,, ഹേയ് ഒന്നു ഇല്ല മോളെ.
,, അച്ഛാ അച്ഛൻ പെൻഷൻ ആയിട്ട് ഒരു വർഷം കഴിഞ്ഞു .
,, അതേ മോളെ പെൻഷൻ പൈസ കൊണ്ട് നമുക്ക് ജീവിക്കാൻ പറ്റില്ല. അച്ഛൻ വേറെ എന്തെങ്കിലും പണിക്ക് ശ്രമിക്കുന്നുണ്ട്.
,, ഇത്രയും കാലം അച്ഛൻ പണി എടുതില്ലേ. ഞാൻ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചാലോ .
,, അത് ഒന്നും വേണ്ട മോളെ
,, നോക്കാം അച്ഛാ കിട്ടിയാൽ പോകല്ലോ.
,, വേണ്ട മോളെ അച്ഛന്റെ കാലം കഴിയും വരെ എന്റെ മോള് പണിക്ക് ഒന്നും പോകണ്ട
,, എന്റെ അച്ഛാ ഞാൻ ഡിഗ്രി first ക്ലാസിൽ പാസ് ആയത് അല്ലെ . ഒരു കൈ നോക്കാം.
,, നിന്റെ ഇഷ്ടം അത് ആണെങ്കിൽ അങ്ങനെ ആയിക്കോട്ടെ അച്ഛൻ എന്ത് പറയാൻ ആണ്.
,, ഈ വയസ് വരെ അച്ഛൻ എന്നെ നോക്കിയില്ലേ ഇനിയും അച്ഛൻ കഷ്ടപ്പെടുന്നത് കാണാൻ വയ്യ.
അയാൾ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി നടന്നു. പാറു വല്ലാതെ വിഷമിച്ചു. തന്റെ അച്ഛനെ പറ്റി ഓർത്തിട്ട്.
പാവം എനിക്കും അനിയത്തിക്കും വേണ്ടി ആണ് അച്ഛൻ ഒരു കല്യാണം പോലും കഴിക്കാതെ ഇരുന്നത്. ഇപ്പോൾ ജീവിതത്തിലെ നല്ല പ്രായം കഴിഞ്ഞു. അതിൽ തീരാ ദുഃഖം തന്ന് അനിയത്തി കണ്ടവന്റെ കൂടെ പോയി.
ഇനിയും അച്ഛനെ ബുദ്ധിമുട്ടിക്കാൻ പാടില്ല. ഞാൻ എന്തെങ്കിലും ജോലി കണ്ടു പിടിച്ചേ മതിയാകു.
അവൾ അന്ന് മുതൽ പത്രങ്ങളിലും മറ്റും ജോലി തിരഞ്ഞു. Psc നോക്കി തുടങ്ങി. ഒന്നും ശരിയായില്ല. അങ്ങനെ പത്രത്തിൽ അവൾ ഒരു പരസ്യം കണ്ടു ഒരു വലിയ കമ്പനിയിൽ അകൗണ്ട് സെക്ഷനിൽ ജോലിക്ക് ആളെ വേണം.
മാസം 20000 രൂപയും താമസ സൗകര്യവും കമ്പനി കൊടുക്കും. പക്ഷെ ഒരേ ഒരു പ്രശ്നം മാത്രം. മാരീഡ് ആയിരിക്കണം.
അവൾ ആകെ സങ്കടപ്പെട്ടു. മാരീഡ് ആണ്. പക്ഷെ ഭർത്താവ് മരിച്ചു. അത് നടക്കില്ല എന്ന് അവൾ ഉറപ്പിച്ചു.
അപ്പോൾ ആണ് അവൾക്ക് ഒരു ബുദ്ധി തോന്നിയത്. അവൾ അത് പയറ്റൻ തീരുമാനിച്ചു.
,, അച്ഛാ.
,, എന്താ മോളെ.
,, ചെന്നൈയിൽ ഒരു കമ്പനിയിൽ ജോലിക്ക് ആളെ വേണം.
,, ചെന്നൈയിലോ. അത്ര ദൂരം ഒക്കെ വേണോ മോളെ.
,, വേണം അച്ഛാ. 20000 രൂപ സാലറി ഉണ്ട്. ഈ അവസ്ഥയിൽ നമുക്ക് ആ ജോലി ആവശ്യം ആണ്. അച്ഛന്റെ പെൻഷൻ കൊണ്ട് നമുക്ക് ജീവിക്കാൻ മാത്രേ കഴിയൂ.
എന്റെ കല്യാണം നടത്തിയത് ഈ വീടിന്റെ ആധാരം വച്ചിട്ട് ആണ് എന്ന് അച്ഛൻ ഓർക്കണം. ഇനിയും ലക്ഷങ്ങൾ ബാക്കി ഉണ്ട്. കഴിഞ്ഞ ഒരു വർഷം ആയി ഒന്നും തിരിച്ചടക്കാൻ പറ്റിയിട്ടില്ല.