🔥പുണ്യനിയോഗം 3 [Joshua Carlton]

Posted by


ഞാൻ : “സൊ, ഞാൻ രാവിലെ ഒരു പത്തു മണിക്ക് വരാം തന്നെ പിക് ചെയ്യാൻ, ബൈ”.
ഞാൻ ഇറങ്ങി താഴെ വന്നു റാഹേലമ്മയോടും ലിയയുടെ പാപ്പയോടും യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്കു വിളിച്ചു ഒരു നുണ അങ്ങ് കാച്ചി നാളെ  വൈകിട്ടെ  എത്തു. എറണാകുളത്തു ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു, എന്റെ മനസ്സിൽ ലിയ ആയിരുന്നു.
പിറ്റേന്ന് രാവിലെ നേരത്തെ ഇറങ്ങി, ലിയയെ പിക് ചെയ്തു. അവൾ കാഷ്വൽസിലാണ്. ഞാൻ ഡ്രൈവ് ചെയ്തു, ആ ഡ്രീം ട്രിപ്പ്‌.
ലിയ : എടൊ  നമ്മൾ എങ്ങോട്ടാ പോകുന്നത് ?
ഞാൻ : അറിയില്ല !
ലിയ : എടൊ, എനിക്ക് പബ്ലിക് സ്ഥലങ്ങളിൽ ഇറങ്ങുന്നതിനു ലിമിറ്റേഷൻ ഉണ്ടുട്ടോ !. പിന്നെ താൻ കുമ്പളങ്ങിയിൽ പോയിട്ടുണ്ടോ ?
ഞാൻ : സിനിമയിൽ കണ്ടിട്ടുണ്ട്. കുമ്പളങ്ങി nights. ബ്യൂട്ടിഫുൾ വില്ലജ്.
ലിയ : അവിടെ ഒരു റിസോർട് ഉണ്ട്‌ ഫ്ലോട്ടിങ് റിസോർട്, ഭയങ്കര പീസ്ഫുള് ലൊക്കേഷനാ, ഒട്ടും തിരക്കുമില്ല. എടൊ അങ്ങോട്ട്‌ പോയാലോ ?
ഞാൻ : ഓക്കേ.
ഞാൻ : ലിയ, തന്റെ ഈ എടൊ വിളി നമ്മൾ തമ്മിലെ അടുപ്പം പെട്ടെന്ന് കൂട്ടി, താൻ എപ്പോഴും ഇങ്ങനെ ഫ്രീ ടു മിങ്കിൾ  ആണോ ? .
{അവൾ  സുന്ദരമായ  ഒരു  ചിരി  സമ്മാനിച്ചു, അത്ര മാത്രം 😊  }
ഞാൻ : “എടൊ, ഞാൻ ആരെയും അങ്ങനെ എടൊ എന്നൊന്നും വിളിച്ചിട്ടില്ല, പക്ഷെ തന്നെ കണ്ടത് മുതൽ എനിക്ക് തന്നെ വര്ഷങ്ങളായി അടുത്തറിയാം എന്ന ഒരു തോന്നൽ.”
ലിയ : “പറഞ്ഞാൽ താൻ വിശ്വസിക്കില്ല… “?
ഞാൻ : താൻ  പറയെടോ.
ലിയ : ജീവിതത്തിൽ കല്യാണമോ പ്രേമമോ ഒന്നും വേണ്ട എന്നാണ് ഞാൻ തീരുമാനിച്ചിരുന്നത്. സോഫി ഈ ആലോചനയെകുറിച്ചും മറ്റും പറയുമ്പോളും, ഇതൊന്നും നടക്കാൻ പോണില്ല എന്നായിരുന്നു എന്റെ ചിന്ത. കല്യാണത്തോടും പ്രേമത്തോടും  എല്ലാം എനിക്ക് വിരക്തിയും വെറുപ്പും ആയിരുന്നു.  കാരണം തനിക്കു അറിയാമല്ലോ. പക്ഷെ കഴിഞ്ഞ വർഷം ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനായി ഞാൻ ഹരിദ്വാർ പോയി, കുംഭമേള ലൈവ് ആയി നടക്കുമ്പോൾ ഉള്ള ഒരു ചെയ്‌സിങ് സീൻ ആയിരുന്നു. ഞാനും നായകനും വില്ലനും കൂടി മേളയ്‌ക്കിടയിലൂടെ ഓടുന്നു, വളരെ ക്യാൻഡിഡ് ആയി ക്യാമെറ ഞങ്ങളോടൊപ്പം ഓടി