താഴെത്ത് നിന്ന് അമ്മ വല്ലതും പറഞ്ഞോ….. കണ്ണന് ചോദിച്ചു.
അവള് പതിയെ അവന്റെ മുഖത്തേക്ക് നോക്കി….
എനിക്കിത്തിരി കുറുമ്പുണ്ട്. ഇവിടെ തെറ്റായൊന്നും നടക്കരുത്. എന്തെലും ഉണ്ടെല് അമ്മയോട് പറഞ്ഞ മതി. പരിഹരിക്കാം. അങ്ങിനെയൊക്കെ അല്ലേ എന്റെ അമ്മ പറഞ്ഞത്….
കേട്ടത് വിശ്വാസം വരാതെ അവള് അവനെ നോക്കി.
താന്‍ അത്ഭുതപെടേണ്ട… എനിക്കും അതുപോലെ ഒരു ക്ലാസ് കിട്ടിയിരുന്നു താഴത്ത് നിന്ന്….. അല്പം ചമ്മിയ ചിരിയോടെ കണ്ണന് പറഞ്ഞു….
സംശയം മാറിയ പോലെ അവള് ശ്വാസം വിട്ടു. എന്നാലും ഒന്നും മിണ്ടുന്നില്ല….
ചിന്നു… കണ്ണന് പതിയെ വിളിച്ചു.
മ്…. മറുപടി മുളല് മാത്രം….
തനിക്കെന്ത് പറ്റി…. ആകെ വിഷമത്തിലാണലോ…. എന്താ പ്രശ്നം…. കണ്ണന് ചിന്നുവിനെ നോക്കി ചോദിച്ചു.
അവള് അവന്റെ മുഖത്തേക്ക് നോക്കി…
പറ ചിന്നു…. ഞാനാണോ പ്രശ്നം…. കണ്ണന്റെ ശബ്ദം കുടാന് തുടങ്ങി.
അല്ല…. അവള് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
പിന്നെ…..
ഇവിടെ എനിക്കെന്തോ പോലെ…. പുതിയ ആള്‍ക്കാരും സ്ഥലവും… ആകെപാടെ എന്തോ വിഷമം…. അവള് പറഞ്ഞു നിര്‍ത്തി….
അതാണോ…. അത് രണ്ടു ദിവസം കഴിയുമ്പോ മാറിക്കൊള്ളും…. താന്‍ അവിടെയിരിക്ക്….
കട്ടിലിന്റെ അങ്ങേ മൂലയ്ക്ക് ചൂണ്ടി അവന് പറഞ്ഞു. അവള് അനുസരണയോടെ ഇരുന്നു. അന്ന് ആദ്യമായി കോളേജ് ക്യാന്റിനില്‍ കണ്ട പോലെ അവള് ഇരിക്കുന്നു. അധികം സംസാരമില്ല….
ചിന്നു, തനിക്ക് നല്ല ക്ഷീണമുണ്ട് താന്‍ അവിടെ കിടന്നോ…. നമ്മുക്ക് നാളെ സംസാരിക്കാം….
മ്…. വീണ്ടും മൂളല്‍ മാത്രം…
കണ്ണന് കട്ടിലില്‍ കിടന്നു. അവള് കിടക്കാനായി നോക്കി. അതിനിടെ ഒരു തലയണ രണ്ടുപേരുടെയും ഇടയ്ക്ക് വെച്ചു.
ഇതെന്താ…. കണ്ണന് സംശയഭാവത്തില്‍ ചോദിച്ചു….
ഒരു ധൈര്യത്തിന്….. അവള് പറഞ്ഞു….
അതെന്താ എന്നെ വിശ്വാസമില്ലേ…..
സ്വന്തം അമ്മയ്ക്ക് പോലും വിശ്വാസമില്ല… അമ്മയാ ഇങ്ങനെ വെക്കാന്‍ പറഞ്ഞത്…..
നല്ല ബെസ്റ്റ് അമ്മ….. ഹാ…. ഇരുന്നോട്ടെ….. എന്തായാലും നിന്നെ വേറെ മുറിയിലേക്ക് തട്ടിയില്ലലോ…. ആശ്വാസം കണ്ണന് ആരോടെന്നില്ലാതെ പറഞ്ഞു….
എന്തെലും കുരുത്തകേട് കാണിച്ച നിട്ടി വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. കണ്ണേട്ടന്റെ അമ്മ…. പിന്നെ നമ്മള് രണ്ട് മുറിയിലാവും…. അവളും വാണിംഗ് പോലെ പറഞ്ഞു….