
ഞാൻ : “എന്താ അയാൾ പറഞ്ഞത് ? ”
ലിയ : “അയാൾ പറയുകയാണ് ഞാൻ ബൃഹന്ദളയാണ് എന്ന്. ” ഞാൻ ദൈവത്തിന്റെ രസകരമായ ഒരു കടംകഥ ആണത്രേ, ഞാൻ ഞെട്ടി പോയി എന്റെ ജനിതക രഹസ്യം അയാൾ എങ്ങനെ….??? എനിക്കായി ഒരു സമ്മാനം ദൈവം അയക്കുന്നുണ്ടത്രേ, പുണ്യമുള്ള ഒരു നിയോഗം പേറുന്ന ഒരു ഗന്ധർവ്വൻ. അയാൾ നിന്നെ ജീവനുതുല്യം സ്നേഹിക്കുമത്രേ. അയാളെ കാണുപോഴേ ഞാൻ അനുരാഗ പരവശ ആകുമത്രേ.
ഞാൻ : “എന്നിട്ട് ”
ആകാംഷയോടെ ഞാൻ ചോദിച്ചു
ലിയ : എന്നിട്ടെന്താ നതിങ് ഹാപ്പെൻഡ്….!!
ഞാൻ : ഇത്രയും സുന്ദരി ആയ തനിക്കു, ലവ് പ്രൊപോസൽസ് ഒന്നും വന്നിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവുനില്ലടോ. പ്രത്യേകിച്ച് സിനി ഇൻഡസ്ട്രിയിൽ ലൈംലൈറ്റിൽ നിൽകുമ്പോൾ, ആരും വന്നില്ലേ ?
ലിയ : പ്രൊപോസൽസ് ഒക്കെ കൊറേ വന്നു, ലവ് റിക്യുസ്റ്റുകളും ഏറെ വന്നു. പക്ഷെ എനിക്ക് ഒരു താല്പര്യം ഒന്നിനോടും തോന്നിയില്ല. പക്ഷെ…..
ഞാൻ : പക്ഷെ….??
അവൾ ചിരിക്കാൻ തുടങ്ങി…… മുഖം തുടുത്തു വരുന്നുണ്ട്.
ലിയ : എടൊ,…. സത്യം പറയാ, തന്റെ ഫോട്ടോ കണ്ടത് മുതൽ, എനിക്ക് തന്നെ മുൻപേ നല്ല പരിചയം ഫീൽ ചെയ്തു. ഒരു ബെസ്റ്റ് ഫ്രണ്ട്.
ഞാൻ : അത്രേ ഉള്ളു….??
ലിയ : ഫസ്റ്റ് സ്റ്റെപ് അതല്ലേ…???
അവളുടെ ചിരി…. എന്നെ വീഴ്ത്തിക്കളഞ്ഞു.
ഞാൻ : എടൊ തനിക്കറിയോ, എനിക്കും ഈ കല്യാണം എന്നാ പരിപാടി അത്ര വിശ്വാസം ഇല്ല.
(ഞാൻ സമീറിന്റെയും അനിതയുടെയും ഫ്ലാഷ് ബാക്ക് സ്റ്റോറി അവളോട് തുറന്നു പറഞ്ഞു )
ലിയ : എന്നിട്ട് ഇപ്പോൾ അവരെവിടെയ….?
ഞാൻ : എനിക്കറിയില്ല, ഞാൻ ഒരു തവണ മനസ്സിൽ നിന്നു ഉപേക്ഷിച്ചാൽ പിന്നെ തിരിഞ്ഞു നോക്കില്ല.
ലിയ : എടൊ, കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കണം.
ഞാൻ : എന്താ ?
ലിയ : നമ്മളെ ഏറ്റവും മുറിപ്പെടുത്തിയ ഓർമകളുടെ അതെ വഴിയിലൂടെ നടന്നു തന്നെ വേണം നമ്മൾ ആ മുറിവിനെ അതിജീവിക്കാൻ, വേറെ വഴിയില്ല. അവർ ഇപ്പൊ എന്ത് അവസ്തയിലാണ് എന്ന് അന്വേഷിക്കണം, ചിലപ്പോൾ അവർ കുറ്റബോധത്തിൽ ആയിരിക്കും, ഒരു ക്ഷമാപണം എല്ലാം ഓക്കേ ആവുമെടോ.
ഞാൻ : താൻ കൊള്ളാല്ലോടോ….
ലിയ : എന്റെ ജീവിതത്തിൽ ഞാൻ പരീക്ഷിച്ചു വിജയിച്ച ഫോര്മുലയാണ് ഇത്.
വീണ്ടും ചിരി, ഇത്തവണ ഞങ്ങൾ ഒരുമിച്ചു ചിരിച്ചു, അവളുടെ സംസാരം എന്നെ വല്ലാതെ relaxed ആക്കുന്നു, മനസിനുള്ളിലെ കുടിലിൽ ആരോ കേറി വരുന്ന പോലെ, അതെ അവളുടെ ഓരോ ചിരിയിലും സംസാരത്തിലും ഞാൻ കൂടതൽ അവളിലേക്ക് വീണു കോൺഡിരിക്കയാണ് .
കുമ്പളങ്ങിയിലെ ഫ്ലോട്ടിങ് റിസോർട്ടിൽ ഞങ്ങൾ എത്തി, ലിയയെ റെസ്റ്റാറ്റാന്റിലെ ജോലിക്കാർക്കെല്ലാം അറിയാം ഇടയ്ക്ക് വരുന്നത് കൊണ്ട് തന്നെ, കായലിലൂടെ ഞങ്ങൾ ഒരു ചെറിയ വള്ളത്തിൽ കയറി തുഴഞ്ഞു, നയന മനോഹരം അവളും കുമ്പളങ്ങിയും .
ഞാൻ : ഒരു കാര്യം ചോദിച്ചോട്ടെ ?
ലിയ : മം
ഞാൻ : ഷൂട്ടിംഗ് ഇല്ലേ, ഈ ദിവസങ്ങളിൽ,?
ലിയ : അടുത്ത ആഴ്ചയ ഇനി ഷൂട്ട്, ഔട്ട് ഓഫ് കേരള, ബാംഗ്ലൂർ പോണം.
ഞാൻ : എടൊ, തന്റെ ഈ ജനറ്റിക് ഡിഫറെൻസ് കൊണ്ട് തനിക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ.
അവൾ അല്പം സീരിയസ് ആയി
ലിയ : ആദ്യം ഒക്കെ കുറച്ചു ദുഃഖം ഉണ്ടായിരുന്നു, പിന്നെ ജീവിതത്തോട് തന്നെ ഒരു വാശി ആയി. ഞാൻ പറഞ്ഞില്ലേ എന്റെ ഫോർമുല. എന്റെ ജനറ്റിക്‌സ് എന്റെ കുറ്റമല്ല, എനിക്ക് മാറ്റാനും പറ്റില്ല, ദുഖിച്ചിട്ടു കാര്യമില്ല, സ്വപ്നങ്ങൾക്ക് പിന്നാലെ അങ്ങ് പോയി. ഇപ്പൊ ഒരു പ്രശ്നോം ഇല്ല, ഐ ആം ഹാപ്പി എബൌട്ട് മൈ ലൈഫ്.