അവരിൽ ചിലർ പിന്നെയും തിരക്കി .
“എനിക്ക് വേണ്ടപ്പെട്ട ആളാ…ഹസ്ബൻഡ് ..ഹസ്ബൻഡ് .”
മഞ്ജുസ് പിന്നെയും ചിരിയോടെ മറുപടി നൽകി എനിക്ക് നേരെ കൈവീശി . അപ്പോഴേക്കും ഞാൻ കാർ സ്റ്റാർട്ട് ചെയ്തു നീങ്ങിയിരുന്നു . മഞ്ജുസിന്റെ മറുപടി കേട്ട ചിലരൊക്കെ ഒന്ന് ചിരിച്ചു ..ചിലർക്ക് ഒരു കൗതുകവും അത്ഭുതവും ഒക്കെ ആയിരുന്നു . അറിയാവുന്നവർക് മാത്രം ഒരു കള്ളചിരിയും !
എന്തായാലും അവിടെ നിന്ന് ഞാൻ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത് . ഞാൻ മുൻപ് കൈ മുറിച്ചപ്പോൾ കിടന്നിരുന്ന സെയിം ഹോസ്പിറ്റൽ ആണ് അത് .
റൂം നമ്പറും ഫ്ലോറും ഒകെ ഞാൻ മഞ്ജുസിനോട് ചോദിച്ചറിഞ്ഞിരുന്നു . അതുകൊണ്ട് റീസെപ്‌ഷനിൽ ഒന്നും തിരക്കാൻ നിൽക്കാതെ നേരെ റൂമിലോട്ടു നീങ്ങി . ഞാൻ കയറി ചെല്ലുമ്പോൾ കുഞ്ഞു നല്ല ഉറക്കം ആയിരുന്നു . മായേച്ചിയും ഹേമാന്റിയും മോഹനവല്ലി അമ്മയിയും റൂമിൽ ഉണ്ട് . അവര് മൂന്നു പേരും കൂടി ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് ഞാൻ കയറി ചെല്ലുന്നത് .
ഒരു നൈറ്റിയാണ് മായേച്ചിയുടെ വേഷം . തോളിലൂടെ ഒരു തോർത്ത് മുണ്ടും മാറിലേക്ക് ഇട്ടിട്ടുണ്ട് .റൂമിന്റെ വാതിൽ ചാരിയിട്ടിരുന്നത് ഞാൻ പയ്യെ തുറന്നു അകത്തേക്ക് തല എത്തിച്ചു നോക്കി .
“ഹലോ ….”
പിന്നെ പയ്യെ അവരെ നോക്കി വിളിച്ചു . അതോടെ മൂന്നുപേരും എന്നെ ഒന്ന് തിരിഞ്ഞു നോക്കി .
“ആഹാ..കണ്ണനോ..വാടാ വാടാ ..”
എന്നെക്കണ്ടതും മോഹനവല്ലി അമ്മായി സന്തോഷത്തോടെ സ്വീകരിച്ചു . മായേച്ചിക്ക് വല്യ ഭാവ മാറ്റം ഒന്നും ഇല്ല. അവള് മഞ്ജുസിനെ പോലെ തന്നെ ആണ് , സന്തോഷം വന്നാലും അത് പുറത്തു കാണിക്കില്ല.
അതോടെ ഞാൻ അകത്തേക്ക് കയറി . കൊച്ചു മായേച്ചി കിടക്കുന്ന ബെഡിൽ തന്നെ ഉണ്ട് . അവൻ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്നുണ്ട് ,
“ആള് നല്ല ഉറക്കം ആണല്ലോ ”
ഞാൻ അവനെ നോക്കി ചിരിച്ചു . പിന്നെ ബെഡിലേക്കിരുന്നു . മോഹനവല്ലി അമ്മായിയും ഹേമാന്റിയും ഓരോ ഫൈബർ സ്റ്റൂളിൽ ആണ് ഇരിക്കുന്നത് .
“ആഹ്…കൊറച്ചു മുൻപ് വരെ നല്ല കരച്ചിലായിരുന്നു …”
ഹേമാന്റി ചിരിയോടെ പറഞ്ഞു .
“ഹ്മ്മ് ..”
ഞാൻ മൂളി മായേച്ചിയെ നോക്കി . അവള് എന്നെ മൈൻഡ് ചെയ്യുന്നൊന്നുമില്ല . ഏതോ മാഗസിനും വായിച്ചു ഓറഞ്ചിന്റെ അല്ലികൾ ഓരോന്നെടുത്തു ചവക്കുന്നുണ്ട് .
“വിവേകേട്ടൻ വന്നില്ലേ ?”
ഞാൻ മോഹനവല്ലി അമ്മായിയെ നോക്കി പയ്യെ തിരക്കി .