ആദി അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ….
എവിടെയോ …. കണ്ടു പരിചയം ഉള്ളതു പോലെ …..
ആദി വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി ……
ആദിക്ക് മുഖത്തു അമ്പരപ്പും അത്ഭുതവും …..
അവൾ ആദിയെ വീണ്ടും വിളിച്ചു ….
“ആദിത്യാ ……….”
എന്നിട്ട് തൻ്റെ മുഖമൂടി ഊരി മാറ്റി …..
അതി സുന്ദരി ആയ യുവതി …. അവൾ ആദിയെ തന്നെ സൂക്ഷിച്ചു നോക്കി …നിൽക്കുന്നു ….
ആദി അവളോട് വിക്കി സംസാരിച്ചു ……….
“നീ …. നീ…. അല്ലെ രാമപുരത്ത് …… അവിടെ ….”
“അതെ ഞാൻ തന്നെ..”
ആദി ധൈര്യം സംഭരിച്ചുകൊണ്ട് വീണ്ടും സംസാരിച്ചു … തുടങ്ങി ….
” ആരാണ് നിങ്ങൾ ….??
നിങ്ങൾ എന്തിനാ എൻ്റെ പിന്നാലെ …????
എന്നെ എങ്ങനെ അറിയാം….???”
“എന്തിനാ ,,,,,, ആരാ,,,,,, എങ്ങനെ,,,,,……..
ഇതിനൊക്കെ ഉള്ള ഉത്തരം നീ തന്നെ കണ്ടിപിടിക്കണം …..ആദിത്യാ ”
എല്ലാവരും കൂടെ ചിരിച്ചു …..
“നിങ്ങൾ എന്താണ് പറയുന്നത് …
എനിക്ക് ഒന്നും മനസിലാകുന്നില്ല ”
“ആദിത്യാ ……
എല്ലാം നിനക്ക് അറിയാം …..
എന്നാൽ നീ അത് മനസിലാകുന്നില്ല ……
തേടുവിൻ കണ്ടെത്തുവിൻ ……..
എന്നല്ലേ ….. നീ കണ്ടുപിടിക്ക് …..”
ആദി അതിശയത്തോടെ അവളോട് സംസാരിച്ചു….
“ഞാൻ എന്താണ് കണ്ടുപിടിക്കണ്ടത് ….????
എന്താണ് തേടേണ്ടത് ……????”