നേർച്ചക്കോഴി 2
Nerchakozhi Part 2 | Author : Danmee | Previous Part
” ഡാ ആ വരുന്നവരെ ആണോ നീ തെറി വിളിച്ചത് “”ആണെന്ന് തോന്നുന്നു ”
അവൻ എന്നെ നോക്കി ഒന്നു ചിരിച്ചിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്നു ഫോൺ പുറത്ത് എടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു.
” മാഡം ഒരു മിനിറ്റ് ഒരു കാര്യം പറയാൻ ഉണ്ട് ”
അവൻ അവരോട് പിന്നെയും എന്തെക്കെയോ പറഞ്ഞുകൊണ്ട് ഫോണിൽ എന്തോ കാണിച്ചു കൊടുത്തു.
” മാഡം പ്ലീസ് ഇപ്രാവിശ്യത്തേക്ക് കേസ് ഒന്നും ആക്കരുത്. പിന്നെ കണ്ടാൽ തന്നെ അറിയാം അവനെ നല്ലതു പോലെ നിങ്ങൾ കൈകാര്യം ചെയ്തിട്ടും ഉണ്ട്. ”
അവർ എസ് ഐ യുടെ റൂമിലേക്ക് കയറി പോയി. കുറച്ച് കഴിഞ്ഞു എസ് ഐ റൂമിൽ നിന്നു ഇറങ്ങി വന്നു എന്നെ ഒന്നു തുറിച്ചു നോക്കി കൊണ്ട്.
“ഇനി ഏതേലും കേസ് നിന്റെ പേരിൽ ഉണ്ടായാൽ. നീ ഇവിടെന്ന് നടന്നു പോകില്ല കേട്ടോടാ”
എന്നെ സ്റ്റേഷൻ ജാമ്യത്തിൽ അവരുടെ കൂടെ വിട്ടു.അനന്തുവും റിയാസും ഒരു ബൈക്കിൽ ആണ് വന്നത് അതുകൊണ്ട് തന്നെ ട്രിപ്പിൾ അടിച്ചേ നമ്മുക്ക് പോകാൻ പറ്റുമായിരുന്നുള്ളു. അനന്ദു വണ്ടി എടുത്ത് കൊണ്ട് വന്നു
റിയാസ്: നിങ്ങൾ പൊക്കോ…. ഞാൻ ആ ജംഗ്ഷൻ വരെ നടക്കാം സ്റ്റേഷനിൽ നിന്നു തന്നെ മുന്ന് പേര് വണ്ടിയിൽ പോണത് കണ്ടാൽ പിന്നെ അത് മതി അടുത്ത പൂരത്തിന്.
എനിക്ക് നല്ല ശരീര വേദന ഉണ്ടായിരുന്നു. ഞാൻ ബൈക്കിനു പുറകിൽ കയറി ഇരുന്നു. അനന്ദു വണ്ടിയെടുത്തു. കുറച്ച് ദുരം പോയിക്കഴിഞ്ഞു അവൻ വണ്ടി നിർത്തി ഞങ്ങൾ റിയാസിനെ കാത്തു നിന്നു.
അനന്ദു: ഡാ നിനക്ക് എന്ത് പറ്റി കുറച്ചു നാൾ ആയല്ലോ ഈ വഴിയേ പോണത് ഒക്കെ പിടിച്ചു തലയിൽ വെക്കുന്നത്
ഞാൻ: ഞാൻ എന്ത് ചെയ്തിട്ട എല്ലാം കൂടെ എന്റെ മണ്ടയിൽ വരുന്നത് അല്ലെ
അനന്ദു: നല്ലതു പോലെ കിട്ടി അല്ലെ… വീട്ടിൽ ചെന്ന് എണ്ണ തേച്ചു കുളിക്ക് എന്നിട് റസ്റ്റ് എടുക്ക്