സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“നിങ്ങൾ മൂന്ന് പേരിൽ ഞാൻ താങ്കളെ ആണ് തിരഞ്ഞെടുത്തത്. താങ്കൾക്ക് ബിസിനസ്സിൽ നല്ല പരിജ്ഞാനം ഉണ്ട്. അത് എന്റെ ജോലി ഒന്നുകൂടെ എളുപ്പം ആക്കും. ഞാൻ പറഞ്ഞ് തരുന്നത് താങ്കൾക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റും. ചില പെൺകുട്ടികളോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക വളരെ ബുദ്ധിമുട്ടാണ് പ്രേത്യേകിച്ചും അത് മറ്റൊരു പെണ്ണിൽ നിന്ന് ആകുമ്പോൾ”.

“ചില സമയങ്ങളിൽ പെണ്ണും പെണ്ണും ചേരില്ല എന്ന് പറയുന്നത് പോലെ അല്ലെ?”, ആദിത്യൻ സത്യസന്ധമായി ചോദിച്ചു. അവന് ജോലി സ്ഥലങ്ങളിൽ ഉള്ള കുതികാൽ വെട്ടുകൾ നല്ലപോലെ അറിയാം.

പ്രിയ ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു. “ചില സന്ദർഭങ്ങളിൽ എന്റെ സൗന്ധര്യം കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി കിട്ടിയത് എന്ന ഭാവത്തിൽ ആളുകൾ എന്നോട് പെരുമാറാറുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളിൽ എന്റെ കഴിവ് കൊണ്ട് മാത്രമാണ് എനിക്ക് ഈ ജോലി നിലനിർത്താൻ പറ്റുന്നത് എന്ന് ഞാൻ അവർക്ക് എല്ലാം തെളിയിച്ച് കൊടുത്തിട്ടും ഉണ്ട്. ഇനി വരുന്ന കുറച്ച് ദിവസങ്ങളിലോ ആഴ്ച്ചകളിലോ മനു വർമ്മയുടെ ബിസിനസ്സ്സിന്റെ മുഖഛായ തന്നെ മാറാൻ പോവുകയാണ്, എന്നാൽ കഴിയുന്ന വിധം അത് ഒരു കുഴപ്പങ്ങളും ഇല്ലാതെ നല്ല ഉയർച്ചയിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”.

“അപ്പോൾ എന്റെ കൂടെ ജോലി ചെയുന്നത് എന്റെ പെങ്ങമ്മാരുടെ കൂടെ ജോലി ചെയ്യുന്നതിനേക്കാൾ എളുപ്പം ആയിരിക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു?”, ആദിത്യൻ ചോദിച്ചു. അവന് അവളുടെ സത്യസന്ധമായ മറുപടിയിൽ അവളോട് മതിപ്പ് തോന്നി എന്നാലും അവന് ഉള്ളിൽ കുറച്ച് സംശയങ്ങൾ ഉണ്ടായിരുന്നു.

“അതും ഒരു കാരണം ആണ്”, പ്രിയ തല ആട്ടി. “ഞാനും മനു വർമ്മയും ഈ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ ഒൻപത് വർഷമായി വളരെ അടുത്ത് ഇടപഴകി പ്രവർത്തിച്ച് കൊണ്ട് ഇരുന്നത് ആണ്. നിങ്ങളുടെ മൂന്ന് പേരുടെയും ഫയലുകൾ പടിച്ചതിൽ നിന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ താങ്കൾ ആണ് ഏറ്റവും അനുയോജ്യനായ വ്യക്ത്തി. ഞാനും അത് കൊണ്ട് തന്നെ ആണ് താങ്കളുടെ കൂടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത്”.

“അപ്പോൾ അതാണ് കാര്യം?”, ആദിത്യൻ പറഞ്ഞു.

“അതെ”.

ആദിത്യൻ തല ആട്ടി. “വക്കീൽ പറഞ്ഞു എനിക്ക് നിങ്ങളെ വിശ്വസിക്കാം എന്ന്. നിങ്ങൾ ജോലിയിൽ വളരെ പ്രാവിണ്യം ഉള്ളവൾ ആണ് എന്നും നിങ്ങൾ എനിക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ച്ത് എന്താണ് എന്ന് നിങ്ങൾക്ക് വല്ല രൂപവും ഉണ്ടോ?”.

“അത് താങ്കൾ എന്റെ അടുത്ത് എന്നെ വിശ്വസിച്ച് തുറന്ന് സംസാരിക്കാൻ വേണ്ടി പറഞ്ഞത് ആണ്. അങ്ങനെ തുറന്ന് സംസാരിച്ചാൽ എനിക്ക് താങ്കളെ നല്ല രീതിയിൽ സഹായിക്കാൻ പറ്റും മാത്രമല്ല എന്റെ ജോലി ഒന്നുക്കൂടെ എളുപ്പം ആവുകയും ചെയ്യൂ”, പ്രിയ അദ്ബുധത്തോടെ ചോദിച്ചു. “അദ്ദേഹം എന്നെ കുറിച്ച് അങ്ങനെ പറഞ്ഞോ?”.

ആദിത്യൻ തല ആട്ടികൊണ്ട് ചുറ്റും നോക്കി. അവന് ഒന്ന് പുകവലിക്കാൻ ആഗ്രഹം തോന്നി. “എനിക്ക് ഒരു പുക വലിക്കണം എന്നുണ്ടെങ്കിൽ ഞാൻ പുറത്ത് പോവേണ്ട ആവശ്യം ഉണ്ടോ?”.

Leave a Reply

Your email address will not be published. Required fields are marked *