ഹയ്യ്…. കണ്ണേട്ടാ…. വീട്….. വേണ്ട…. ഇക്കിളിയാവുന്നു…. ചിന്നു കിടക്കയില്‍ കിടന്ന് പുളഞ്ഞ് കൊണ്ട് വിളിച്ചു പറഞ്ഞു….
ചിന്നുമോള്‍ക്ക് ഉറങ്ങണമെങ്കില്‍ പൊന്നുമോള് എട്ടനൊരു ഉമ്മ തന്നെ പറ്റു…. കണ്ണന് കരാര്‍ വ്യവസ്ഥ പറഞ്ഞു….
ചിന്നു കണ്ണനെ ദയനീയമായി നോക്കി…. കണ്ണന് എന്തോ നേടിയ ഒരാളെ പോലെ അവളെ നോക്കി നിന്നു.
ഉറങ്ങണോ…. അതോ ഇങ്ങനെ നോക്കി ഇരിക്കണോ…. കണ്ണന് ചോദിച്ചു….
മ്…. ഓക്കെ… ഒരുമ്മ…. അത്ര ഉള്ളു…. കിട്ടിയാ പിന്നെ എന്നെ ഉറങ്ങാന്‍ സമ്മതിക്കണം….
ഓക്കെയാണോ…. വേറെ വഴിയില്ലാതെ ചിന്നു ചോദിച്ചു….
ഓക്കെ…. എന്നാല്‍ വേഗം താ…. കണ്ണന് ധൃതി കൂട്ടി
എന്നാല്‍ കണ്ണടക്ക്…. ചിന്നു പിറഞ്ഞു….
അതെന്തിനാ…..
ഉമ്മ വേണോ…. കണ്ണടച്ചാലെ തരു…. ചിന്നു കട്ടായം പറഞ്ഞു….
ശരി…. കണ്ണന് കണ്ണുകളാടച്ചു….
ബെഡിലെ ഇളക്കം അറിയുന്നുണ്ട്…. വേറെ ഒന്നുമില്ല…. കണ്ണ് തുറക്കണമോ എന്നൊരു ത്വര വരുന്നുണ്ട്…. സെക്കന്റിനുള്ളില്‍ ഒരു തണ്ണുപ്പ് കവിളില്‍ വന്ന് പതിച്ചു…. അത് കിട്ടിയപ്പോ വല്ലാത്ത ഒരു കുളിര്….. അതിന്റെ ഉന്മാദ്ദത്തില് അറിയാതെ കണ്ണുകള്‍ തുറന്നു പോയി….
അവന് അവളെ പ്രണയഭാവത്തില്‍ നോക്കി സ്വന്തം കവിളില്‍ കൈ വെച്ചു…. എന്തോ തെറ്റ് ചെയ്ത ഭാവം ചിന്നുവിന്റെല്‍….
മതി നോക്കിയത്…. കിടന്നുറങ്ങാന്‍ നോക്ക്…. ചിന്നു ഭാവം മാറ്റി പറഞ്ഞു….
ഒന്നുടെ കിട്ടുമോ…. കണ്ണന് ചോദിച്ചു…..
ഇല്ല…. കരാറില്‍ ഒന്നെ ഉള്ളു…. ഇല്ലെല്‍ ഞാന്‍ അമ്മയെ വിളിച്ച് ചോദിക്കാം…. ചിന്നു അവസാന അടവ് എടുത്തു…
വേണ്ട…. ഇപ്പോ ഇത് മതി…. വെറുതെ അമ്മയുടെ ഉറക്കം കളയണ്ട…. കിട്ടിയത് പോരാ എന്നുണ്ടെങ്കിലും മനസില്ല മനസ്സോടെ അവന് കിടന്നു. തലയണയ്ക്ക് അപ്പുറം അവളും….
എപ്പോഴെ അവര്‍ ഇരുവരും ഉറക്കത്തിലേക്ക് വീണു…
പിറ്റേന്ന് ചിന്നുവിന്റെ കണ്ണേട്ടാ എന്ന വിളിയിലാണ് കണ്ണന് ഉറക്കമുണരുന്നത്… തലേന്ന് അലറാം ഓഫാക്കിയതിന്റെ ഗുണം… രണ്ട് മണിക്കുര്‍ കുടെ ഉറങ്ങാന്‍ പറ്റി….
കണ്ണന് കണ്ണ് തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…. കുളിച്ച് സുന്ദരിയായി തന്റെ ഭാര്യ…. പുഞ്ചിരിയാര്‍ന്ന മുഖത്തോട് കുടി, കണ്ണെഴുതി, സിന്ദുരം തൊട്ട്, അണിഞ്ഞൊരുങ്ങിയ ചിന്നു.
ഗുഡ് മോണിംഗ്…. കണ്ണന് വിഷ് ചെയ്തു….
ഹാ ഗുഡ് മോണിംഗ്…. പോത്ത് പോലെ കിടന്നുറങ്ങാതെ എണിക്ക്….
അല്ല… എങ്ങോട്ടാ എന്റെ ദേവി രാവിലെ തന്നെ…..