“ശ്യാം പഴേപോലെ ഇവന്റെ കൂടെ തന്നെ അല്ലെ ?”
എല്ലാം അറിയാമെന്ന പോലെ പുള്ളി ശ്യാമിന്റെ തോളിൽ കയ്യിട്ടുകൊണ്ട് തിരക്കി .
“ആഹ്…”
അവനും അത് തലയാട്ടി സമ്മതിച്ചു . അതോടെ പിന്നെ അവരുടെ ശ്രദ്ധ കുട്ടികളിലായി . പിന്നെ അവരുടെ വിശേഷങ്ങളൊക്കെ അന്വേഷിച്ചു . നടന്നുകൊണ്ട് തന്നെ ഞങ്ങൾ അതിനു മറുപടിയും നൽകികൊണ്ട് കോളേജിന്റെ ലോങ്ങ് ഹാളിലേക്ക് നീങ്ങി .
“കുട്ടികള് സംസാരിക്കുവോക്കെ ചെയ്യോ ?”
അജീഷ് സാർ മഞ്ജുസിനെ നോക്കി തിരക്കി .
“ഏയ്..അച്ഛാ ..അമ്മ.. എന്നൊക്കെ വിളിക്കും എന്നല്ലാതെ വേറെ അങ്ങനെ ഒന്നും പറയില്ല ”
മഞ്ജുസ് അതിനു ചെറു പുഞ്ചിരിയോടെ മറുപടി നൽകി .
“ഹ്മ്മ്…”
പുള്ളി അതുകേട്ടു ഒന്ന് മൂളി . അതോടെ ഞങ്ങള് ലോങ്ങ് ഹാളിലേക്ക് കയറി . പിന്നെ സ്റ്റേജ് ഡെക്കറേറ്റ് ചെയ്യുന്ന വർക്കും കസേരകൾ നിർത്തിയിടുന്ന പരിപാടിയും ഒകെ തുടങ്ങി . പതിവുപോലെ ഒരു മൈക്കും സ്പീക്കറും ഒകെ സ്റ്റേജിൽ കണക്ട് ചെയ്തിരുന്നു .
എന്റെ കയ്യിൽ റോസീമോൾ ഉള്ളതുകൊണ്ട് എനിക്ക് എല്ലാം നോക്കിനിൽക്കുന്ന പണി മാത്രമേ ഉണ്ടായിരുന്നുള്ളു .
“നമ്മുടെ ബാച്ചിൽ ബോയ്സിന്റെ ഭാഗത്തുന്നു ആകെ കൂടി കല്യാണം കഴിഞ്ഞത് കവി മാത്രം ഉള്ളു അല്ലെ ?”
സ്റ്റേജിൽ മൈക്ക് കണക്ട് ചെയ്യുന്നതിനിടെ വിപി ഒരു കൗതുകം പോലെ പറഞ്ഞു .
“ആഹ്…ഇപ്പൊ പിള്ളേരും ആയി …”
ശ്യാം എന്നെ നോക്കികൊണ്ട് ഒന്ന് ആക്കിയപോലെ ചിരിച്ചു .
“അതിനിപ്പോ വല്യ ടൈം ഒന്നും വേണ്ടല്ലോ…ഇവന്റെ ആക്രാന്തം വെച്ച് ഞാൻ ഇത് കുറേകൂടി മുൻപേ പ്രതീക്ഷിച്ചതാ..”
അവിടെ എല്ലാം കേട്ടുകൊണ്ട് നിന്ന സഞ്ജുവും എനിക്കിട്ടൊന്നു വെച്ചു . മഞ്ജുസും സാറുമാരും ഒകെ സ്വല്പം മാറി ചെയറുകളിൽ ഇരുന്നു സംസാരത്തിലായതുകൊണ്ട് ഞങ്ങളുടെ ഡയലോഗ് ഒന്നും കേൾക്കില്ല .
“ഡേ ഡേയ്..മതിയെടെ ..എപ്പോ കാണുമ്പോഴും നിങ്ങൾക്ക് ഇതുതന്നെ ഉള്ളോ ?”
ഞാൻ അവന്മാരെ നോക്കി കൈമലർത്തി .
“അതിനിപ്പോ എന്താടെ ? ഉള്ള കാര്യം അല്ലെ …എന്തായാലും നിന്റെ കുട്ടികള് അടിപൊളിയാ …”
വിപി പയ്യെ പറഞ്ഞുകൊണ്ട് എന്റെ അടുത്തെത്തി റോസ്‌മോളുടെ നേരെ കൈനീട്ടി .
“വാടി വാവേ …”
അവൻ റോസിമോളെ നോക്കി ചിരിച്ചു കാണിച്ചു . അതോടെ പെണ്ണ് എന്നെയൊന്നു നോക്കി പുരികം ചുളിച്ചു . പോണോ വേണ്ടയോ എന്നാണ് ആ നോട്ടത്തിന്റെ അർഥം .
“പൊക്കോടി…അത് പാവം മാമൻ അല്ലെ ”