” അറിയില്ല…. ഇല്ലന്ന് തോന്നുന്നു ”
” നീ വീട്ടിലേക് കേറൂ. നമ്മൾ ഇവിടെ നിന്നാൽ ശെരി ആവില്ല ”
ഞാൻ വിട്ടില്ലേക് നടന്നു കയറി. കോളിങ് ബെൽ അടിക്കാൻ നിന്നില്ല. ഡോർ തുറക്കാൻ നോക്കിയപ്പോൾ അകത്തു നിന്നു കുറ്റി ഇട്ടിരിക്കുക ആണ് ഞാൻ ഡോർ ഹാന്റിലിൽ പിടിച്ചു തിരിച്ചു കൊണ്ടിരിന്നു. അപ്പോയെക്കും അമ്മ വന്നു കതക് തുറന്നു
” നീ എവിടെ ആയിരുന്നു… രാവിലെ ഇവിടുന്നു ഇറങ്ങിയത് ആണല്ലോ…… അച്ഛൻ വിളിച്ചിരുന്നു നിന്നെ തിരക്കി…….. നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന്…… ”
അമ്മ പിന്നെയും എന്തെക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ഞാൻ അത് ഒന്നും ശ്രെദ്ധിക്കാതെ റൂമിൽ കയറി വാതിൽ അടച്ചു
പടോപ്പോ….. പ്
………………………………………………
“ഡാ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ ഒക്കെ പിടിച്ചത് പോരാതെ നിനക്ക് എന്റെ പെണ്ണിനേയും വേണം അല്ലേടാ”
” നിനക്ക് എന്ത് കണ്ണ് കണ്ടുടെ മൈരേ… ഞാൻ അവളെ പിടിച്ചു കയറ്റിയത് അല്ലെ ”
“ഞാൻ കണ്ടു നീ അവളെ കേറി പിടിക്കാൻ നോക്കിയപ്പോൾ അല്ലെ അവൾ വീണത്. അവളെ കൊല്ലാൻ നോക്കിയതും പോരാ…… ”
അപ്പോയെക്കും റിയാസും ഷാഹിനയും അവിടേക്ക് ഓടിവന്നു. റിയാസ് അവനെ പിടിച്ചു മാറ്റി ഷാഹിന ആ പെണ്ണിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ പുറത്ത് പറ്റിയിരുന്ന പൊടിയും മണ്ണും ഒക്കെ തട്ടിക്കളയാൻ തുടങ്ങി. റിയാസ് ആ പയ്യനെ പിടിച്ചു മാറ്റി നിർത്തി എന്നിട്ട് എന്നോട് കാര്യം തിരക്കി. ഞാൻ നടന്നത് അവനോട് പറഞ്ഞു. ആ പയ്യൻ ഞാൻ പറയുന്നത് കള്ളം ആണെന്നും മറ്റും പറഞ്ഞു തർക്കിച്ചു കൊണ്ടിരിക്കുകയാണ്
” എന്നെ ആരും തള്ളിയിട്ടതോ കേറിപിടിച്ചതോ ഒന്നുമല്ല . ഞാൻ തനിയെ വീണതാണ് ”
അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ എന്തെക്കെയോ പിറുപിറുത് കൊണ്ട് മാറിപ്പോയി. റിയാസ് അവന്റെ പുറകെ പോയി. അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനും മറ്റും പറയുന്നുണ്ടായിരുന്നു. അവൻ അതൊന്നും കേൾക്കാതെ വണ്ടി എടുത്ത് നല്ല സ്‌പീഡിൽ തന്നെ അവിടെ നിന്നു പോയി.
“കൊള്ളാം പെണ്ണെ ഒരു പ്രശ്നം വരുമ്പോൾ വഴിയിൽ ഇട്ടിട്ടു പോണവനെ തന്നെ തേടി പിടിച്ചു പ്രേമിക്കണം കേട്ടോ ”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിൽക്കുക മാത്രം ചെയ്തു. ഷാഹിനയുടെ നിർബന്ധം മൂലം ഞങ്ങൾക്ക് അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു. ഞാൻ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു. പഴയ കാര്യങ്ങൾ പെട്ടെന്ന് ഓർമ വന്നത്കൊണ്ടും ആ പയ്യൻ എന്നെ അടിച്ചിട്ട് തിരിച്ചു അടിക്കാൻ കഴിയാത്തതും ആയിരുന്നു എന്റെ മനസ് നിറയെ. അത് എന്റെ ഡ്രൈവിങ്ങിൽ കാണാൻ ഉണ്ടായിരുന്നു.
” ഡാ ഇവിടെ ഇപ്പോൾ എമർജൻസി സിറ്റുവേഷൻ ഒന്നും ഇല്ല ഒന്നു പതുക്കെ പോ ”