എന്റെ സാറെ…. കുളിച്ചൊരുങ്ങിവരുന്ന ആ രൂപം കണ്ട് ഒരു നിമിഷം കണ്ണന് നോക്കി നിന്നു. പയ്യെ കട്ടിലില്‍ കിടന്ന തലയണ എടുത്ത് മടിയില്‍ വെച്ചു…. എന്തിനാ വെറുതെ അവളെ പേടിപ്പിക്കുന്നേ….
അവള് രാത്രി ഇട്ട ഡ്രെസ് പെട്ടിക്കരികില്‍ വെച്ച് ടെന്‍ഷന്‍ നിറഞ്ഞ മുഖത്തോടെ കണ്ണനെ നോക്കി….
എന്താ…. എന്തുപറ്റീ….. ടെന്‍ഷനുള്ള മുഖം കണ്ട് കണ്ണന് ചോദിച്ചു.
താഴെക്ക് പോകാന്‍ ഒരു മടി…. അവര്‍ എന്ത് വിചാരിക്കും…. ചിന്നു പറഞ്ഞു…
ആര് എന്റെ അമ്മയും അച്ഛനുമോ…. അവര്‍ക്കൊകെ അറിയില്ലേ…. പിന്നെന്താ…
അല്ല…. നിധിനേട്ടനും വല്യമ്മയും…..
അയ്യോ…. അങ്ങിനെ രണ്ട് കുരിശുണ്ടല്ലോ…. ഞാനത് ഓര്‍ത്തില്ല…
എന്ത് ചെയ്യും… അവരെ എങ്ങിനെ ഫേസ് ചെയ്യും…. ചിന്നു വിണ്ടും ചോദിച്ചു….
നീ എല്ലാം നടന്നു എന്ന ഭാവത്തില്‍ അവരെ ഫേസ് ചെയ്തേക്ക്… ഒരു നാണവും കുറച്ച് ക്ഷീണവും ഇത്തിരി നടക്കാന്‍ ബുദ്ധിമുട്ടും ഒക്കെയായിട്ടു….
നടക്കാന്‍ ബുദ്ധിമുട്ടോ…. അതെന്തിനാ….
അതൊക്കെ ഉണ്ടാവും…. നീ അത് അനുസരിച്ചാ മതി…. കാരണം പിന്നെ പറഞ്ഞ് തരാം….
മ്…. ഇതാണാല്ലേ അമ്മ പറഞ്ഞത് മോനിത്തിരി കുരുത്തകേടുണ്ടന്ന്, എല്ലാം മനസിലാക്കി വെച്ചിട്ടുണ്ടലോ…. ചിന്നു കണ്ണനെ ഒന്നാക്കികൊണ്ട് ചോദിച്ചു.
ഒരു നശിച്ച ജാതകം കൊണ്ട് മനുഷ്യന്റെ എത്ര ആഗ്രഹങ്ങളാ നശിച്ച് പോയത്…. കണ്ണന് ആരോടിന്നില്ലാതെ പറഞ്ഞു…
മ്…. എന്നാ ഞാന്‍ പോയി നോക്കട്ടെ….
അതേയ് ഓവറാക്കി കൊളമാക്കരുത്… എല്ലാം കുറച്ച് മതി….
ഹാ…. നോക്കാം….
പിന്നെ അഭിനയം അമ്മയുടെയും അച്ഛന്റെയും അടുത്ത് പോയി വേണ്ടട്ടോ…
ഹാ… മനസിലായി…. അവള് വാതില്‍ തുറന്ന് പുറത്തേക്ക് പോയി…
കണ്ണന് പിന്നെ ബാത്ത്റൂമിലേക്ക് പോയി കുളിയും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. അലമാരയില്‍ നിന്ന് ഒരു ഷര്‍ട്ടും മുണ്ടും എടുത്തുടുത്തു. ശേഷം പുറത്തേക്കിറങ്ങി.
ചിന്നുവിന്റെ അഭിനയം എന്തായി എന്തോ…. ഈശ്വരാ കാത്തോണേ….
കണ്ണന് താഴെത്തിറങ്ങി വരുമ്പോള്‍ നിധിനളിയന്‍ സോഫയില്‍ ഇരുപ്പുണ്ട്. ആള് കുളിച്ച് കുട്ടപ്പനായിട്ടുണ്ട്. ഗോവണിയിറങ്ങി വരുന്ന കണ്ണനെ കണ്ട് അളിയനൊരു അക്കിയ ചിരി ചിരിച്ചു… കണ്ണന് പോയി അളിയന്റെ അടുത്തുള്ള സോഫയില്‍ പോയിയിരുന്നു.
അളിയന് ഇപ്പോ ഇറങ്ങുമോ…. കണ്ണന് ചോദിച്ചു…
ഹാ…. അവിടെ ചെന്നിട്ട് കുറച്ച് പണിയുണ്ട്… നിധിന് മറുപടി കൊടുത്തു. കുടെ വീണ്ടും ആക്കി ചിരിച്ചു…
എന്താ അളിയാ ഒരു ആക്കിചിരി…. ഒന്നുമറിയാത്ത പാവത്തെപോലെ കണ്ണന് ചോദിച്ചു.