അത് ഒപ്പി എടുക്കുന്നു ഇതായിരുന്നു സീൻ. ചാലഞ്ചിങ്ങും റിസ്കും ഒരുപോലെ കൂടുതൽ ഉള്ള ഒരു സീൻ. പ്രകാശ് റായ്  ആയിരുന്നു വില്ലൻ, ഞങ്ങൾ മേളയുടെ ഇടയിലൂടെ ഓടാൻ തുടങ്ങി, പെട്ടെന്ന് കാലു തെറ്റി സൈഡിൽ ഉണ്ടായിരുന്ന ഒരു ചെറിയ ഹോമ കുണ്ഡത്തിൽ ഞാൻ ചെന്നു വീണു, അഘോരികളായ  സന്യാസികൾ കൂടി ചേർന്നു  ആദ്യം എന്നെ എഴുന്നേൽപ്പിച്ചു, എന്നെ യഥാർത്ഥത്തിൽ ഉപദ്രവിക്കാൻ പ്രകാശ് സർ ഓടിക്കുകയായിരുന്നു എന്ന് കരുതി അവർ അദ്ദേഹത്തെ കൈവെക്കാൻ തുടങ്ങിയപ്പോൾ ഞാൻ സത്യം ഹിന്ദിയിൽ പറഞ്ഞു. അവർ പിന്നെയാണ് എത്ര കാടന്മാരാണെന്നു ഞങ്ങൾക്ക് മനസിലായത്, അവരെല്ലാരും കൂടെ ഞങ്ങളെ പിടിച്ച് വലിച്ചു അവരുടെ കൂടാരത്തിലേക്കു കൊണ്ട്  പോയി, എന്നെയും പ്രകാശ് റായ് സാറിനെയും കൂടാരത്തിന്റെ ഒരു മൂലയിൽ ഇരുത്തി, കൊറേ ഉറക്കെ എന്തൊക്കെയോ പറയുന്നു, പച്ച തെറി ആണ് അവർ വിളിച്ചതെന്ന് പ്രകാശ് സാർ പറഞ്ഞപോളാണ് എനിക്ക് മനസിലായത്. ഞങ്ങളുടെ സിനിമ കളികൊണ്ടു മുടങ്ങിയതു ഒരു വലിയ റിച്ച്വൽ ആയിരുന്നത്രേ. ഞങളുടെ ക്രൂവിനോ മറ്റോ അകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല. ഹരിദ്വാർ പോലീസ്   അഘോരികളുടെ നേതാവിനെ കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു, അവർക്കും പേടി ആണ് എന്തും ചെയ്യാൻ മടിയില്ലാത്ത പതിനായിരക്കണക്കിന് അഘോരികൾ, പെട്ടെന്ന് ശരീരം മുഴുവൻ രോമാവൃതനായ വസ്ത്രം ഒന്നും ധരിക്കാത്ത പ്രായമായ agori നേതാവ് എവിടെ നിന്നോ ഞങളുടെ അടുത്തേക്ക് വന്നു, എന്നെ തന്നെ നോക്കി അയാൾ സ്തബ്ധനായി എന്റെ അടുത്ത് വന്നു ആർത്തു അട്ടഹസിക്കാൻ തുടങ്ങി ഞാൻ നടുങ്ങി. അയാൾ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു എനിക്കു ഒന്നും മനസിലായില്ല, ഉർദുവും സംകൃതവും കൂട്ടികുഴച്ച ഒരു ഭാഷ, അവസാനം ഒന്ന് മാത്രം വ്യക്തമായി കേട്ടു “ബ്രിഹന്ദള”.  അയാൾ എന്നെ ആശീർവദിച്ചു “ദീർഘ സുമംഗലി ഭവ “. എന്റെ നെറ്റിത്തടത്തിൽ അയാളുടെ രക്തം കൊണ്ട് ഒരു തിലകം ചാർത്തി. അദ്ദേഹം ഞങ്ങളെ പോകാൻ അനുവദിച്ചു. പ്രകാശ് റായ് സാറാണ് അഘോരികളുടെ നേതാവിന്റെ വാക്കുകൾ വിവർത്തനം ചെയ്തു തന്നത്”

Leave a Reply

Your email address will not be published. Required fields are marked *