സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

ക്യാപ്റ്റൻ ചിരിച്ച് കൊണ്ട് സൈഡിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. “എല്ലാം റെഡി അല്ലെ?”. അനുകൂലമായ മറുപടി സഹായികളിൽ നിന്ന് കിട്ടിയപ്പോൾ ഒന്ന് മുരണ്ട്‍ കൊണ്ട് ക്യാപ്റ്റൻ വാൾട്ടർ മുൻപിലുള്ള ബട്ടൺ അമർത്തി. ബോട്ട് സ്റ്റാർട്ട് ആവുന്നത് ആദിത്യൻ അറിഞ്ഞു. അതിന്റെ ശക്തിയിൽ ആദിത്യന്റെ കാലിലൂടെ ഒരു വിറയൽ മുകളിലേക്ക് കയറി.

“ഹമ്മോ”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഇനിയും രസകരം ആവാൻ പോകുന്നതേ ഉള്ളു”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഇനിയും എന്താ?”.

ക്യാപ്റ്റൻ മുൻപിലുള്ള ലിവർ ഒരു ഇഞ്ച് മുൻപോട്ടു നീക്കി ബോട്ട് പതിയെ നീങ്ങിത്തുടങ്ങി കുറച്ച് ദൂരം മുൻപോട്ട് നീങ്ങി ബാക്കി മീൻ പിടിക്കുന്ന ചെറിയ ബോട്ടുകളിനിന്ന് കുറച്ച് അകലെ എത്തി. സ്റ്റീയറിങ് തിരിച്ച് കടലിലേക്ക് ലക്‌ഷ്യം വച്ചു.

“മുറുക്കെ പിടിച്ച് ഇരുന്നോ, കുട്ടികളെ”, ക്യാപ്റ്റൻ വാൾട്ടർ അവരോട് പറഞ്ഞു. എന്നിട്ട് ആ ലിവർ മുൻപിലേക്ക് ആക്കാൻ പറ്റുന്നതിന്റെ മുക്കാൽ ഭാഗത്തോളം അമർത്തി വച്ചു.

ബോട്ട് മുരണ്ട്‍ കൊണ്ട് മുന്നില്ലേക്ക് കുതിക്കുന്നതിന്റെ ശക്തിയിൽ ആദിത്യൻ കസേരയിലേക്ക് അമർന്ന് പോയി. ഒരു നിമിഷത്തെക്ക് ബോട്ട് മറിയാൻ പോവുകയാണെന്ന് അവൻ വിജാരിച്ചു പക്ഷെ അത് അതി ശക്തിയോടെ മുനില്ലേക്ക് കുതിച്ചു. ബോട്ട് കുതിച്ച് കടലിലൂടെ പായുമ്പോൾ കാറ്റ് ചെവിയുടെ സൈഡിലൂടെ പോകുന്നത് ഒരു മൂളൽ ആയി ആദിത്യന് കേൾക്കാമായിരുന്നു. അവൻ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ബോട്ടിന്റെ പുറകിൽ നിന്ന് വെള്ളം സ്പ്രെപോലെ രണ്ടാൾ പൊക്കത്തിൽ തെറിച്ച് വീഴുക ആയിരുന്നു.

“ഹമ്മോ കൊള്ളാം”, ആദിത്യൻ ചിരിച്ചു. അവന്റെ മുഖഭാവങ്ങൾ കണ്ട് പ്രിയ അവനെ നോക്കി ചിരിച്ചു. “ഈ ബോട്ട് അത്യുഗ്രൻ തന്നെ”.

മുഖത്ത് കാറ്റ് അടിക്കുന്നതും ആസ്വദിച്ച് അവർ ഒരു പത്ത് മിനിറ്റ് മുകളിൽ തന്നെ ഇരുന്നു. ആദിത്യൻ കോട്ടുവാ ഇടുന്നത് കണ്ട് പ്രിയ അവനെയും കൊണ്ട് താഴേക്ക് ഇറങ്ങി. അവർ താഴെ വന്ന് ക്യാബിനിൽ ഉള്ള സോഫയിൽ ഇരുന്നപ്പോൾ ബോട്ടിലെ സഹായികളിൽ ഒരാൾ ചായയും ജ്യൂസും രണ്ട് ജാറുകളിൽ കൊണ്ടുവന്ന് ടേബിളിൽ വച്ചു. അവൻ അതിൽനിന്ന് ചായ ഒരു കപ്പിലേക്ക് പകർന്നു.

“എനിക്ക് താങ്കളോട് സെക്യൂരിറ്റിയെ കുറിച്ച് സംസാരിക്കണം, ആദിത്യ”, പ്രിയ പറഞ്ഞു.

“പറയു”, ആദിത്യൻ തല ആട്ടി. ദ്വീപിൽ എന്തായാലും സെക്യൂരിറ്റി ഉണ്ടാവും എന്ന് അവന് മനസ്സിലായി അതിനെ കുറിച്ച് അറിയാൻ അവന് ആകാംഷ ആയി.

“ഈ നിമിഷം മുതൽ പല രീതിയിൽ താങ്കൾ ഒരു നോട്ടപ്പുള്ളി ആയിരിക്കും”, ആദിത്യനെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രിയ പറഞ്ഞു.

“നോട്ടപ്പുള്ളി?”, ആദിത്യൻ കണ്ണുകൾ ചിമ്മിക്കൊണ്ട് ചോദിച്ചു.

“അതെ, പല രീതിയിൽ. താങ്കളുടെ മൂല്യം ഇപ്പോൾ വളരെ കൂടുതൽ ആണ് അതുകൊണ്ട് തന്നെ തട്ടികൊണ്ട് പോകാനും, പറ്റിക്കപ്പെടാനും, പത്രക്കാർ പുറകെ വരാനും, സ്ത്രീകൾ താങ്കളെ പാട്ടിലാക്കാനും, പാർട്ടിക്കാർ താങ്കളെ വശത്തതാക്കാനും സാധ്യത ഉണ്ട്. ചുരുക്കി പറഞ്ഞാൽ താങ്കളുടെ പണവും സ്വാധീനത്തിനും വേണ്ടി പലരും താങ്കളെ വശത്താക്കാൻ പല രീതിയിൽ ശ്രേമിക്കും”.

പ്രിയയെ നീരസപ്പെടുത്തി കൊണ്ട് ആദിത്യൻ ചിരിച്ചു. പ്രിയ ഇങ്ങനെ ഒരു പ്രീതികരണം അല്ല അവനിൽ നിന്ന് പ്രതീക്ഷിച്ചത്. അവൾ പറഞ്ഞതിലെ ഒരു കാര്യം കേട്ട് ആദിത്യൻ ചിരിച്ച് പോയതാണ്.

Leave a Reply

Your email address will not be published. Required fields are marked *