പ്രിയമാനസം 3 [അഭിമന്യു]

Posted by

നാട്ടിലേക്കു പോകാൻ ഒരുങ്ങുമ്പോഴും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് പ്രേമിന്റെ മുഖമാണ്.. തന്റെ അച്ഛന്റെ ബോഡിക്ക് മുന്നിലേക്ക്‌ കുറെ നോട്ടുകെട്ടുകൾ വീശിയെറിയുന്ന പ്രേമിന്റെ മുഖം… അതോടെ ചരുവിന്റെ പോയ ശൗര്യം തിരിച്ചു വന്നു…

*******************

ഇതേ സമയം തെക്കൻ കേരളത്തിലെ ഒരു തീരദേശ ഹൈ വായിലൂടെ ഒരു audi Q7 കുതിച്ചു പായുകയാണ്… കുറച്ചു നേരത്തെ യാത്രക്ക് ശേഷം ആ കാർ കടൽ തീരത്തോട് ചേർന്ന ഒരു പള്ളിമുറ്റത്ത് ചെന്നു നിന്നു.

ആ ചെറുപ്പക്കാരൻ കാറിൽ നിന്നുമിറങ്ങി….

പള്ളിയെ ആകെയൊന്നു വീക്ഷിച്ചു..

ഏകദേശം 5 നൂറ്റാണ്ടോളം പഴക്കം വരുന്ന ഒരു പുരാതന ക്രിത്യൻ ദേവാലയം.. കാലപ്പഴക്കം അതിന്റെ പ്രൗഢിക്ക് ഒരു കോട്ടവും തട്ടിച്ചിട്ടില്ല.. പക്ഷേ പള്ളിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു, ചുറ്റുവട്ടത് ആരുമില്ല.

“ആരാ എവിടുന്നാ… ഇതിനു മുന്നേ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ “.

ആ ചെറുപ്പക്കാരൻ ന്റെ പുറകിൽ നിന്നും ആരോ ചോദിച്ചു, അവൻ തിരിഞ്ഞു നോക്കിയതും 55 വയസോളം പ്രായമുള്ള ഒരു മദ്യ വയസ്‌ക്കൻ, വെള്ള ഷർട്ടും മുണ്ടും, ക്ലീൻ ഷേവ് തലയിൽ കഷണ്ടി കയറിയിരിക്കുന്നു.. ഒറ്റ നോട്ടത്തിൽ നിന്നും അത് ഈ പള്ളിയുടെ കപ്പ്യാരാണെന്നു അവനു മനസ്സിലായി…

” ആരാ ചോദിച്ചത് കേട്ടില്ലേ, ”

അവനിൽ നിന്നും ഉത്തരം കിട്ടാത്തതിനാൽ അദ്ദേഹം വീണ്ടും ചോദിച്ചു.

“ഞാൻ… ഞാൻ കുറച്ചു ദൂരെന്ന ചേട്ടാ എനിക്ക് ഫാദർ ബെന്നീ യെ ഒന്ന് കാണണം… ”

“അഹ്.. അച്ഛനെ കാണാന വന്നേ. ”

“അഹ് ചേട്ടാ.. ”

” ഇവിടെ ഈ സമയത്ത് അങ്ങനെ ആരും വരാറില്ല.. ഞായറാഴിച്ച മാത്രമേ പള്ളി തുറക്കു..”

“ഒഹ് അപ്പോൾ അച്ഛനും ഞായറാഴിച്ചയെ കാണാറുള്ളോ? ”

“ഏയ്‌ അച്ഛൻ ഇവിടെ തന്നെയാ.. കുറച്ചു മാറി ഒരു അനാഥാലയം ഉണ്ടേ അവിടുത്തെ കുട്ടികളുടെ പഠിപ്പും കാര്യങ്ങളുമൊക്കെ അച്ഛനാണ് നോക്കണേ. അതുകൊണ്ടാണ് അച്ഛനെ ഇവിടെ കണത്തെ, ”

“മ്മ്.. അച്ഛൻ ഇപ്പോൾ വരും ചേട്ടാ.. ”

“ഇപ്പോൾ സമയം…… അഹ് 2 ആകുന്നു ഇപ്പോൾ വരും… സാർ അങ്ങോട്ടിരുന്നോളു അച്ഛൻ വരുമ്പോൾ ഞാൻ പറഞ്ഞേക്കാം.. ”

പള്ളിയുടെ വലതു വശത്തു കാണുന്ന കെട്ടിടത്തിലെ മര ബെഞ്ച് ചൂണ്ടി അദ്ദേഹം പറഞ്ഞു.. എന്നിട്ട് അദ്ദേഹം ആ കെട്ടിടത്തിനുള്ളിലേക്കു പോയി..

പക്ഷേ ആ ചെറുപ്പക്കാരൻ പോയത് പള്ളിയുടെ പിന്നാമ്പുറത്തേക്കാണ്… പള്ളിയുടെ പുറകിലെ കമ്മ്യൂണിസ്റ്റ്‌ പച്ച വളർന്ന വഴിയിലൂടെ നടന്നവൻ കടൽ തീരത്തെ ചെറിയ ഒരു മതിൽ കെട്ടിന് മുന്നിലെത്തി.. ആ ജീർണിച്ച ഗേറ്റ്

Leave a Reply

Your email address will not be published. Required fields are marked *