ഇരുട്ടും നിലാവും 2 [നളൻ]

Posted by

“ഓഹോ..അപ്പൊ എന്തോ വിശേഷം ഉണ്ടല്ലോ…ആരുടെയെങ്കിലും പിറന്നാൾ ആണോ??”
മനുവേട്ടന്റെ സംശയത്തിന് “അല്ല ,അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികം ആണ്” എന്ന മറുപടി കൊടുത്തു.
അതു കേട്ടപ്പോൾ “എന്നാ നീ വണ്ടിയിലേക് കയറു.കേക്ക് വാങ്ങി നിന്നെ വീട്ടിൽ ആക്കി.അച്ഛനെയും അമ്മയെയും വിഷ് ചെയ്‌തിട്ടെ ഞാൻ പോകുന്നുള്ളൂ.” എന്ന പുള്ളിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.
ഞാൻ അയാളുടെ ബുള്ളറ്റിൽ കയറി.അയാളെ കെട്ടിപിടിച്ചു ഇരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ഞാൻ അയാളെ തൊട്ടു പോലും ഇല്ല.വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ എന്റെ നെഞ്ച് പടപടന്നു ഇടിക്കാൻ തുടങ്ങി.മുഖത്തേക്കു അടിക്കുന്ന കാറ്റ് എന്റെ മുടി പിന്നിലേക്കു പറത്തി. വണ്ടിയുടെ കണ്ണാടി ചില്ലിലൂടെ അയാളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.മീശയുടെയും താടിയുടെയും ഇടയിലുള്ള ഇളം കാപ്പി നിറത്തിലുള്ള അയാളുടെ ചുണ്ടുകൾ എന്നെ ചുംബന പ്രേരിതനാക്കി. മനസ്സിൽ കുളിരു കോരുന്നത് പോലെയാണ അപ്പോൾ് തോന്നിയത്.കടയിൽ നിന്നും കേക്ക് വാങ്ങി അയാളും എന്റെ കൂടെ വീട്ടിലേക്ക് വന്നു.വീട്ടിൽ പുതുതായി വന്ന ഒരു അതിഥിയെ പോലെ എനിക്ക് തോന്നിയതെ ഇല്ല.അച്ഛനോടും അമ്മയോടും ചേട്ടനോടുമൊക്കെ ഉള്ള പെരുമാറ്റം കാണുമ്പോൾ എപ്പോളും എന്റെ വീട്ടിൽ വരുന്ന ഒരാളെ പോലെയാണ് തോന്നിയത്.
ഇപ്പൊ വരാം എന്നും പറഞ്ഞു ഞൻ എന്റെ മുറിയിലേക്കു പോയി.കതകടച്ചു ഉള്ളിൽ കയറി സന്തോഷത്തിൽ തുള്ളി ചാടി..ഒച്ചവച്ചു ആർത്തുവിളിക്കാനുള്ള സന്തോഷം ഉണ്ടായി.പക്ഷെ ഓവർ ആക്കണ്ട എന്ന് വിചാരിച്ചു..

അയാൾ ചേട്ടനോട് സംസാരിച്ചിരുന്നപ്പോൾ ഞാൻ അയാളുടെ പൗരുഷം ആസ്വദിച്ചു. കുറെ നേരം.അയാളിൽ തന്നെ മിഴിച്ചിരുന്നു.ആദ്യമായിട്ടാ ഇങ്ങനെ ഒരു നിയന്ത്രണം ഇല്ലാതെ സൗന്ദര്യാസ്വാദനം. ആഗ്രഹിച്ചു കിട്ടാതെ കിട്ടിയപ്പോൾ ഉള്ള ആവേശം.അല്ലാതെ എന്ത് പറയാൻ.
അയാൾ ഇറങ്ങാൻ ആയപ്പോൾ ,കേക്ക് മുറിച്ചു ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട് പോകാം എന്ന് അമ്മ പറന്നു.പക്ഷെ വേണ്ട.ഉച്ചക്ക് വീട്ടിൽ വിരുന്നുകാർ ഉണ്ടാകും.അത് കൊണ്ട് വീട്ടിൽ പോകണം എന്നും പറഞ്ഞു അയാൾ ഇറങ്ങി. ഇറങ്ങിയപ്പോൾ എന്റെ തോളിൽ തട്ടി പത്താം ക്ലാസ് അല്ലെ.. നന്നായി പഠിക്കണം, ഇടക്കൊക്കെ വീട്ടിലേക്ക് ഇറങ്ങു എന്നും പറഞ്ഞു്. രണ്ടാമത് പറഞ്ഞത് ഞാൻ എന്തായാലും ചെയ്തോളാം എന്ന് മനസ്സിൽ പറഞ്ഞു.
ബുള്ളറ്റ് സ്റ്റാർട്ട് ചയ്തു അയാൾ പാഞ്ഞു.ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.പക്ഷെ അതുണ്ടായില്ല..
ബുള്ളെട്ടിന്റെ ശബ്ദം എന്റെ ഞെഞ്ചിന്റെ ഇടിപ്പിന് താളമേകി… നടന്നതൊക്കെ ഒരു സ്വപ്നം ആണോ എന്നോർത്ത് ഞാൻ അമ്പരന്നു വീടിന്റെ ഉമ്മറത്ത് തന്നെ നിന്നു……

പരീക്ഷ അടുത്ത് വരുന്നത്  കൊണ്ട്  എല്ലായിടത്തു നിന്നും നല്ല സമ്മർദ്ധമായിരുന്നു.ചിലപ്പോൾ സമനില തെറ്റി ദേഷ്യം വരുമായിരുന്നു.പഠനത്തിൽ ഞാൻ അങ്ങനെ ഉഴപ്പു കാണിച്ചിട്ടില്ല.എങ്കിലും എല്ലാവരും വെറുതെ ഓരോന്നും പറഞ്ഞു വരും. അത് ദേഷ്യത്തിൽ കലാശിച്ചിട്ടുള്ളു. ഇതിനിടയിൽ ഒരു ആശ്വാസം ആയിരുന്നു മനുവേട്ടൻ.

മനുവേട്ടൻ പറഞ്ഞത് പോലെ ഒരു അവധി ദിവസം വൈകുന്നേരം ആയപ്പോൾ ഞാൻ സൈക്കിൾ എടുത്ത് മനുവേട്ടന്റെ വീട്ടിലേക്ക് വിട്ടു.വീട്ടിൽ കള്ളം ഒന്നും പറയേണ്ടി വന്നില്ല.കാരണം ഇപ്പോൾ വീട്ടിൽ എല്ലാവര്ക്കും പുള്ളിയെ വലിയ കാര്യമാണ്.
വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ മനുവേട്ടനെ പ്രതേകിച്ചു തിരഞ്ഞു നടക്കേണ്ട ആവശ്യം വന്നില്ല.പുള്ളി മുമ്പിൽ ഉള്ള കുളത്തിൽ നീരാടുകയാണ്.ഞാൻ ഉച്ചത്തിൽ ഹായ് എന്ന് കൂകി.

Leave a Reply

Your email address will not be published. Required fields are marked *