കാടമൊട്ട [Maradona]

Posted by

വേണ്ടാ. ആർക്കും വേണ്ട. എങ്കിൽ പിന്നെ അടുത്ത ചരിത്ര തീരുമാനം എടുക്കാം. എത്രയും നാളും ഞാൻ ഉപേഷിച്ചെങ്കിൽ ഇത്തവണ ഞാൻ ആയിട്ട് അങ്ങ് പോകാം. അതെ. കാർന്നോന്മാരെ കാക്കണേ. കാർന്നോന്മാർ എല്ലാം മുടിച്ചു തേച്ചിട്ടാ പോയെ. ഇപ്പൊ അവരെ വിളിക്കാം. ആദ്യ അനുഭവ കഥ കാർന്നോന്മാർ ചോദിച്ചാ എന്ത് പറയും. വേണ്ടാ. ഇവളെ വേണ്ട. ഇവക്ക് എന്നെ പുച്ഛം. ഇവക്ക് അർഹത ഇല്ല. അടങ്ങടാ മോനെ. ഞാൻ താഴേക്ക് നോക്കി. വെടി വെക്കാൻ അല്ലേ തൊക്കെടുത്തത് എന്തിനാ എന്ന് താഴെ നിന്ന് ആരോ ചോദിച്ചു.

അവിടെ നിന്ന് ഇറങ്ങി. ചുറ്റും നോക്കി ആരും ഇല്ല. തലയിൽ തോർത്തിട്ടു മൂടി. ചത്തു കഴിഞ്ഞിട്ട് ആരും കുറ്റം പറയരുതല്ലോ. അതും പെണ്ണ് കേസ്. ശേ. എങ്ങനെ ചാകും? ആറ്റിൽ ചാടിയാൽ നീന്തൽ അറിയാവുന്നത് കൊണ്ട് ശരിയാവില്ല. തന്നെയല്ല വെള്ളം കുറവാ. ചത്തില്ലേ നാണക്കേടാ. എന്നാ പിന്നെ തൂങ്ങിയാലോ? വേണ്ട രാവിലെ നാട്ടുകാർ കണ്ട് രസിക്കും. വേണ്ട. എല്ലാർക്കും കാണാൻ കിട്ടണ്ടേ. എന്നാ പിന്നെ ട്രെയിനിനു തല വെക്കാം. ട്രാക്കിൽ കിടന്നുറങ്ങിയ പാവം ആണെന്ന് കരുതിക്കോളും. എന്നാ പിന്നെ അങ്ങനെ. ഒന്ന് തിരിഞ്ഞു നോക്കി. കൊള്ളാം. ഖദർ മുണ്ട് പുതച്ച തലകൾ സരസ്വതിയുടെ അനുഗ്രഹത്തിന് ആരും കാണാതെ പോകുന്നുണ്ടല്ലോ. നടക്കട്ടെ.

ട്രാക്കിൽ കയറി കിടന്നു. ഒരു സുഖം ഇല്ല. എല്ലാർക്കും ട്രെയിനിനു തല വച്ചു എന്ന് പറഞ്ഞാ മതി. കിടക്കുന്നവന്റെ പാട് അവനറിയാം. ഒടുക്കത്തെ കൊതുകും. ചവാൻ സമ്മതിക്കില്ലലോ. ബീഡി പോലും വലിക്കാറില്ല. അല്ലേ അതിന്റെ പുക എങ്കിലും വിടാമായിരുന്നു. എങ്ങാനാവും ചാകുന്നത്. പണ്ടത്തെ കാര്യങ്ങൾ ഒന്നും ഓർമ വരുന്നില്ലലോ. എല്ലാ പടത്തിലും അങ്ങനെ ആണല്ലോ. ഓർമ വരണം. എനിക്ക് എന്തങ്കിലും കുഴപ്പം കാണുമോ. ഇനിയെന്ത് കുഴപ്പം. ഈ സ്വർഗം എങ്ങനെ ആകും. അവിടെ ചെന്നിട്ട് എല്ലാ ദുശീലങ്ങളും തുടങ്ങണം. അവിടെ പിന്നെ എല്ലാം പുഴ പോലെ കിട്ടുമെന്നല്ലേ പറയാറ്. കാശ് കൊടുക്കണ്ടേ കടല് വരെ വറ്റിക്കുന്ന ടീമാ ഇവിടെ ഉള്ളത്. വല്ലതും ബാക്കി വച്ചാ മതിയാരുന്നു.

എന്താ ശബ്ദം, ആരാ വരുന്നത്? പ്രേതം വല്ലതും?? അതിന് കാറ്റടിക്കുന്നില്ല, ഇടി ഇല്ല. പലപൂ മണം ഇല്ല, കരിംപന ഈ നാട്ടിലേ ഇല്ല. കണ്ടിട്ട് പെണ്ണിനെ പോലെ ഉണ്ടല്ലോ? വെള്ള സാരി അല്ല. വെളുത്തിട്ടും അല്ല. അപ്പൊ പിന്നെ? മറഞ്ഞു ഇരുന്നു നോക്കാം. കുറ്റി കടെങ്കിൽ അത്. ഇവൾ എന്താ ഞാൻ കിടന്നിടത് കിടക്കുന്നെ?? നല്ല നിലാവ് ഉണ്ട് എന്നിട്ടും അവളുടെ മുഖം കാണുന്നില്ല. ഞാൻ അങ്ങോട്ട് പോയി. പെണ്ണാണ്. നല്ല വണ്ണം ഉണ്ട്.

ടീ ഇങ്ങനെ കിടന്നാ ചാവില്ല, തിരിഞ്ഞ് കിടക്ക്. ഇന്നലെ തല വഴി കയറുകയുള്ളു. പെട്ടന്ന് തീരാൻ അതാണ്‌ നല്ലത്. അവള് നോക്കുന്ന കണ്ടാൽ തോന്നും ഞാൻ കേറി പിടിക്കാൻ വന്നത് ആണെന്ന്. അങ്ങട് നീങ്ങി കിടക്ക്. ഞാനും ചവാൻ വന്നതാ. അവള് നീങ്ങി കിടന്നു.

ഇപ്പൊ ട്രെയിൻ ഉണ്ടോ ചേട്ടാ? ശേ ഇതെന്ത് ശബ്ദമാ പെണ്ണെ നിനക്ക്. ചേരട്ടെ ഒരക്കുന്ന പോലെ ഉണ്ടല്ലോ? അവളുടെ ചോദ്യം കേട്ട് ഞാൻ ചോദിച്ചു. എന്തിനാണ് നീ ചാകുന്നത്? എന്താ നിന്റെ പേര് മൊട്ട? മുയൽ? കാട? ഇതൊക്കെ ഞാൻ ആണ് കേട്ടോ. ചാകാൻ കൂട്ട് കിട്ടിയത് കൊണ്ട് ഞാൻ പറഞ്ഞു.

ഇതൊന്നും അല്ല, കറുമ്പി, തടിച്ചി അതൊക്കെയാ ഞാൻ. അവൾ പറഞ്ഞു. എന്തൊരു പേര്. ഒരു പുതുമ ഇല്ലാലോ. പണ്ട് തൊട്ടേ പലർക്കും ഉണ്ട്. പക്ഷേ കാടമൊട്ട എന്റെ അറിവിൽ എനിക്കേ ഒള്ളൂ. ഞാൻ പറഞ്ഞു. അല്ല എന്തിനാ ചാവണെ എന്ന് പറഞ്ഞില്ലാലോ. ഞാൻ തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *