പേരിട്ടിരിക്കുന്ന അവളെ ഞങ്ങള് തംബുരു മോൾ എന്നാണ് വിളിക്കുന്നത് .
വല്യ പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കിഷോറും അച്ചുവും ഒന്നായി . അറേഞ്ച് മാര്യേജ് പോലെയായിരുന്നു സംഗതി നടന്നതെങ്കിലും ഏഴെട്ടു വര്ഷം നീണ്ടു നിന്ന ദിവ്യ പ്രണയം ആണ് വിവാഹത്തോടെ സാക്ഷാത്കരിച്ചത് . കിഷോറിനും ഒരു ട്രോഫി സമ്മാനമായി കിട്ടി . ആൺ കുഞ്ഞാണ് !
അവന്റെ പേര് – കൃഷ്
മായേച്ചിയും വിവേകേട്ടനും സന്തോഷത്തോടെ തന്നെ ജീവിക്കുന്നുണ്ട് . അവരുടെ കൊച്ചു ഇപ്പോൾ കുറച്ചൊക്കെ വലുതായി . നല്ല കുറുമ്പൻ ചെക്കൻ ആണ് . പേര് – ഋതു
മഞ്ജുസിന്റെ വീട്ടിലും എന്റെ വീട്ടിലും പ്രേശ്നങ്ങൾ ഒന്നുമില്ല . മുത്തശ്ശിമാർക്ക് വയസായതിന്റെ ചില അസുഖങ്ങളും വല്ലായ്മകളും ഉണ്ടെന്നൊഴിച്ചാൽ എല്ലാവരും ഹാപ്പി ആണ് . കീർത്തനയും അശ്വതിയും ഒകെ ഇപ്പൊ കല്യാണം കഴിഞ്ഞു ഭർത്താക്കന്മാരുടെ കൂടെയാണ് . അച്ചു ഒരു ഡോക്ടറെ തന്നെയാണ് കെട്ടിയതു . അവളിപ്പോ ഇംഗ്ലണ്ടിൽ ആണ് . കീർത്തന പാലക്കാടു തന്നെയുള്ള ഒരു സോഫ്ട്‍വെയർ എൻജിനീയർ ആയ പയ്യനെ ആണ് കെട്ടിയതു .
കുഞ്ഞാന്റിയുടെ ആഗ്രഹം പോലെ മൂന്നാമത്തെ വിത്തിൽ പെണ്കുഞ്ഞു തന്നെ ജനിച്ചു . ആരാധ്യ എന്നാണ് ആ കുറുമ്പിയുടെ പേര് .
റോസമ്മ ഇപ്പൊ അറിയപ്പെടുന്ന ഒരു എന്റർപ്രെണർ ആയിട്ടുണ്ട് . ഫാഷൻ മേഖലയിൽ തൻറേതായ ഒരു ഐഡന്റിറ്റി പുള്ളിക്കാരി ഉണ്ടാക്കി എടുത്തിട്ടുണ്ട്. അതിന്റെ ഇടയിൽ കുട്ടികളെ കുറിച്ചൊക്കെ അവള് ചിന്തിച്ചിരുന്നില്ലെങ്കിലും ഇപ്പൊ കാരിയിങ് ആണ് . അതിനിടക് അവളുടെ അനിയത്തിമാരുടെ വിവാഹം ഒകെ കഴിഞ്ഞിരുന്നു . അതിൽ ഒരാൾ ചേച്ചിയെ മറികടന്നു ആദ്യം ട്രോഫി സ്വന്തമാക്കി .
കോയമ്പത്തൂരിലെ എന്റെ ബിസിനസ്സും ബാംഗ്ലൂരിലെ റോസമയോടൊപ്പമുള്ള ബിസിനസ്സും ഒകെ നല്ല രീതിക്ക് തന്നെ മുന്നോട്ടു പോയി . മഞ്ജുസിന്റെ കമ്പനിയുടെ ഏറ്റവും വലിയ പ്രോഫിറ്റ് ഉണ്ടാക്കിയ ഫിനാൻഷ്യൽ ഇയർ എന്റെ കൂടി മേല്നോട്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ മഞ്ജുസിന്റെ അച്ഛനുണ്ടായ സന്തോഷം ഞാൻ നേരിട്ട് കണ്ടതാണ് …പക്ഷെ അതിലെനിക് വളരെ കുറച്ചു പങ്കെ ഉള്ളു . എന്തായാലും ഫാക്ടറിയിലെ ലേബേഴ്‌സിന്റെ വേതനം ഒകെ കൂട്ടി , ബോണസും പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങൾ ആ നേട്ടം ആഘോഷിച്ചത് ..
അതുകൊണ്ട് തന്നെ ഫാക്ടറിയിലെ തൊഴിലാലാളികളുടെ ഇടയിൽ എനിക്ക് “തലൈവർ “ഇമേജ് ആണ് . എല്ലാവരുടെ പേരിലും നിർബന്ധിത ഇൻഷുറൻസ് , പെണ്മക്കളുടെ വിവാഹ ആവശ്യത്തിന് കമ്പനി വക ലോൺ എന്നിങ്ങനെയുള്ള വിഷയത്തെ കുറിച്ചും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു .
പിന്നെ പ്രേത്യകം പറയാൻ ഉള്ളത് നമ്മുടെ കാർത്തിയുടെ കാര്യം ആണ് . അവൻ മോഡലിംഗിലൂടെ രക്ഷപെട്ടു . ആളിപ്പോ സിനിമയിൽ അത്യാവശ്യം തിരക്കുള്ള നടൻ ആണ് . കന്നഡ മൊഴിയിൽ ആണ് അവന്റെ രാശി തെളിഞ്ഞത് എന്നുമാത്രം !
ബാംഗ്ലൂരിൽ ഇപ്പൊ അവനെ കണ്ടാൽ ആളുകൾ പൊതിയും ! കക്ഷി ഇതിനിടക്ക് ചെറുതായി ഒന്ന് കല്യാണവും കഴിച്ചു …പെണ്ണ് നമ്മുടെ പെങ്ങളുട്ടി തന്നെയാണ് ! അഞ്ജു ഇപ്പൊ പ്രെഗ്നന്റ് ആയിട്ട് ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ട് …അഞ്ജുവിനു അങ്ങോട്ട് വല്യ താല്പര്യം ഉണ്ടായിരുന്നോ എന്ന് അറിയില്ലെങ്കിലും കാർത്തിക്ക് ഇങ്ങോട്ടു മുടിഞ്ഞ പ്രേമം ആയിരുന്നു എന്ന് ഞങ്ങളൊക്കെ പിന്നീടാണ്