രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ]

Posted by

“അപ്പോഴും സീരിയസ് ആവും എന്നൊന്നും വിചാരിച്ചിട്ടില്ല ..പിന്നെ എങ്ങനെയൊക്കെയോ ആയി…അത്രേ ഉള്ളു …കൂടുതൽ ഒന്നും പറയാനില്ല …”
ഞാൻ അത്രേം പറഞ്ഞു നിർത്തി ഒരു ദീർഘ ശ്വാസം എടുത്തു .

“ആരാ ആദ്യം പ്രപ്പോസ് ചെയ്തത് എന്നേലും പറയെടെ ?”
സുരേഷ് വീണ്ടും ഓരോന്ന് കുത്തി ചോദിച്ചു .

“ഒരായിരം വട്ടം ഞാൻ അങ്ങോട്ട് ചെയ്തിട്ടുണ്ട്…പോരെ ?”
ഞാൻ അവനെ നോക്കി ചിരിച്ചുതള്ളി . അതോടെ കേട്ടിരുന്നവരും ചിരിച്ചു .

“മതി മതി…”
സുരേഷും സമ്മതിച്ചു . അതോടെ ഞാൻ ഫ്രീ ആയി . പിന്നെ ഓരോരുത്തർ വന്നു അവരുടെ ഇപ്പോഴത്തെ അവസ്ഥയും കാര്യങ്ങളും ഒക്കെ വിശദീകരിച്ചു . പിന്നെ പാട്ടും ഡാൻസും ഒകെ ആയി കുറച്ചു നേരം കലാപരിപാടികൾ …

ഉച്ചക്കത്തെ ഫുഡ് കഴിഞ്ഞു കുറച്ചു നേരം കൂടി ഞങ്ങള് അവിടെ തുടർന്നു . പിന്നെ ഒരു മൂന്നു മൂന്നര ഒകെ ആയതോടെ പരിപാടി അവസാനിപ്പിച്ചു മംഗളം ചൊല്ലി പിരിഞ്ഞു . വീണ്ടും ഒരുപാട് ഓർമകളെ സമ്മാനിച്ച ഒരു സമാഗമം കൂടി അങ്ങനെ ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോയി . അന്നത്തെ ദിവസം വീട്ടിലെത്തി രാത്രിയും ഞങ്ങള് അതെ കുറിച്ച് കുറെ നേരം സംസാരിച്ചു .

രാത്രിയിലെ ജോലി ഒകെ കഴിഞ്ഞു മഞ്ജുസ് കിടക്കാൻ വേണ്ടി വന്ന നേരത്താണ് ഞങ്ങളുടെ പതിവ് കുറുകൽ . അന്നത്തെ ദിവസം ഗെറ്റ് ടുഗതർ കഴിഞ്ഞു വന്നശേഷം ഞാൻ അമ്മയെ വല്യമ്മയുടെ വീട്ടിൽ കൊണ്ടുപോയി വിട്ടിരുന്നു . അതുകൊണ്ട് കിച്ചണിലെ വർക് ഒകെ ഫുൾ ചെയ്തതിന്റെ ക്ഷീണത്തിൽ ആണ് കക്ഷി വന്നു കയറിയത് ..

വന്നയുടനെ അവള് ബെഡിലേക്ക് വന്നു വീണു .

“എന്റമ്മോ …നടു ഒടിഞ്ഞു ”
മഞ്ജുസ് നെടുവീർപ്പിട്ടു എന്നെ ചെരിഞ്ഞു നോക്കി . കമിഴ്ന്നു കിടന്ന അവള് തലയിണയിൽ കവിൾ ചേർത്താണ് കിടന്നിരുന്നത് .

“ഹ്മ്മ് ? ”
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .

“ഫ്ലോർ തുടച്ചിട്ട് വയ്യാണ്ടായി ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഉരുണ്ടു .

“ഓ നീ വല്യ സ്റ്റാമിന ഉള്ള ആളല്ലേ …അപ്പഴേക്കും ക്ഷീണിച്ചോ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“കളിയാക്കല്ലേ..ഞാൻ ഒരു കുത്തങ്ങു തരും ”
മഞ്ജുസ് അതുകേട്ടു ഒന്ന് കണ്ണുരുട്ടി .

“എടി നിനക്കൊക്കെ ഇവിടെ എന്ത് സുഖം ആണ് ..സകല പണിയും ചെയ്യാൻ എന്റെ അമ്മയുണ്ട് . അമ്മായിയമ്മ പോരില്ല …നാത്തൂൻ പോരില്ല …അലക്കാൻ വാഷിംഗ് മെഷിൻ വരെ ഇല്ലേ ?”
ഞാൻ മഞ്ജുസിനെ നോക്കി പുരികം ഇളക്കി .

“അയ്യടാ..വാഷിങ് മെഷിൻ ഞാൻ തന്നെ വാങ്ങിച്ചതാ …”
മഞ്ജുസ് അതുകേട്ടു എന്റെ കയ്യിലൊന്നു നുള്ളി .

Leave a Reply

Your email address will not be published. Required fields are marked *