സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“അപ്പോൾ ജിമ്മിൽ പോയി ശരീരം മെച്ചപ്പെടുത്താൻ പരിശ്രമിക്കണം, അല്ലെ?”.

“അതെ, അത് ഒരു തുടക്കം മാത്രം ആണ്”, പ്രിയ പറഞ്ഞു. “ദ്വീപിൽ ജൂഡ് എന്ന് പേരുള്ള ഒരു ട്രെയ്നർ ഉണ്ട് അയാൾ വേഗത്തിൽ താങ്കളുടെ ശരീരം മെച്ചപ്പെടുത്താൻ ഉള്ള വ്യായാമങ്ങൾ പറഞ്ഞ് തരും”.

“ശെരി”, ആദിത്യൻ പറഞ്ഞു. അവന് ഒരു ആഴ്ച്ച കൊണ്ട് ശരീരം മെച്ചപ്പെടുത്താം എന്നതിൽ തീരെ വിശ്വാസം പോരാ എങ്കിലും ദ്വീപിൽ എത്തി ട്രെയ്നറോട് സംസാരിച്ചിട്ട് അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാം എന്ന് അവൻ വിജാരിച്ചു. “വേറെ എന്തെല്ലാം അവിടെ പ്രതീക്ഷിക്കാം?”.

“താങ്കൾ കുറെ വീഡിയോ കോൺഫറെൻസിങ് നടത്തേണ്ടി വരും, കുറെ രേഖകൾ വായിക്കേണ്ടതായും അതിനോട് അനുബന്ധിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതായും വരും, കുറെ അധികം ജോലികൾ ചെയ്ത് തീർക്കേണ്ടതായും വരും. ചുരുക്കി പറഞ്ഞാൽ താങ്കൾ രാവിൽ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നത് വരെ ഞാൻ ഉണ്ടാക്കുന്ന സമയ ക്രമത്തിൽ നീങ്ങേണ്ടി വരും”.

“ഓഹ്”, ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. കൂടുതൽ അറിഞ്ഞപ്പോൾ സ്വർഗ്ഗ ദ്വീപ് എന്നുള്ളത് ഒരു നരക യാതന ആയിരിക്കും എന്ന് അവന് തോന്നി.

“ചില സമയങ്ങളിൽ താങ്കൾക്ക് എന്നോട് വളരെ ദേഷ്യം തോന്നാം കാരണം ഞാൻ താങ്കളെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ വേണ്ടി നിർബന്ധിച്ച് കൊണ്ട് ഇരിക്കും. ആ ദേഷ്യം ഞാൻ പ്രതീക്ഷക്കുന്നതും ആണ്, എനിക്ക് അത് മനസ്സിലാവുകയും ചെയ്യും. ഞാൻ ഇത് ഇപ്പോഴേ പറയുന്നത് എന്തിനാണെന്ന് വച്ചാൽ ചില സമയങ്ങളിൽ ഞാൻ താങ്കളെ ബുദ്ദിമുട്ടിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി ആണ്”.

“കേട്ടിട്ട് വളരെ മനോഹരമായി തോന്നുന്നു”, ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.

“താങ്കളുടെ സമയ ക്രേമം ഒരു പത്ത് മിനിറ്റ് വൈകി അതിന്റെ കൂടെ വീണ്ടും ഒരു പത്ത് മിനിറ്റ് വേറെയേന്തെങ്കിലും കാരണങ്ങളാൽ വൈകി കഴിഞ്ഞാൽ താങ്കൾ നോക്കി നിൽക്കെ താങ്കളുടെ കിടക്കാനുള്ള സമയം രണ്ട് മണിക്കൂർ വൈകും. അതായത് താങ്കൾക്ക് ലഭിക്കേണ്ട ഉറക്കത്തിൽ ഒരു ദിവസം രണ്ട് മണിക്കൂർ കുറയും. ഇപ്പോൾ കാര്യങ്ങൾ മനസ്സിലായോ?”.

“മനസ്സിലായി, അത് കുറച്ച് നാൾ അങ്ങനെ തുടർന്നാൽ . . .”.

“അത് തന്നെ. അങ്ങനെ വന്നാൽ താങ്കളുടെ ചിന്താ ശക്തി കുറയും, താങ്കൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റും, താങ്കൾക്ക് ആകെ പ്രാന്ത് പിടിച്ച്ചത് പോലെ ആകും. ഇതിന് എല്ലാത്തിനും കാരണം ആകുന്നത് മീറ്റിംഗിന് ശേഷം താങ്കൾ അവരെ സന്തോഷിപ്പിക്കാൻ അവരുടെ കൂടെ വെറുതെ സംസാരിച്ച് ഇരുന്നത് കൊണ്ട് ആകാം”, പ്രിയ അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “അപ്പോൾ, താങ്കൾക്ക് അതുപോലെ എന്തെങ്കിലും പ്രേശ്നങ്ങൾ വന്നാൽ. അത് എന്നെയും ബാധിക്കും, അത് എന്റെ പ്രേശ്നമായി തീരും. ഞാൻ രാവിലെ താങ്കൾ എഴുനേൽക്കുന്നതിന് മുൻപ് എഴുന്നേൽക്കും താങ്കൾ കിടന്നതിന് ശേഷമേ എനിക്ക് കിടക്കാൻ പറ്റുകയുള്ള അത് കൊണ്ട് നമ്മൾ സമയ ക്രേമം പാലിക്കുക എന്നത് അത്യാവശ്യം ആയ കാര്യമാണ്”.

“ശെരി”, ആദിത്യൻ തല ആട്ടി. “ഞാൻ കുഴപ്പം ഒന്നും ഉണ്ടാക്കില്ല എന്ന് എനിക്ക് ഉറപ്പ് തരാൻ പറ്റില്ല പക്ഷെ ഞാൻ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാക്കാതിരിക്കാൻ ശ്രെമിക്കാം”.

“എനിക്കും അതാണ് വേണ്ടത്”, പ്രിയ ആദിത്യന്റെ മുഖത്ത് നോക്കി നല്ല ഒരു ചിരി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *