പെൺകുട്ടിയും കൂടി ഞങ്ങളുടെ അടുത്ത് വന്നു
റിയാസ് : ഡാ കഴിഞ്ഞു പോകാം……. ആഹാ നിങ്ങൾ എല്ലാം സംസാരിച്ചു തീർത്തോ…….. ഞാൻ ചോദിക്കാൻ വിട്ടുപോയി അഞ്ജന എന്താ ഇവിടെ
അഞ്ജന : ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ മൂന്നാം നിലയിൽ ആണ്
ഞങ്ങൾ കുറച്ചു നേരം കൂടി സംസാരിച്ചു. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു പരസ്പരം ഫോൺ നമ്പർ കൈമാറി.
കാറിൽ കയറുമ്പോൾ ആ പെൺകുട്ടി വീട്ടിൽ പ്രശ്നം ആകും കൈക്ക് എന്ത് പറ്റി എന്ന് പറയും എന്നക്കെ പറഞ്ഞു കരയുന്നുണ്ടായിരുന്നു. എന്റെ മനസ്സിൽ അഞ്ജന പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അവളോട് ഉള്ള എന്റെ ദേഷ്യം മാറി കുറ്റബോധത്തിൽ എത്തിയിരുന്നു. വണ്ടി ഓടിക്കുമ്പോളും എന്റെ മനസ് വേറെ എവിടെയോ ആയിരുന്നു. റിയാസ് കോളേജിലെക് വണ്ടിവിടാൻ പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നു ഉണർന്നത്
” അതെന്തിനാ ഇപ്പോൾ കോളേജിൽ പോകുന്നത്… നമ്മുക്ക് ഇവരെ അവരുടെ വീടിനു അടുത്ത് ഇറക്കിയാൽ പോരേ”
” നീ എന്താ ഈ പറയുന്നത് ഇവൾ കോളേജ് ബസ്സിൽ ആണ് വരുന്നത്………..അതിൽ തന്നെ വീട്ടിൽ ചെന്നില്ലെങ്കിൽ സംശയം വരും എന്ന പറയുന്നത് ”
“അതിനു ഷാഹിനടെ വീട് കോളേജിന് അടുത്ത് അല്ലെ അവളെ നമ്മൾ അല്ലെ ഇന്ന് വഴിയിൽ നിന്നു വണ്ടിയിൽ കേറ്റിയത് ”
” ഡാ ഞാൻ അഞ്‌ജലിയുടെ കാര്യം ആണ് പറഞ്ഞത് ”
“ഏത് അഞ്‌ജലി ”
” ഡാ നിനക്ക് ഇവളെ അറിയില്ലേ… നമ്മുടെ കോളേജിൽ തന്നെ ഫസ്റ്റ് ഇയർന് പിഠിക്കുവാ ”
അത് എനിക്ക് പുതിയ അറിവ് ആയിരുന്നു. ഞാൻ സംഭവം ത്തിന് ശേഷം പെൺകുട്ടികളെ അതികം അങ്ങനെ ശ്രെദ്ധിക്കാറില്ലായിരുന്നു. പ്രേതെകിച്ചു പഴയ കാര്യങ്ങൾ കോളേജിൽ അറിഞ്ഞതിനു ശേഷം….. പക്ഷെ ഞാൻ ഇവളെ കോളേജിൽ വെച്ചു കണ്ടുകാണണം അതാ പെട്ടെന്ന് എവിടെയോ കണ്ടത് പോലെ തോന്നിയത്.
” അപ്പൊ ആ പയ്യാനോ ”
“അവൻ സെക്കൻഡ് ഇയർ bba ആണെന്ന് തോന്നുന്നു ”
” എന്തായാലും അവൻ അത്രക്ക് നല്ലവൻ ഒന്നും അല്ല. ഒരുത്തിയെ വിളിച്ചോണ്ട് വന്നിട്ട് ഒരു പ്രശ്നം ഉണ്ടയപ്പോൾ ഇട്ടിട്ട് പോയവനാ ”
അഞ്‌ജലി: അങ്ങനെ അല്ല ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കൊണ്ട് ആയിരിക്കും പിണങ്ങി പോയത്
ഞാൻ: എന്തായാലും ഉത്തരവാദിതം ഇല്ലാത്തവൻ ആണെന്ന് തെളിഞ്ഞില്ലേ
നമ്മൾ അടുത്ത് കണ്ട ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചിട്ട് അവരെ കോളേജിൽ കൊണ്ടാക്കി. എനിക്ക് കോളേജിൽ കേറാൻ തോന്നിയില്ല റിയാസും കേറുന്നില്ല എന്ന് പറഞ്ഞു. ഞാനും അവനും കാർ എടുത്ത സ്ഥാലത്ത് കൊണ്ട്