സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“അപ്പോൾ ഇതെല്ലം കള്ള പേരുകൾ ആണ്”.

ആദിത്യൻ തല ആട്ടി. “കണ്ടിട്ട് അവർ എല്ലാം നല്ല അടുത്ത കൂട്ടുകാർ ആണെന്ന് തോനുന്നു. ആദിയയോട് ചോദിച്ചാൽ അവരെ കുറിച്ച് അറിയാം”.

“എനിക്ക് അവർ ആരാണ് എന്ന് കണ്ട് പിടിക്കാൻ പറ്റും”, പ്രിയ ഉറപ്പിച്ച് പറഞ്ഞു.

“ഓഹ്, അവർ ബോബെയിൽ ബിസിനസ്സ് കോളേജിൽ ഒരുമിച്ച് ആയിരുന്നു. ഏത് കോളേജിലാണെന്ന് എനിക്ക് ഓർമ ഇല്ല”.

പ്രിയ തല ആട്ടി. “ശെരി, എനിക്ക് കുറച്ച് ഫോൺ കോൾ ചെയ്യാനുണ്ട്. അവരെ കുറിച്ച് അറിയാനും കാര്യങ്ങൾ ഒതുക്കാനും. താങ്കൾ ഇതിനെ കുറിച്ച് ഓർത്ത് വിഷമിക്കണ്ട. ഇത് പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ ഒതുക്കി തീർക്കാൻ എനിക്ക് പറ്റും. ഇപ്പോൾ അവർ ആരാണെന്ന് അറിയണം നമുക്ക് സമയം തീരെ കുറവാണ്”.

ആദിത്യൻ തല ആട്ടികൊണ്ട് കസേരയിലേക്ക് ചാഞ്ഞു. അവന് ഈ കാര്യങ്ങൾ എല്ലാം ഒരാളോട് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. അവൻ പ്രതീഷിച്ചത് പോലെ അവളിൽ നിന്ന് പൊട്ടിത്തെറിയോ വെറുപ്പൊ ഒന്നും കണ്ടില്ല.

“ഹായ്, ഇത് ഞാനാ പ്രിയ”, അവൾ ഫോൺ ചെവിയിൽ വച്ച് കൊണ്ട് പറയുന്നത് കേട്ടു. “ഒരു അത്യാവശ്യ പണി ഉണ്ട്, മൂന്ന് പേരെ കുറിച്ച് അറിയണം. എല്ലാ പണ്ട്രണ്ടു മണിക്കൂറും എനിക്ക് അവരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടണം സ്ഥലം ബോംബെ. ബോംബെ യൂണിവേഴ്സിറ്റിയിൽ ബിസിനസ്സ് ഒരു വർഷത്തിനു മൂന്ന് വർഷത്തിനു മുൻപ് പടിച്ചു. ആദിയ വർമ്മയുടെ കൂട്ടുകാരികൾ വയസ്സ് ഇരുപത്തിമൂന്ന്. അവൾ രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ് ആ കോഴ്സ് ഇടക്ക് വച്ച് നിർത്തി. കള്ള പേരുകൾ ആണ് അറിയാവുന്നത് പക്ഷെ അവർ മിസ്സ് വർമ്മയുടെ കൂട്ടുകാരികൾ ആണ്. ആദ്യത്തെ കുട്ടിയുടെ പേര് പറഞ്ഞത് നയൻ. രണ്ടാമത്തത് ഒരു കറുത്ത കുട്ടിയാണ് പേര് ആനി. മൂന്നാമത്തത് ഒരു മെലിഞ്ഞ കുട്ടിയാണ് പേര് നവ്യ. എല്ലാവർക്കും ഇരുപത്തിമൂന്ന് വയസാണ്. എനിക്ക് ഇത്രയേ അറിയൂ”.

അവൾ തല ചെരിച്ച് ശ്രേദ്ധയോടെ ഫോണിലൂടെ കേൾക്കുന്നത് ആദിത്യൻ കണ്ടു.

“ഓക്കേ, അത് നല്ലതാ . . . . ശെരി. ശെരി . . .ശെരി. അവരുടെ എല്ലാ വിവരങ്ങളും ഇപ്പോൾ തന്നെ ഈമെയിലിലേക്ക് അയച്ച് തരു”, ആദിത്യൻ അവളെ നോക്കുന്നത് കണ്ട് അവൾ ചിരിച്ചു. ആദിത്യൻ എന്താണ് സംഭവിക്കുന്നത് എന്ന് ഓർത്ത് ഇരുന്നു. ഇത്രയും കുറച്ച് കാര്യങ്ങൾ വച്ച് അവർ എങ്ങനെ ഇത്ര പെട്ടെന്ന് ആ പെൺകുട്ടികളെ കണ്ട് പിടിക്കും.

“ശെരി, അത് എന്റെ ഈമെയിലിലേക്ക് അയക്കു. ഒരു ജോലി കൂടി ഉണ്ട് ആദിത്യ വർമ്മയുടെ കൂട്ടുകാർ ഒരു ജോളിയും ഒരു അരവിന്ദും. അതും എന്റെ ഈമെയിലിലേക്ക് തന്നെ അയക്കു. ഞാൻ രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിക്കാം”, അവൾ ഫോൺ വച്ച് ആദിത്യന്റെ നേരെ തിരിഞ്ഞു.

“നമുക്ക് ആ മൂന്ന് പെൺകുട്ടികളുടെ പേര് കിട്ടി. നയൻ ആ കുട്ടിയുടെ ശെരിയായ പേരാണ് പക്ഷെ മാറ്റ് രണ്ട് പേരുടെ പേരും കള്ള പേരാണ്”, പ്രിയ ആദിത്യനോട് പറഞ്ഞു.

“നിങ്ങൾ എങ്ങനെയാ ഇത്ര പെട്ടെന്ന് അത് കണ്ട് പിടിച്ചത്?”, അവൻ പെട്ടെന്ന് ചോദിച്ചു. “നിങ്ങൾ ഫോണിൽ അഞ്ചു മിനിറ്റ് മാത്രമേ സംസാരിച്ചുള്ള”.

“ഓഹ്, ഞാൻ വിളിച്ച പ്രൈവറ്റ് ഡിറ്റക്റ്റീവ് ആദിയയുടെ ഫേസ്ബുക് അക്കൗണ്ട് നോക്കി. വേനൽ അവധിക്ക് ഗോവയിലുള്ള ഫോട്ടോയിൽ ടാഗ് ചെയ്ത പെൺകുട്ടികളുടെ വിവരങ്ങൾ കണ്ട് പിടിച്ചു”.

“ഓഹ്”, ആദിത്യൻ പറഞ്ഞു. “അത്ര എളുപ്പം ആയിരുന്നോ?”.

Leave a Reply

Your email address will not be published. Required fields are marked *