ഗുഡ്മേണിംഗ് പിറകില്‍ നിന്ന് ചിന്നു വിളിച്ചു പറഞ്ഞപ്പോഴാണ് തിരിച്ചുവന്നത്.
പയ്യെ തിരിഞ്ഞ് നോക്കി.
ഗുഡ് മോണിംഗ്…. ചിരിച്ചുകൊണ്ട് അവന് മറുപടി നല്കി….
അവന്റെ കൈയിലെ സിഗററ്റ് കണ്ട് അവളുടെ ഭാവം മാറി…
എന്തായിത്…. അവള് അല്പം ദേഷ്യത്തോടെ ചോദിച്ചു…
അത്… ടെന്‍ഷനടിച്ചപ്പോ….. കണ്ണന് വിക്കി വിക്കി മറുപടി പറഞ്ഞു.
ഇവിടെന്ത് ടെന്‍ഷന്‍….
ഒന്നുല്ല…. നീയത് വിട്ടേ…
എന്നാ ആ സിഗററ്റ് അങ്ങ് കളഞ്ഞേ…. ചിന്നു ഓര്‍ഡറിട്ടു….
ങേ….
ഹാ…. എനിക്കത് ഇഷ്ടമല്ല….. ഇവിടെ ഈ പരുപാടി നടക്കില്ല….
ഡീ… ഇത് എന്റെ ബെഡ്റൂമാണ്….
അത് പണ്ട്…. ഇപ്പോ എന്റെ കൂടെയാ…. അത് കളയുന്നുണ്ടോ അതോ ഞാന്‍ അമ്മയോട് പറയണോ….
അയ്യോ… വേണ്ട… പുല്ല്…. കണ്ണന് പകുതി എരിഞ്ഞ സിഗററ്റ് ജനലയിലൂടെ പുറത്തേക്കിട്ടു.
കണ്ണന് ആകെയുള്ള അശ്വാസം നഷ്ടപ്പെട്ടത്തിന്റെ വിഷമം….. ചിന്നു അത് കണ്ട് ബെഡില്‍ നിന്ന് എണിറ്റ് അവന്റെ അടുത്തേക്ക് വന്നു.
കണ്ണേട്ടാ…. എനിക്ക് ഇഷ്ടമല്ലാത്തത്കൊണ്ടല്ലേ…. നമ്മുക്ക് ഈ ശീലം വേണ്ട…. പ്ലീസ്…..
അവള് അവന്റെ മുഖത്തേക്ക് നോക്കി ദയനീയമായി കൊഞ്ചി….
ശ്ലോ…. ആകെയുള്ള ഒരു ആശ്വാസമായിരുന്നു. അത് നിര്‍ത്താന്‍ പറഞ്ഞാ….
വീട്ടില്‍ നിന്ന് ഉപയോഗിക്കണ്ട…. വേണേല്‍ പുറത്ത് നിന്ന് ഞാനില്ലത്തപ്പോ വലിച്ചോ…. ചിന്നു ആശ്വസകരമായ രീതിയില്‍ പറഞ്ഞു…..
മ്…. നോക്കാം….
ഗുഡ് ബോയ്….. എന്റെ പുന്നാര കണ്ണേട്ടന്….. അവള് വശ്യമായ ചിരിയോടെ അവന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞു….
ദേ… പോയേ…. മനുഷ്യന് എങ്ങിനെയോ കണ്ട്രോള് ചെയ്ത് നില്ക്കുകയാ…. വെറുതെ എന്റെ മനസിലളക്കണ്ട…
അയ്യോ… സോറി…. എന്ന ഞാന്‍ പോട്ടെ…. ഇത്രയും പറഞ്ഞവള്‍ അടുത്തുള്ള പെട്ടി തുറന്ന് ബ്രഷും ഡ്രസുമൊക്കെ എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.
കണ്ണന് ആശ്വസങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തില്‍ കട്ടിലില്‍ ചാരി ഇരുന്നു.
കുറച്ച് നേരത്തിന് ശേഷം കുളിയും മറ്റും കഴിഞ്ഞ് ചിന്നു പുറത്തിറങ്ങി. ഐശ്വരമുള്ള മുഖം. വെള്ള ചുരിദാറില്‍ അങ്ങിങ്ങായി വെള്ളത്തുള്ളി വിണ പാടുകള്‍.. വെള്ളുത്ത പാദങ്ങള്‍ വെള്ള ടൈലിന്റെ നിറത്തിന് ചേര്‍ന്ന് നില്ക്കുന്നു. മുടി തോര്‍ത്തുകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.