്യത്തിന് ചൈത്രയുടെ ഇടപെടൽ അധികം ഉണ്ടാകാറില്ല”. അവൾ പറഞ്ഞു.

“അപ്പോൾ ഞാൻ നിങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം. ഞാൻ എന്തൊക്കെ തെറ്റുകൾ ആണ് തിരുത്തേണ്ടത്?”, എല്ലാം ചോദിച്ച് മനിസ്സിലാക്കാം എന്ന ചിന്തയോടെ ആദിത്യൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *