ഇരുട്ടും നിലാവും 2 [നളൻ]

Posted by

 കണ്ടിട്ടുണ്ട്.ഞങ്ങളുടെ സ്വകാര്യതയിലേക് വലിഞ്ഞു കയറി വന്ന ഒരു കട്ടുറുമ്പായിട്ടാണ് ഞാൻ അയാളെ കണ്ടത്.മനുവേട്ടൻ എന്നെ അയാൾക്കു പരിചയപ്പെടുത്തി കൊടുത്തു.ഞാൻ അയാൾക്ക് ഒരു ചെറിയ പുഞ്ചിരി മാത്രം സമ്മാനിച്ചു.
മനുവേട്ടന്റെ ദേഹത്ത് തൊട്ടുള്ള അയാളുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടം ആയില്ല.
ഇനി ഇയാൾ കാരണം ആണോ മനുവേട്ടൻ ആരെയും പ്രേമിക്കാത്തത്??
ഇവർ തമ്മിൽ വല്ല ഇഷ്ടം ഉണ്ടോ??
അനാവശ്യമായ കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ കേറി കൂടി.
ഇനി അവിടെ നിന്നാൽ ചിലപ്പോ കൂടുതൽ കുഴപ്പത്തിൽ ആകുമെന്ന് മനസിലാക്കിയ ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുവാ എന്നും പറഞ്ഞു  ഇറങ്ങി.
വീട്ടിൽ എത്തിയിട്ടും എനിക്ക് അയാളുടെ കൂട്ടുകാരന്റെ കാര്യം ഓർത്തായിരുന്നു ശങ്ക.എന്തെകിലും ആകട്ടെ,അങ്ങനെ ഒന്നും ഉണ്ടാകില്ല എന്നു കരുതി ഞാൻ മുന്നോട്ട് പോയി.വഴിയിലും ,കടയിലും അമ്പലത്തിലും വായനാശാലയിലുമൊക്കെ വച്ച് ഞാൻ മനുവേട്ടനെ കാണുമായിരുന്നു.മിക്ക സമയങ്ങളിലും കൂടെ അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു.അത് ഓരോ സമയത്തും എന്നെ കൂടുതൽ അസൂയാലുവാക്കി.
അങ്ങനെ ഒരു ദിവസം ,നല്ല മഴ ഉള്ള ഒരു വൈകുന്നേരം ഞാൻ അമ്പലത്തിലേക്  പോകുന്നവഴി എന്നെ ഏറ്റവും ദേഷ്യം പിടിപ്പിച്ച കാര്യം ഉണ്ടായി..

മനുവേട്ടനും ആ കൂട്ടുകാരും ഒരേ കുടക്കിഴിൽ പോകുന്നു.എന്നെ ദേഷ്യം പിടിപ്പിച്ചത് അതൊന്നും അല്ലായിരുന്നു. അയാൾ ഇടക്കിടക് മനുവേട്ടൻറെ നിതംബത്തിൽ കൈകൊണ്ടു എന്തൊക്കെയോ ചെയ്യുന്നുണ്ടായി.മനുവേട്ടൻ അത് തടയുന്നു പോലും ഇല്ലായിരുന്നു.തിരിച്ചും മനുവേട്ടൻ അയാളുടെ നിതംബത്തിൽ കയ്യ് കൊണ്ട് അടിക്കുന്നുണ്ടായിരുന്നു. എന്നിട്ട് രണ്ടാളും പൊട്ടി ചിരിക്കുന്നും ഉണ്ടായിരുന്നു.അതെന്നെ ദേഷ്യത്തിലേക്കാണു എത്തിച്ചത്.അവർ എന്നെ കാണരുതേ എന്ന് പറഞ്ഞ് തിരിഞ്ഞ് നടപ്പോൾ പുറകിൽ നിന്നൊരു വിളി.
“ഡാ…നീ എന്താ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോകുന്നേ?????”

മനുവേട്ടന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഞാൻ ഒന്നുമില്ല എന്ന് ഉച്ചത്തിൽ പറഞ്ഞോണ്ട് തിരിഞ്ഞ് നടന്നു..
ദേഷ്യം പിടിച്ചു വക്കാൻ പറ്റാതെ ഞാൻ വീട്ടിലേക്ക് ത
എത്തിയത്.വീട്ടിൽ എല്ലാവരോടും ഞാൻ ആ ദേഷ്യം തീർത്തു..
ഇനി ഒരിക്കലും മനുവേട്ടനെ കാണില്ല എന്ന് മനസ്സിൽ നൂറു തവണ പറന്നു.
ദേഷ്യം കൊണ്ടാണെന്ന് തോന്നുന്നു..കുറച്ചു ദിവസത്തേക്ക് ഞാൻ അയാളെ തിരിഞ്ഞ് പോലും നോക്കാത്ത അവസ്ഥയിൽ ആയി.വഴിയിൽ വച്ച് അയാളെ കണ്ടാലും ഞാൻ മിണ്ടാതെ തിരിഞ്ഞു നടക്കുമായിരുന്നു..ഞാൻ ഒന്നും വക വച്ചില്ല…
എല്ലാ രാത്രിയും ഞാൻ ആലോചിക്കും എന്തിനാ അന്ന് കണ്ട ആ കാഴ്ച്ചയിൽ വെറുതെ അയാളോട് ദേഷ്യപ്പെടുന്നെ,അയാൾ എന്റെ കാമുകൻ അല്ലാലോ..അയാൾ ഇതുവരെ എന്നോട് ഒന്ന് മര്യാദയ്ക് സംസാരിച്ചിട്ടു പോലും ഇല്ല…എന്നിട്ടും എന്തേ എനിക്ക് ഇത്ര ദേഷ്യം.
നാളെ ആകട്ടെ നേരിൽ കണ്ടാൽ ചിരിക്കാം എന്നൊക്കെ കരുതും.പക്ഷെ നേരിട്ട് കാണുമ്പോ മനസിൽ ഉള്ള ദേഷ്യം മുളച്ചു പൊന്തി വരും…
അങ്ങനെ ദിവസങ്ങൾ കടന്നു പോയി……
പരീക്ഷ അടുത്ത ഒരു ദിവസം രാത്രി ചേട്ടൻ എന്നെ ഉച്ചത്തിൽ വിളിച്ചു..
“ഡാ..നിനക്ക് ഒരു ഫോൺ കാൾ ഉണ്ട്………”
(തുടരും )

Leave a Reply

Your email address will not be published. Required fields are marked *