ആദി കഴുത്തിൽ പിടിച്ചു വലിച്ചെറിഞ്ഞു ….
ആദി തിരിഞ്ഞു നോക്കിയപ്പോൾ കറുത്തവസ്ത്രധാരികൾ എല്ലാവരുംകൂടെ ആദിയുടെ അടുത്തേക്ക് ഓടിവരുന്നു ….
അതുകണ്ടതും ആദി ആമിയെ നോക്കി ……അവൾ ഓടുന്നത് കണ്ടതും ….
ആദിയും അവളുടെ പിന്നാലെ ഓടി ….
വേഗം തന്നെ ആദി ഓടി അവളുടെ ഒപ്പമെത്തി …..
ആദി ഓടുന്നതിനിടയിൽ തൻ്റെ കൈ ആമിയുടെ നേരെ നീട്ടി ….
ആമി ആദിയുടെ കണ്ണിലേക്ക് നോക്കി ആദിയുടെ കൈകളിൽ പിടിച്ചു …..
പെട്ടന്നാണ് …. ആമി തൻ്റെ മുൻപിൽ മൂടപ്പെട്ടിട്ടുള്ള ….
ഒരു ഗര്‍ത്തിലേക്ക് കാലെടുത്തുവെച്ചത് …..
അടി തെറ്റിയ ആമി ആ ഗര്‍തത്തിലേക്ക് വീണു …..
ആദി കൈയിൽ പിടിച്ച കാരണം …..
ആമി വീഴാതെ ആദിയുടെ കൈയിൽ താങ്ങി നിന്നു,…..
ആദി ആമിയെ വലിച്ചു കയറ്റുവാൻ നോക്കി പക്ഷെ പറ്റുന്നില്ല …..
ആദി തിരിഞ്ഞു നോക്കിയതും ….
ആ കറുത്ത വസ്ത്രധാരികൾ എല്ലാവരും….
ആദിയുടെ നേരെ തീവ്രഗതിയിൽ വന്നുകൊണ്ടിരിക്കുന്നു ….
അത് മനസ്സിലാക്കിയതും ആമി സ്വമേധയാ….
ആദിയുടെ കൈയിൽനിന്നും തൻ്റെ പിടുത്തം വിടിയിപ്പിച്ചു ….
ആദി അങ്ങനെ ഒരു നീക്കം ആമിയുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചിരുന്നില്ല …..
ആദി നോക്കിനിൽക്കെ ആമി ആ ഗര്‍ത്തിലേ ആഴത്തിലേക്ക് വീണു …..
ആദി ആമി തൻ്റെ കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നു……
എന്നിട്ട് തൻ്റെ അടുത്തേക്ക് പാഞ്ഞുവരുന്നവരെയും നോക്കി ….
ആദി വീണ്ടും ആ ഗര്‍ത്തിലേക്ക് നോക്കി ….
പെട്ടന്ന് തന്നെ ആദിയും ആ ഗര്‍ത്തിലേക്ക് എടുത്തുചാടി ……
പുറക്കെ ചാടുവാൻ ശ്രമിച്ച കറുത്തവസ്ത്രധാരിയെ ….
അവരുടെ കൂട്ടത്തിലെ പ്രധാനി തടഞ്ഞു ….
അയാളെയാണ് ആദി ബലിക്കല്ലിൽ തലയിടുപ്പിച്ചത് …..
അയാൾ തൻ്റെ കൂട്ടാളികളോട് ….. ചിരിച്ചുകൊണ്ട് … പറഞ്ഞു….
“””” അവർ കുറച്ചു നേരം കൂടെ സ്വസ്ഥമായി ഇരുന്നോട്ടെ …
ഇത്രയും നേരം ഇത് ഒരു തട്ടിക്കൊണ്ടുപോകൽ മാത്രം …..
ഇപ്പോഴാണ് ഒന്ന് ഉഷാറായത് …….
അവൻ അവളെയും കൊണ്ട് എവിടം വരെ പോകുമെന്ന് നോക്കാം ….
അവൻ ഓടട്ടെ …. എന്നാലേ ഈ കളിക്ക് ഒരു ഹരം കിട്ടുള്ളു …..””””””
അയാൾ അയാളുടെ സഹായികളെ നോക്കി …. പൊട്ടിച്ചിരിച്ചു ….
എന്നിട്ട് അവരോടായി വീണ്ടും പറഞ്ഞു…..
“” Let’s Hunt them down….. Its Hunting time…..””””
( നമുക്ക് അവരെ വേട്ടയാടാം ….)
******************************************
തുടരും……….
കഥ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക ….. അടുത്ത ഭാഗം വേഗം തന്നെ പബ്ലിഷ് ചെയ്യും
സ്നേഹത്തോടെ
അഖിൽ