“അത് കേക്കുമ്പോ നിനക്കൊരു സുഖം ..ല്ലേ ”
ഞാൻ അവളെ നോക്കി പല്ലിറുമ്മി . പിന്നെ വയറിന്റെ ഭാഗത്തായി നീങ്ങികിടന്ന അവളുടെ സാരിക്കിടയിലെ നഗ്നമായ ഭാഗത്തേക്ക് എന്റെ കൈനീട്ടി .
“സ്സ് …ഡാ ”
എന്റെ കൈ അവിടെ പതിഞ്ഞതും മഞ്ജു പിന്നാക്കം മാറി .
“ചുമ്മാ എന്നെ വഴിതെറ്റിക്കല്ലേ ചെക്കാ ..എനിക്ക് കോളേജിൽ പോണം ”
അപകടം മണത്ത മഞ്ജുസ് എന്നെ നോക്കി ചിരിച്ചു . പിന്നെ ബെഡിൽ കിടന്നിരുന്ന അവളുടെ ഹാൻഡ് ബാഗ് എടുത്തു തോളിൽ തൂക്കി .
“ഞാൻ വരണോ ? നീ പോവില്ലേ ?”
ഞാൻ ഒന്നുടെ ഒഴിഞ്ഞുമാറാൻ നോക്കി .
“മര്യാദക്ക് ഇങ്ങോട്ട് വന്നോ …അല്ലെങ്കിൽ ഞാൻ ഇവിടിട്ടു ചവിട്ടും ”
മഞ്ജുസ് ചിരിച്ചുകൊണ്ട് താനെ മറുപടി നൽകി .
“പിന്നെ …എന്നിട്ട് നീ കോളേജിൽ പോകുന്നത് എനിക്കൊന്നു കാണണം . ചുമ്മാ തള്ളല്ലെടി ..”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ മുത്തി . പിന്നെ അവളോടൊപ്പം താഴേക്കിറങ്ങി . റോസിമോള് അച്ഛനോടൊപ്പം ഉമ്മറത്തുണ്ട് . ആദി ഹാളിൽ ഇരുന്നു കളിക്കുന്നുണ്ട്. അഞ്ജുവിനു അന്ന് ക്‌ളാസ് ഇല്ലാത്തോണ്ട് അവളും ഉണ്ട് കൂട്ടിനു .
എന്തായാലും അവരെ വല്ലാണ്ടെ മൈൻഡ് ചെയ്യാതെ ഞാനും മിസ്സും മുറ്റത്തെക്കിറങ്ങി . പക്ഷെ ഉമ്മറത്ത് തന്നെ ഇരുന്ന റോസിമോള് ഞങ്ങള് രണ്ടും കൂടി എവിടേക്കാണെന്ന ഭാവത്തിൽ തുറിച്ചു നോക്കുന്നുണ്ട് .
“ടാറ്റ ..പൊന്നുസേ..”
മഞ്ജുസ് അവളെ നോക്കി കൈവീശി . അതോടെ കാര്യം മനസിലായ റോസ്‌മോളും തിരിച്ചു കൈവീശി ചിരിച്ചു .
“മമ്മ..ഉമ്മ്ഹ..”
അവള് ഫ്ളയിങ് കിസ് നൽകികൊണ്ട് അച്ഛന്റെ മടിയിലിരുന്ന് കുണുങ്ങി . മഞ്ജുസ് എന്നും പോകുമ്പോ പിള്ളേർക്ക് ടാറ്റ കൊടുത്തിട്ടാണ് പോകാറ് . അതുകൊണ്ട് അവര്ക് കാര്യം അറിയാം . രാവിലെ പോയാൽ ആളു ഇനി വൈകീട്ടെ വരത്തുള്ളു എന്ന് .
“ഉമ്മ്ഹ…”
മഞ്ജുസ് തിരിച്ചും ഉമ്മ നൽകികൊണ്ട് ചിരിച്ചു . അതോടെ ഞങ്ങൾ കാറിൽ കേറി . പിന്നെ നേരെ കോളേജ് ലക്ഷ്യമാക്കി നീങ്ങി . കാർ റോഡിൽ എത്തിയതോടെ ഞാൻ കാറിലെ ടേപ് ഓൺ ചെയ്തു . മഞ്ജുസ് അത് ഇടം കണ്ണിട്ടുനോക്കികൊണ്ട് പുറം കാഴ്ചകൾ ശ്രദ്ധിക്കുന്നുണ്ട് . ടേപ് ഓണാക്കിയതും ആട്ടുതൊട്ടിലിൽ എന്ന പാട്ടിന്റെ ഇടക്കുള്ള മ്യൂസിക് കഴിഞ്ഞുള്ള അനുപല്ലവി എന്തോ ആണ് കയറിവന്നത്..
ഞാൻ അതിനൊപ്പം സ്റ്റിയറിങ്ങിൽ താളം പിടിക്കുന്നുമുണ്ട് .
“നീലാകാശച്ചെരുവിൽ നിന്നെക്കാണാം വെൺ താരമായ്
നീളെ തെന്നും പൂവിൽ നിന്നെ തേടാം തേൻ തുള്ളിയായ്
മാറിൽ മിന്നും മറുകിൽ മണിച്ചുണ്ടാൽ മുത്താൻ വരൂ
ആരോ മൂളും പാട്ടായ് മുളം തണ്ടേ നിന്നുള്ളിൽ ഞാൻ”
പാടിത്തുടങ്ങിയപ്പോൾ തന്നെ അതിലെ വരികളിലെ ഡബിൾ മീനിങ് മഞ്ജുസിനു കത്തിയിരുന്നു . അതുകൊണ്ട് അവളെന്നെ ഒന്ന് നോക്കി നെറ്റിചുളിച്ചു . പിന്നെ വേഗം ടേപ് ഓഫ് ചെയ്തു .