ഞാന്‍ അങ്ങോട്ട് വരുന്നില്ലേയ്…. എന്നേ ഇങ്ങോട്ടൊന്നും ചെയ്യാതിരുന്ന മതിയെ…. കണ്ണന് കൈകുപ്പി അവളോട് പറഞ്ഞു….
ദേ… കണ്ണേട്ടാ…. കിടന്നുറങ്ങാന്‍ നോക്കിയെ…. അവന്റെ കളിയാക്കല്‍ ഇഷ്ടപെടാതെ അവള് ദേഷ്യം കാണിച്ചു….
അപ്പോ ഗുഡ് നൈറ്റ്….
ഗുഡ് നൈറ്റ്…. അവളും തിരിച്ച് പറഞ്ഞു.
അവള് കട്ടിലിലേക്ക് കടന്നു. അവന് ലൈറ്റ് ഓഫാക്കി. അതോടെ കണ്ണനും ചിന്നുവും ചുമരിലെ തോമാച്ചനും എല്ലാരും ഇരുട്ടിലായി. തന്റെ പഴയ ആദ്യരാത്രി മോഹങ്ങളെ ഓര്‍ത്ത് കണ്ണന് ഒരു ദുഃഖത്തോടെ കണ്ണടച്ചു കിട്ടുന്നു.
അന്നത്തെ പകലിലെ ക്ഷീണം രണ്ടുപേരേയും തളര്‍ത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം ഇരുവരും ഉറക്കത്തിലേക്ക് പോയി.
പിറ്റേന്ന് രാവിലെ അലറാം അടികേട്ടാണ് കണ്ണന് കണ്ണ് തുറന്നത്. പുല്ല്…. രാത്രി അത് ഓഫാക്കി വെക്കാന്‍ മറന്നു. കല്യാണം കഴിഞ്ഞത് പ്രമാണിച്ച് ഒരാഴ്ച രാവിലത്തെ ക്രിക്കറ്റ് കളിയ്ക്ക് ഒഴിവ് കൊടുത്തതാണ്….
അങ്ങിനെ ഒരു കളിയും ഇല്ലാത്ത അവസ്ഥയായി….
അവന് ഫോണേടുത്ത് അലറാം മൊത്തമായി ഓഫാക്കി… ഇനി രാവിലെ കുറച്ച് നേരം കുടി ഉറങ്ങണം… അപ്പോഴാണ് തന്റെ മുറിയിലെ പുതിയ അഥിതിയെ പറ്റി ഓര്‍ത്തത്.
അള് നല്ല ഉറക്കമാണ്. നടുക്ക് വെച്ച തലയണയ്ക്ക് മേല്‍ ഒരു കൈ വെച്ച് അതിനെ കെട്ടി പിടിച്ചാണ് കിടക്കുന്നത്… രാവിലെ കുളി കഴിഞ്ഞ് ചായയുമായി വന്ന് ഭര്‍ത്താവിനെ ഉണര്‍ത്തുന്ന ഭാര്യ… എന്തൊല്ലാം ആഗ്രഹങ്ങളായിരുന്നു….അലറാം എല്ലാം നശിപ്പിച്ചു.
തലയണയുടെ ഭാഗ്യം….. കണ്ണന് മനസില്‍ അലോചിച്ചു.
നല്ല സുഖകരമായ ഉറക്കം… ഉറങ്ങുന്ന പെണ്ണിനെ കാണാന്‍ നല്ല ഭംഗിയാണ്…. പണ്ട് എവിടെയോ വായിച്ചത് അവന് ഓര്‍ത്തു. ആ കിടപ്പ് കണ്ട കെട്ടിപിടിച്ച് ആ ഞാവല്പഴം പോലത്തെ ചുണ്ട് നുണയാന്‍ തോന്നും…. പറഞ്ഞിട്ടെന്താ കാര്യം യോഗല്ല കണ്ണാ… ശ്വാസോശ്വാസത്തില്‍ അവളുടെ മാറിടങ്ങള്‍ പൊങ്ങിതാഴുന്നുണ്ട്. ഒരു നിമിഷം അവന് അത് നോക്കി നിന്നു.
ശോ…. കണ്ട്രോള്…. കണ്ട്രോള്…. കണ്ണന് സ്വയം പറഞ്ഞ് ദൃഷ്ടി മാറ്റി….
കവിലമ്മേ… വികാരങ്ങള്‍ കടിച്ചമര്ത്താന് ശക്തി തരണേ…. അവന് ബെഡില്‍ കിടന്ന് പ്രാര്‍ത്ഥിച്ചു.
ഇനി ഉറക്കം വരുമെന്ന് തോന്നാത്തത് കൊണ്ട് അവന് പതിയെ എണിറ്റു. റൂമില്‍ ഫാനിന്റെ ശബ്ദം മാത്രം. അവന് പതിയെ ജാനലയ്ക്കരികില്‍ പോയി നിന്നു. അവിടെ നിന്ന് നോക്കിയാല്‍ തൊടിയിലെ മാവ് കാണാം… നിറച്ച് മാങ്ങകളുണ്ടതില്. മുവാണ്ടനോ അങ്ങിനെയെന്തോ അണേന്ന് അമ്മ പറഞ്ഞിട്ടുള്ളത്. എന്തായലെന്താ…. മാങ്ങ പഴുത്താല്‍ നല്ല ടേസ്റ്റാണ്.
ഇനി എന്താവും എന്ന് ആലോചിട്ട് ഒരു പിടിയും കിട്ടുന്നില്ല…. പെട്ടെന്ന് ഒരു സിഗററ്റ് വലിക്കാന്‍ തോന്നി. പയ്യെ ഷെല്‍ഫില്‍ തപ്പി. സിഗററ്റ് പാക്കും ലൈറ്ററും എടുത്തു. വീണ്ടും ജനലരികില്‍ നിന്നു. പുറത്തേ കാഴ്ചകളിലേക്ക് നോക്കി സിഗററ്റെടുത്ത് ചുണ്ടില്‍ വെച്ച് കത്തിച്ചു. പയ്യെ പയ്യെ ലഹരി കയറാന്‍ തുടങ്ങി. ചിന്താഭാരം കുറയുന്ന പോലെ…. അങ്ങിനെ അവിടെ നിന്ന് വലിച്ച് പുറത്തേക്ക് പുക വിട്ടു.