ഇരുട്ടും നിലാവും 2 [നളൻ]

Posted by

അതിലെ കണ്ണാടിയിൽ ഞാൻ എന്റെ മുടി നേരെ ആക്കി അമ്പലത്തിന്റെ ഉള്ളിലേക് കയറി.
വഴിപാട് കഴിക്കാൻ ചീട്ട് എടുത്തു നടയ്ക്കൽ വെച്ചു. അമ്പലത്തിനു വലം വച്ചപ്പോൾ അവിടെ നാഗങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഒരു കിടിലൻ ചേട്ടൻ .എന്താ ഒരു ഭംഗി.എന്റെ മനസ്സിൽ പൗരുഷത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിനുള്ള സ്വരൂപം.
താടിയും മീശയും പിന്നെ ആ ഒത്ത ശരീരവും ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന പോലൊരു ചെക്കൻ.കാഴ്ച്ച കുറവ് ആണോ അതോ സ്റ്റൈൽ ആയുട്ടാണോ എന്നറിയില്ല.മുഖത്ത് കണ്ണട വച്ചിട്ടുണ്ട്.സാധാരണ കണ്ണട വച്ചവരെ കണ്ടാൽ എനിക്ക് ബുജി ലുക്ക് ആണ് തോന്നാറുള്ളത്.പക്ഷെ അയാളെ എനിക്ക് അങ്ങനെ തോന്നിയില്ല.
നാഗങ്ങളുടെ പ്രതിഷ്ഠയ്ക്കരുകിൽ ചെമ്പകയത്തിന്റെ മരം ഉണ്ടായിരുന്നു.അതിന്റെ ഗന്ധവും കാറ്റിൽ കൊഴിഞ്ഞു വീഴുന്ന പൂക്കളും ഒരു സിനിമയിലെ പ്രേമരംഗത്തിന് ഒത്ത ഒരു സന്ദർഭം ആയിരുന്നു.ഗന്ധം വഹിച്ചു വീശുന്ന കാറ്റ് അയാളുടെ മുടിയിഴകൾ തഴുകി പായുന്നുണ്ടായിരുന്നു.
കുറച്ചു നേരം ഞാൻ അയാളെ തന്നെ നോക്കി നിന്ന്.പക്ഷെ അയാളുടെ പ്രാർത്ഥന ഇന്നൊന്നും തീരുന്ന ലക്ഷണം ഇല്ല എന്ന് തോന്നിയപ്പോൾ ഞാൻ വഴിപാട് വാങ്ങി പുറത്തേക്ക് നടന്നു.പുറകിൽ നിന്നും ആരോ ‘ഡാ’ എന്ന് വിളിക്കുന്നത് പോലെ തോന്നി.പക്ഷെ എന്റെ മുന്നിൽ നിന്ന് ഒരു കുട്ടി അമ്പലത്തിലേക് ഓടുന്നതു കണ്ടപ്പോൾ അവനെ വിളിച്ചതായിരിക്കും എന്ന് കരുതി ഞാൻ തീരുഞ്ഞു നോക്കാതെ മുന്നോട്ട് പോയി.

കുറച്ചു നടന്നു ഒരു വയലിന്റെ അടുത്തുള്ള പാലത്തിന്റെ അരികിൽ എത്തിയപ്പോൾ പുറകിൽ നിന്ന് ഒരു ബുള്ളെട്ടിന്റെ ശബ്ദം.തീരുഞ്ഞു നോക്കിയപ്പോൾ അമ്പലത്തിൽ വച്ച് കണ്ട മൊഞ്ചൻ.
പെട്ടെന്ന് ആ ബുള്ളറ്റ് എന്റെ മുന്നിൽ വന്നു നിന്ന്..
“നിനക്ക് എന്താ ചെവി കേട്ടുടെ????
എത്ര തവണ വിളിക്കണം.
ഇനി അന്നത്തെ  ആക്‌സിഡന്റിൽ നിന്റെ ചെവി അടിച്ചു പോയോ?????” എന്നും പറഞ്ഞു അയാൾ കളിയാക്കി ചിരിച്ചു..
മനു…!!
ഞാൻ ഇത്രയും ദിവസം കാണാൻ കാത്തിരുന്ന മനുവേട്ടൻ.
അയാളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റാത്ത വിധം ഞാൻ അമ്പരന്നു നില്കുവായിരുന്നു.
പാടത്തു നിന്ന് വീശുന്ന കാറ്റ് എന്റെ മുടിയിൽ തഴുകി പോകുന്നുണ്ടായിരുന്നു.ഇളം വെയിലിൽ അയാൾക്ക് സ്വർണ നിറം ഉള്ളത് പോലെയാണ് എനിക്ക് തോന്നിയത്.
“ഡാ.പൊട്ടാ..
നിന്നോടാ ചോദിക്കുന്നെ.. എന്താ കേൾക്കുന്നില്ലന്നുണ്ടോ???
ഇവൻ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ?? ഡാ ചെക്കാ…”
“ആഹ്..സോറി ചേട്ടാ. ഞാൻ വിളിച്ചത് കേട്ടില്ല.
സോറി.” തുപ്പൽ വിഴുങ്ങി കൊണ്ട് ഞാൻ മറുപടി പറഞ്ഞു. അയാൾ കൈ നീട്ടി ”
I am Manu .
ഇനി പരിചയപ്പെട്ടില്ല എന്ന് വേണ്ട” എന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും നോക്കിയില്ല.തിരിച്ചും കൈ കൊടുത്തു പറഞ്ഞു,
“I am Arun. Nice to meet You” .
മുഖത്ത് പുഞ്ചിരി വിരിച്ചു കൊണ്ട് അയാൾ എന്നോട് വണ്ടിയിലേക് കയറു ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.
“അയോ.വേണ്ട..ഞാൻ നടന്നു പൊയ്കോളാം. എനിക്ക് ഒന്ന് കടയിലും പോകണം ഒരു കേക്ക് വാങ്ങാൻ ഉണ്ടായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *