ഇരുട്ടും നിലാവും 2 [നളൻ]

Posted by

ക്ലാസ്സിലെ ഒരു കൂട്ടുകാരനു മൊബൈൽ ഉണ്ട്.സച്ചിൻ.നല്ല കാശ് ഉള്ള വീട്ടിലെ ചെക്കൻ ആണ് അവൻ.ഇടക്കിടെ അവൻ മൊബൈൽ ക്ലാസ്സിൽ കൊണ്ടുവരാറൂം ഉണ്ട്.അവൻ എപ്പോളും ‘ഫേസ്ബുക് ‘ നെ കുറിച്ച് പറയുമായിരുന്നു.ആരുടെ പേര് അടിച്ചാലും നമുക്ക് അവരെ കണ്ടുപിടിക്കാം എന്നൊക്കെ അവൻ പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഞാൻ അവനോടു മനുവേട്ടനെ ഒന്ന് കാണിച്ചു തരുമോ എന്ന് ചോദിച്ചു.അവൻ പുള്ളിയുടെ അച്ഛൻറെ പേര് ചോദിച്ചു.ഞാൻ പറഞ്ഞു കൊടുത്തു. അവൻ ‘Manu Mohanan’ എന്ന് ടൈപ്പ് ചെയ്തു. കണ്ടപ്പോൾ ഞാൻ ഞെട്ടി.അതെ പേരുള്ള കുറെ ആളുകൾ. അതിൽ മനുവേട്ടൻ ഏതാണെന്ന് മനസിലാകാതെ ഞാൻ വീണ്ടും നിരാശൻ ആയി.
മതിയായി .ഞാൻ ഇനി അന്വേഷിക്കില്ല എന്ന് ഉറപ്പിച്ചു മുന്നോട്ട് പോയി.ഇതിനു മുമ്പ് എങ്ങനെ ആയിരുന്നുവോ അങ്ങനെ.മനുവേട്ടനും വേണ്ട ഒരു കുന്തോം വേണ്ട.കാണാൻ പറ്റാത്തതിൽ ദേഷ്യവും നിരാശയും എന്നെ അങ്ങനെ ചിന്തിപ്പിച്ചു.വീട്ടിൽ ഇടക്കിടെ അയാളെ കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്.അത്താഴത്തിന് ഇരുന്നപ്പോ ഞാൻ അച്ഛനോട് ചുമ്മാ ഒന്ന് ചോദിച്ചു.
“അച്ഛാ ,അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ആ ചേട്ടൻ ഇല്ലേ..മനു.അച്ഛന് ആ ചേട്ടനെ അറിയോ??
എനിക്ക് അയാളെ കണ്ട് ഓർമ്മ പോലും ഇല്ല.”
“അവനെ നിനക്ക് അറിയില്ലേ? നിന്റെ ചേട്ടന്റെ കൂടെ സാന്റാ ക്രൂസിൽ എട്ടു വരെ പഠിച്ചത്.പിന്നെ അവൻ സ്കൂൾ മാറി പോയതാ. നല്ല പയ്യനാണ്.
എം ബി ബി സ്  പഠിക്കാൻ ബാംഗ്ലൂർ പോയി.പഠനം കഴിഞ്ഞു.
ഇപ്പൊ ഡോക്ടർ ആയി.തത്കാലം ഏതോ ഹോസ്പിറ്റലിൽ കേറും എന്ന് പറഞ്ഞായിരുന്നു.
അവനെയൊക്കെ കണ്ടു പഠിക്ക്.”
അത് കേട്ടപ്പോൾ അച്ഛന് പുള്ളിയെ കാര്യം ആണെന്ന് മനസിലായി.പക്ഷെ എന്തായിട്ട് എന്താ.എനിക്ക് ഇതുവരെ കാണാൻ പറ്റിയില്ലലോ.

എന്റെ ചേട്ടൻ ഇന്ഫോപാർക്കിൽ ജോലി ചെയ്യുവാണ്.വരുൺ.
രാത്രി ചേട്ടൻ വന്നപ്പോ മനുവേട്ടനെ കുറിച്ച ഞാൻ അയാളോടും ചോദിച്ചു.ചേട്ടനും മനുവേട്ടനെ കുറിച്ച് നല്ല മതിപ്പാണ്.
“സ്കൂളിൽ വച്ച്  തന്നെ അവനെ കുറെ പേര് വളയ്ക്കാൻ നോക്കിയതാ.പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല.അവൻ വേറെ ലെവൽ ആണ്.ഹ്മ്മമ്മ എന്താ ഇലപ്പോ അവനെ കുറിച്ച് അന്വേഷണം”
ചേട്ടന്റെ ആ ചോദ്യം എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്കു പോയി.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്നാ വിശ്വാസത്തോടെ…..

ഞായറാഴച്ചകളിൽ സാധാരണ അമ്മ എന്നെ നേരത്തെ എഴുന്നേല്പിക്കറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു അമ്പലത്തിൽ പോകാൻ പറഞ്ഞു.അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നു എന്ന്.ജോലി തിരക്ക് കാരണം ആയിരിക്കും ചേട്ടനും മറന്നു പോയത്.ചാടി എഴുനേറ്റു രണ്ടുപേരോടും മറന്നു പോയതിൽ ക്ഷമ ചോദിച്ചിട്ട് ആശംസകൾ അറിയിച്ചു..
അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക് പോയി.

അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു.ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *