അത് അമ്മയ്ക്കും അച്ഛനും നിന്നെ വല്യ ഇഷ്ടമാണ്. അവര്‍ക്ക് അഞ്ച് കൊല്ലത്തിന് ശേഷമാണ് ഞാന്‍ ഉണ്ടായത്. അവര്‍ക്ക് ഒരു പെണ്‍കുട്ടി വേണമെന്നായിരുന്നു. എന്നാല്‍ എന്‍റെ പ്രസവത്തില്‍ ചില പ്രശ്നങ്ങളുണ്ടായത് ഇനി ക്യാരി ചെയ്യാന്‍ പറ്റില്ല എന്ന പോലെയായി. അന്നത്തെ പെണ്‍കുട്ടിയോടുള്ള സ്നേഹമാണ് ഇപ്പോ നിന്നോട് കാണിക്കുന്നത്….
അങ്ങിനെയാണോ…. ചിന്നു ചോദിച്ചു…
അതെ…. പിന്നെ എങ്ങിനെയുണ്ടായിരുന്നു അമ്മയുമൊപ്പം ഒരു ദിവസം…. കണ്ണന്‍ ചോദിച്ചു….
അമ്മ പാവമാണ്. ഇന്നലെ എന്നോട് കണ്ണേട്ടനെ പറ്റി പറഞ്ഞതപ്പോ കേട്ടപ്പോ അമ്മ വല്യ ദേഷ്യകാരിയാണ് എന്ന് കരുതി… പക്ഷേ…. അമ്മ പാവമാ…. എനിക്ക് ഒരുപാടിഷ്ടമായി….
ചിന്നുവിന്‍റെ ചിരിച്ചുകൊണ്ടുള്ള സംസാരവും അവളുടെ ചേഷ്ടകളും ഒരു നിമിഷം കണ്ണന്‍റെ മനസ്സിനെ വേറെ വഴിയേക്ക് നയിച്ചു. അവന്‍ പതിയെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുത്ത് അവളുടെ അംഗലവണ്യത്തെ ശ്രദ്ധിക്കാന്‍ തുടങ്ങി.
കണ്ണേട്ടനില്‍ നിന്ന് മറുപടിയൊന്നും കാണാതെയിരുന്ന ചിന്നു അപ്പോഴാണ് കണ്ണന്‍റെ മുഖത്തേക്ക് നോക്കുന്നത്. തന്‍റെ ശരീരത്തെ ഇതുവരെ കാണാത്ത രൂപത്തില്‍ നോക്കുന്ന കണ്ണേട്ടന്‍റെ മുഖം….. അവള്‍ എന്ത് ചെയ്യണമെന്നറിയതെ ബെഡില്‍ ഇരുന്നു. കണ്ണേട്ടന്‍റെ നോട്ടം ഇപ്പോഴും മാറിയിട്ടില്ല.
വൃത്തികേട്ട മനുഷ്യന്‍…. താന്‍ ഇവിടെ ഓരോന്ന് പറയുമ്പോ…. അതൊന്നും ശ്രദ്ധിക്കാതെ നോക്കി കൊല്ലുകയാണല്ലോ…. ചിന്നു ചിന്തിച്ചു.
അവള്‍ വേറെ നിവര്‍ത്തിയില്ലാതെ താഴെയുള്ള പുതപ്പെടുത്ത് കഴുത്ത് വരെ മുടി….
ദര്‍ശനസുഖം നഷ്ടപ്പെട്ട കണ്ണന്‍ പെട്ടന്ന് നോട്ടം അവളുടെ മുഖത്തേക്ക് നിക്കി. അവളും ഒരു വശപ്പിശക്കോടെ തന്നെ നോക്കി നില്‍ക്കുന്ന കാര്യം കണ്ണന്‍ അപ്പോഴാണ് മനസിലാക്കിയത്…. അവന്‍റെ മുഖം ചമ്മലില്‍ മുങ്ങി. ഒരു ചമ്മിയ ചിരി അവള്‍ക്കായ് സമ്മാനിച്ചു…..
ശോ…. വൃത്തികേട്….. മനുഷ്യന്‍ ആ നോട്ടത്തില്‍ ഉരുകി പോകുമല്ലോ…. ചിന്നു കളിയായി പറഞ്ഞു….
എന്നാലേ….. നിന്‍റെ സ്വന്തം കണ്ണേട്ടന് മുത്തം തരോ….
എന്തോന്ന്….
ഒരുമ്മ താടീ….. ഒരശ്വാസത്തിന്…..
അതൊന്നും പറ്റില്ല….. വേണേല്‍ രണ്ടു കൊല്ലം കഴിഞ്ഞിട്ട് തരാം…. ചിന്നു പറഞ്ഞു….
അത് അപ്പോ ഞാന്‍ വാങ്ങി കൊണ്ട്…. തല്‍ക്കാലം ഇപ്പോ ഒരെണ്ണം താ….
എനിക്കെങ്ങും വയ്യ…. ഞാന്‍ കിടക്കാന്‍ പോവാണ്…. ഗുഡ് നൈറ്റ്…. ഇത്രയും പറഞ്ഞു ചിന്നു കിടക്കാന്‍ ഭാവിച്ചു….
അങ്ങിനെപ്പോ എന്നെ കൊതിപ്പിച്ചിട്ട് നീ ഇന്ന് ഉറങ്ങില്ല….. കണ്ണന്‍ ഇടയ്ക്കുള്ള തലയണയില്‍ കൈ കുത്തി അവളുടെ വയറിന് സൈഡിലായി ഇക്കിളിയാക്കി…. പെട്ടന്നുണ്ടായ കണ്ണന്‍റെ പ്രവര്‍ത്തി ചിന്നു പ്രതിക്ഷിച്ചില്ല….