മായികലോകം 7 [രാജുമോന്‍]

Posted by

“അയ്യോ ഇതെന്താ?”

 

“തുറന്നു നോക്കൂ”

 

മായ പാക്കറ്റ് പൊട്ടിച്ചു. ചുരിദാര്‍ കണ്ടു.

 

“ഇഷ്ടായോ?”

 

“ആയി.  എന്നാലും എന്തിനാ ഇതൊക്കെ വാങ്ങിയത്? ഞാന്‍ എങ്ങിനെ ഇത് വീട്ടില്‍ കൊണ്ടുപോകും?”

 

“അതിനെന്താ?”

 

“ആര് തന്നെന്ന് പറയും?”

 

“ഓഫീസില്‍ നിന്നും തന്നതാണെന്ന് പറഞ്ഞോ”

 

“അവിടുള്ളവര്‍ക്കൊന്നും അറിയില്ലല്ലോ എന്‍റെ പിറന്നാള്‍ ആണെന്ന്”

 

“സാരമില്ല. അങ്ങിനെ പറയാലോ. “

 

“ഇപ്പോ ഏട്ടന്‍ തന്നെ കയ്യില്‍ വച്ചോ. പിന്നെ വാങ്ങാം. ഓഫീസില്‍ എത്താന്‍ ലേറ്റ് ആകും”

 

“ഉച്ചയ്ക്ക് ഒരുമിച്ച് ഫുഡ് കഴിച്ചാലോ? ഞാന്‍ വെയിറ്റ് ചെയ്യാം”

 

“അയ്യോ അതൊന്നും വേണ്ട. ഞാന്‍ ഫുഡ് കൊണ്ടുവന്നിട്ടുണ്ട്”

 

“അത് സാരമില്ല. ഞാന്‍ ഇന്ന് വൈകുന്നേരം വരെ ഇവിടെ തന്നെ ഉണ്ടാകും”

 

“എന്തിനാ ഏട്ടാ. വെറുതെ. ഞാന്‍ നല്ല ഹാപ്പി ആണ്. ചുരിദാര്‍ നല്ല ഇഷ്ടമായി. ഏട്ടന്‍ പോയ്ക്കൊ.”

Leave a Reply

Your email address will not be published. Required fields are marked *