സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“നിങ്ങളുടെ പാസ്പോർട്ട് ഒന്ന് കാണിക്കാമോ?”.

“തീർച്ചയായും”, ആദിത്യൻ പാസ്പോർട്ട് അയാൾക്ക് നൽകി. ഒന്ന് സൂക്ഷിച്ച് നോക്കിയതിന് ശേഷം അയാൾ പാസ്പോർട്ട് തിരിച്ച് നൽകി.

“താങ്കളുടെ ജെറ്റ് പത്ത് മിനിട്ടുകൾക്ക് അകം പുറപ്പെടാൻ തയ്യാർ ആകും. താങ്കൾക്ക് അത്രയും നേരം ലൗഞ്ചിൽ കാത്തിരിക്കാം”.

ആദിത്യൻ തല ആട്ടി കൊണ്ട് ലൗഞ്ചിലേക്ക് കയറി. അവനെ കണ്ടപ്പോൾ ലൗഞ്ചിൽ സോഫയിൽ ഇരുന്നിരുന്ന ഒരു സ്ത്രീ എഴുനേറ്റ് നിന്നു. അവൾ മുടി കഴുത്ത് വരെ വെട്ടി ബോബ് കട്ട് ചെയ്തിരുന്നു. അവൾക്ക് വളരെ തീക്ഷണമായ കണ്ണുകൾ ഉണ്ടായിരുന്നു. ഒരു ഗ്രേ നിറത്തിലുള്ള ശരീരത്തിനോട് ഒട്ടി കിടക്കുന്ന ബിസിനസ്സ് സ്യുട്ട് ആണ് അവൾ അണിഞ്ഞിരുന്നു. ആ ബിസിനസ്സ് സ്യുട്ടിലൂടെയും അവളുടെ നല്ല വടിവൊത്ത ശരീരം എടുത്ത് കാണാമായിരുന്നു. അവൾ കാണാൻ പയറ്റിതെളിഞ്ഞ വലിയ ഒരു ബിസിനസ്സ്‌ കാരിയെ പോലെ ഉണ്ടായിരുന്നു.

“മിസ്റ്റർ വർമ്മ?”, അവൾ അവന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.

“ആദിത്യൻ”, കൈ പൊക്കി കാണിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.

“ഞാൻ പ്രിയ. അഡ്വക്കേറ്റ് പ്രഭാകരൻ എന്നെ കുറിച്ച് പറഞ്ഞിരിക്കും അല്ലോ?”.

ആദിത്യൻ തല ആട്ടി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. കൈ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു. “അദ്ദേഹം പറഞ്ഞിരുന്നു നിങ്ങൾ എന്നെ സഹായിക്കാൻ വരും എന്ന്. എന്താ അത് ശെരി അല്ലെ?”.

“ശെരി ആണ്, സാർ”, പ്രിയ തല ആട്ടി സോഫയിലേക്ക് ഇരിക്കാൻ ക്ഷേണിച്ചു. അവൾ അവന്റെ അടുത്ത് വന്ന് ഇരുന്നു. “ഞാൻ കഴിഞ്ഞ ഒൻപത് വർഷമായി മനു വർമയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി ജോലി നോക്കുന്നു. താങ്കളുടെ കൂടെ എന്റെ പ്രഥമ ജോലി താങ്കൾക്ക് നേർവഴി കാട്ടി തരുക എന്നുള്ളത് ആണ്. താങ്കളുടെ കാര്യങ്ങളിൽ മധ്യസ്ഥൻ ആവുക എന്നുള്ളതും, താങ്കളുടെ ദൈനം ദിന കാര്യങ്ങൾ ശ്രദ്ധിക്കുക എന്നുള്ളതും, പിന്നെ താങ്കൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ദൂരീകരിക്കുക എന്നുള്ളതും ആണ്”.

“അപ്പോൾ നമ്മൾ കുറെനേരം ഒരുമിച്ച് ജോലി ചെയ്യേണ്ടി വരും അല്ലെ?”, ആദിത്യൻ ശ്രദ്ധയോടു കൂടി ചോദിച്ചു.

“അതെ, സാർ”.

“നമ്മൾ ഒരുമിച്ച് എല്ലായിപ്പോഴും ജോലി ചെയ്യുക ആണെങ്കിൽ, നിങ്ങൾ എന്നെ ആദിത്യ എന്ന് വിളിച്ചാൽ മതി”.

“ശെരി, സാർ”.

അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് അവൻ ശ്രദ്ധിച്ചു.

“എങ്കിൽ ഞാൻ ആദിത്യൻ എന്ന് വിളിക്കാം, പക്ഷെ ആളുകളുടെ മുൻപിൽ ഞാൻ നിങ്ങളെ സാർ എന്നെ വിളിക്കു”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ അപ്പോൾ ഉള്ള തിളക്കം ആദിത്യൻ ശ്രദ്ധിച്ചു.

“നിങ്ങൾക്ക് എന്താണോ ശെരി എന്ന് തോന്നുന്നത് അത് പോലെ ചെയ്യുക”, ആദിത്യൻ പറഞ്ഞു. “അപ്പോൾ പ്രിയ എന്റെ അസിസ്റ്റന്റ് ആയി എങ്ങനെ എത്തി പെട്ടു. മുകളിൽ നിന്ന് നല്ല പണി കിട്ടിയത് ആയിരിക്കും അല്ല?”.

“ഞാൻ സത്യം പറഞ്ഞോട്ടെ, ആദിത്യ”, അവൾ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു തുടങ്ങി.

“തീർച്ച ആയും”, ആദിത്യനും അതാണ് വേണ്ടിയിരുന്നത്. വക്കീൽ പറഞ്ഞ പോലെ ഇവളെ തന്റെ നല്ലതിന് വേണ്ടി ആണ് നിയമിച്ച് ഇരിക്കുന്നത് എങ്കിൽ അവളിൽ നിന്ന് ഒരു സത്യസന്ധമായ മറുപടി അവൻ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *