ഹാ… പോവാം…. കണ്ണന് വീടിനുള്ളില്‍ പോയി കാറിന്റെ കീയെടുത്ത് വന്നു….
അവര്‍ ഇരുവരും കാറില്‍ കയറി. അമ്പലത്തിലേക്ക് പുറപ്പെട്ടു. സത്യം പറഞ്ഞാല്‍ നടക്കാനുള്ള ദുരമേ അമ്പലത്തിലേക്കുള്ളു. എന്നാല്‍ കാറില്‍ പോയാല്‍ ഇത്തിരി ചുറ്റി വളഞ്ഞ് പതിനഞ്ച് മിനിറ്റ് എടുക്കും… എന്തായാലും കല്യാണശേഷം ആദ്യമായി പോവുന്നതല്ലേ, അവളെ നടത്തി ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു. കാറില്‍ അമ്പലം ലക്ഷ്യമാക്കി ചലിച്ചു.
അമ്മയെന്തങ്കിലും ചോദിച്ചോ…. കാര്‍ ഓടിക്കുന്നതിനിടയില്‍ കണ്ണന് ചിന്നുവിനോട് ചോദിച്ചു.
ഹാ… പുന്നാര മോന് കുരുത്തകേടൊന്നും കാണിച്ചില്ലലോ എന്ന് ചോദിച്ചു.
അപ്പോ മരുമോള്‍ക്ക് കുരുത്തകേട് കാണിക്കാം… മകനെ പറ്റാത്തുള്ളു.. കണ്ണന് ചിരിയോടെ ചോദിച്ചു….
പോ…. കണ്ണേട്ടാ…. ഞാന്‍ ആ ചിന്ത ഒക്കെ മാറ്റിവെച്ചിട്ടാ കല്യാണത്തിന് തയ്യറായത്….
ഹാ… നന്നായി…. പിന്നെ വല്യമ എന്ത് പറഞ്ഞു…. പോവാന്‍ നേരം മുപ്പത്തി കുറെ പറയുന്നത് കേട്ടലോ….
അത് സ്ഥിരം ഡയലോഗ്…. ഇവിടെ നല്ല കുട്ടിയായി നില്‍ക്കണം. ഇവിടെയുള്ളവരുടെ കാര്യം നോക്കണം. എന്ത് ആവശ്യമുണ്ടേലും അമ്മയേയോ വല്യമയേയോ വിളിക്കണം അങ്ങിനെ അങ്ങിനെ….
ഉം…. പിന്നേയ് ഈ കഴുത്തില്‍ അധികം മാല ഒന്നും വേണ്ടാട്ടോ…. ആ താലി മാല മാത്രം മതി… അതാ കാണാന്‍ ഭംഗി….
എനിക്കും താല്പര്യമൊന്നുമില്ല… പിന്നെ കണ്ണേട്ടന്റെ അമ്മ പറഞ്ഞപ്പോ…. അവള് ഇടയ്ക്ക് നിര്‍ത്തി…
അപ്പോഴെക്കും കാര്‍ പാടത്തിന് നടുവിലെ മണ്‍പാതയിലേക്ക് കടന്നിരുന്നു. കൊയ്തുകഴിഞ്ഞ പാടത്തിന് നടുവിലുടെ അമ്പലത്തിലേക്കുള്ള പാത. കഷ്ടിച്ച് രണ്ട് കാറിന് പോകാന്‍ കഴിയുന്ന വീതിയുണ്ട്. അവിടെന്ന് നോക്കിയാലെ ദുരെയുള്ള അമ്പലവും അമ്പലത്തിന്റെ കൊടിമരവുമൊക്കെ കാണം.
ഭഗവതിയാണ് അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ. കുടതെ വിഷ്ണു, ശിവന്, അയ്യപ്പന്, ഗണപതിയൊക്കെ ഉപദേവന്മാരായി ഉണ്ട്. അത്യവശ്യം വലിയ ക്ഷേത്രമാണ്. അരികില്‍ ഒരു കുളമുണ്ട്. പ്രധാന കവടം കഴിഞ്ഞ ഉള്ളില്‍ വേറെ ഒരു ചുറ്റുമതിലുണ്ട്. അതിനുള്ളിലാണ് ശ്രീകോവിലുകള്‍. ചുറ്റുമതിലില്‍ ചുറ്റുവിളക്കിനുള്ള കല്‍വിളക്കുകള്‍ ഉണ്ട്. കരിങ്കല്ലുകള്‍ പാകിയതാണ് ക്ഷേത്രത്തിനുള്ളിലെ വഴികള്‍. കണ്ണന് ചെറുപ്പത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വരുമായിരുന്നു. ഇപ്പോ ഉത്സവങ്ങള്‍ക്ക് മാത്രമായി വരവ്….
കാര്‍ അമ്പലത്തിനടുത്തുള്ള ആല്മരത്തിന് ചുവട്ടില്‍ നിര്‍ത്തി. തിരക്ക് തീരെയില്ല. അവര്‍ ഇരുവരും ചുറ്റമ്പലത്തിനുള്ളിലേക്കായി നടന്നു. നവവധുവിനെയും നവവരനെയും എല്ലാരും പുഞ്ചിരിയോടെ എതിരേറ്റു. തൊഴുത് പ്രസാദം വാങ്ങി പുറത്തേക്കിറങ്ങി. അവള് അവന് ചന്ദനം തൊട്ട് കൊടുത്തു.