സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“സമയ നിഷ്ഠ പാലിക്കുന്നത് താങ്കൾക്ക് ഒരു പ്രെശ്നം ആയേക്കാം. ഒരു ദിവസം ഇരുപത്തിനാല് മണിക്കൂർ മാത്രമേ ഉള്ളു. എല്ലാവർക്കും താങ്കളുടെ കുറച്ച് സമയം വേണം എന്ന് പറയും പക്ഷെ ഞാൻ അറിയാതെ ആർക്കും സമയം അനുവദിക്കരുത്”, പ്രിയ മുന്നറിയിപ്പ് നൽകി കൊണ്ട് പറഞ്ഞു.

“ശെരി, അങ്ങനെ ആവട്ടെ. എനിക്ക് ഇതിന് മുൻപ് അസ്സിസ്റ്റന്റ്മാർ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് എനിക്ക് ഇതിനെ കുറിച്ച് ഒന്നും അധികം ധാരണ ഇല്ല”, ആദിത്യൻ തുറന്ന് പറഞ്ഞു.

“താങ്കൾ പതിയെ കാര്യങ്ങൾ മനസ്സിലാക്കി എടുക്കും എന്ന് എനിക്ക് തീർച്ച ഉണ്ട്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “വേറെ എന്താ പറയാനുള്ളത്?. താങ്കൾക്ക് എന്ത് വേണമെങ്കിലും എന്നോട് ചോദിക്കാം. എനിക്ക് ബുദ്ധിമുട്ടാകുമോ അല്ലെങ്കിൽ പൊട്ടത്തരം ആണോ എന്ന് കരുതി എന്നോട് ഒന്നും ചോദിക്കാതെ ഇരിക്കരുത്. ഒരു കാര്യം തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ചോദിക്കാൻ ഒരു മടിയും കാണിക്കണ്ട. താങ്കൾ ഓരോ ദിവസം കഴിയുമ്പോളും വളരെ കൂടുതൽ കാര്യങ്ങൾ അറിയുകയും അതിൽ ചിലത് മറന്ന് പോയി എന്നും വരാം. അതുകൊണ്ട് കാര്യങ്ങൾ താങ്കളെ വീണ്ടും വീണ്ടും ഓർമപ്പെടുത്താൻ വേണ്ടി ആണ് ഞാൻ ഇവിടെ ഉള്ളത്”.

“ഉഗ്രൻ, എന്റെ സ്വന്തം വിക്കിപീഡിയ”, ആദിത്യൻ പറഞ്ഞു.

“വിക്കിപീഡിയ?, അതെനിക്ക് ഇഷ്ടമായി. പിന്നെ എന്താ?. എന്നോട് സത്യസന്ധമായി ഇരിക്കുക. എന്തെങ്കിലും താങ്കൾക്ക് ഇഷ്ട്ടപ്പെടാതെ ഉണ്ടെങ്കിൽ എന്നോട് തുറന്ന് പറയുക ചിലപ്പോൾ ഞാൻ താങ്കളുടെ ഇഷ്ടത്തിന് കാര്യങ്ങൾ സമ്മതിക്കും അല്ലെങ്കിൽ നമ്മൾ അതിനെ കുറിച്ച് തർക്കിക്കും എന്നിട്ട് ഞാൻ പറയുന്നത് താങ്കൾ ശെരിയാണ് എന്ന് അംഗീകരിക്കും”, അവൾ ചറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.

“വളരെ എളുപ്പം ഉള്ള കാര്യം ആണല്ലോ?”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“അല്ലായിരിക്കാം, പോകെ പോകെ നമുക്ക് അത് ശെരിയാക്കി കൊണ്ട് വരാം. അവസാനമായി ഇപ്പോഴത്തേക്ക് ഒരു കാര്യം കൂടി.”, അവൾ ഒന്ന് നിർത്തി കൊണ്ട് പറഞ്ഞു. “ദയവായി എന്നോട് കള്ളം പറയരുത്. താങ്കൾ എന്നോട് കള്ളം പറഞ്ഞാൽ എനിക്ക് എന്റെ ജോലി ശെരിക്ക് ചെയ്യാൻ പറ്റില്ല. അത് ചിലപ്പോൾ താങ്കൾക്ക് തന്നെ ദോഷകരം ആയി ബാധിച്ചു എന്നും വരാം”.

“ഞാൻ കള്ളം പറഞ്ഞാൽ നിങ്ങൾ എന്നെ ശിക്ഷിക്കുമോ?”, ആദിത്യൻ ഒരു വിഡ്‌ഢിച്ചിരി ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇല്ല, പക്ഷെ താങ്കൾക്ക് അങ്ങനെ പോകാനാണ് താല്പര്യം എങ്കിൽ അതിന് പറ്റിയ വേറെ ആൾക്കാർ അവിടെ ഉണ്ട് ഞാൻ ശെരിയാവില്ല. ഞാൻ എന്താണ് പറഞ്ഞ് വന്നരുന്നത് എന്നാൽ താങ്കൾക്ക് എന്തെങ്കിലും പ്രേമബന്ധം ഉണ്ടങ്കിൽ എന്നോട് പറയണം. അത് തങ്ങളുടെ പേർസണൽ കാര്യം ആണ് എങ്കിൽ പോലും നാളെ അത് ഒരു പ്രെശ്നം ആയി മാറുക ആണെങ്കിൽ എനിക്ക് അത് ഒതുക്കി തീർക്കാൻ മുൻകൂട്ടി അറിയുന്നത് സഹായകം ആകും”, പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.

“ഓഹ് ശെരി, എനിക്ക് അങ്ങനെ ഒരു പ്രേമബന്ധവും ഇല്ല. അപ്പോൾ ആ തലവേദനയിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടു”.

“ലക്ഷകണക്കിന് കാര്യങ്ങൾ പ്രെശ്നം ആയി വരാവുന്നതിൽ ഞാൻ ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു”, പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു.

ആ സമയത്ത് വാതിലിൽ കൊട്ടിയശേഷം റിസപ്ഷനിസ്റ്റ് അകത്തേക്ക് വന്നിട്ട് പറഞ്ഞു. “നിങ്ങളുടെ ജെറ്റ് ബോർഡിങ്ങിന് വേണ്ടി കാത്തിരിക്കുന്നു, ശുഭ യാത്ര”.

“നന്ദി, ജോൺ”, എഴുനേറ്റ് വാതിലിന്റെ അടുത്തേക്ക് തിരിഞ്ഞ് കൊണ്ട് പ്രിയ പറഞ്ഞു.

ആദിത്യനും ജോണിനോട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *