ഡീ…. നിര്‍ത്ത്…. വേദനക്കുന്നു. കണ്ണന് വെറുതെ പറഞ്ഞു
അഹാ…. വേദനിക്കട്ടെ…. ഒരു കമ്പില്‍ സാരി ചുറ്റിയാല്‍ നോക്കി നിന്നോളും ദുഷ്ടന്….. ചിന്നു അടി നിര്‍ത്തി പറഞ്ഞു….
അലേലും ഇതില്‍ നിന്റെ അത്ര ലുക്കുള്ള ആരാണുള്ളത്… കണ്ണന് മുഡ് മാറ്റാനായി അവളെ പൊക്കി പറഞ്ഞു…. അത് ചെറുതായിട്ട് ഏറ്റു… പെണ്ണ് സൈലന്റായി….
മൈസുരാണ്ലെ….. കണ്ണന് അവളോട് ചോദിച്ചു.
ഹാ… പ്ലസ് ടൂ ടൂറാണ്….
പിന്നെ എവിടെയൊക്കെ പോയി….
ബാംഗ്ലൂരും പോയി… വേറെ എവിടെയും പോയില്ല….
ഹാ അത് പറഞ്ഞപ്പോഴാ…. നമ്മുക്ക് ഹണിമൂണ്‍ പോണ്ടേ…. കണ്ണന് അവളെ നോക്കി ചോദിച്ചു…
അത് വേണോ… എന്ന ഭാവത്തില്‍ ചിന്നു കണ്ണനെ നോക്കി….
എന്തേയ് വേണ്ടേ…..
വേണം…. എന്നാലും…..
എന്തേ എന്നെ വിശ്വാസമില്ലേ…. കണ്ണന് ചോദിച്ചു….
ഇത്തിരി കുറവാ… ചിന്നു ഒരു ചിരിയോടെ പറഞ്ഞു.
എന്നാ പോണ്ട…. കണ്ണന് ലാപ് ടോപ് ഓഫാക്കി കൊണ്ട് പറഞ്ഞു….
അയ്യേ…. അപ്പോഴെക്കും പിണങ്ങിയോ…. ചിന്നു വീണ്ടും ആക്കി ചോദിച്ചു….
നിനക്ക് വേണ്ടെല്‍ എനിക്കും തല്പര്യമില്ല….
എന്ത്…. സംശയഭാവത്തില്‍ ചോദിച്ചു.
ഹണിമൂണ്‍….. അതാണോ എന്ന ഭാവത്തില്‍ ചിന്നു ഒന്ന് ചിരിച്ചു….
ശരി… എന്നാ പോവാം…. എങ്ങോട്ടാ പോവാ….. ചിന്നു പ്രതിക്ഷയോടെ ചോദിച്ചു….
നീ പറ… നമ്മുക്ക് എവിടെയാണേലും പോവാം….
ചിന്നു കുറച്ച് ആലോചിച്ചു…. പിന്നെ എന്തോ ചിന്തിച്ചെടുത്ത പോലെ മറുപടി നല്കി….
ദുര്‍ഗ്ഗസ്ഥാനില്‍ പോവാം….
അവിടെയോ….
ഹാ… അന്ന് പറഞ്ഞില്ലേ…. കല്യാണം കഴിഞ്ഞ കൊണ്ടുപോകാം എന്ന്….
അതു ശെരിയാണ്… എന്നാലും അത് ഇത്തിരി പണിയാണ്…. നിന്നെ കൊണ്ട് പറ്റുമോ എന്നറിയില്ല….. കണ്ണന് ഇത്തിരി വിഷമത്തോടെയായി പറഞ്ഞു….
അതെന്താ….
അതൊക്കെയുണ്ട്….. പിന്നെ പറഞ്ഞു തരാം….
എന്നാ അവിടെ കൊണ്ടുപോവില്ലേ…. ഉറപ്പല്ലേ…. ചിന്നു ചോദിച്ചു….
ഹാ…. ഉറപ്പ്…. നമ്മള് അങ്ങോട്ട് പോകുന്നു. ബാക്കിയൊക്കെ നമ്മുക്ക് നാളെ തീരുമാനിക്കാം ഇപ്പോ കിടക്കാം…..
ഹാ…. കിടക്കാം….. അവള് തലയിണ ഇടയില്‍ വെച്ച് അതിനെ കെട്ടിപിടിച്ച് കിടന്നു….
കണ്ണന് അവളെ നോക്കാതെ കണ്ട്രോള് ചെയ്ത് കണ്ണടച്ച് കിടന്നു…
(തുടരും)