ആദി-“””””എൻ്റെ പൊന്ന് പഴനി അണ്ണാ …..
അതൊക്കെ സിനിമയിൽ അല്ലേ ….
പ്രേതം ഒന്നും ഇല്ലാ……
നിങ്ങള് ചുമ്മാ കള്ളും പുറത്ത് തള്ളി മറിചോളോ…..”””””
പഴനി -“””” ഞാൻ പറയാനുള്ളത് പറഞ്ഞു …..
ഇനിയൊക്കെ സാറുമാരുടെ ഇഷ്ട്ടം ….””””””
ആദി-“””” പഴനി അണ്ണൻ മലയാളി ആണോ…???
അതോ…തമിഴനാണോ …????
അവിനാഷ്-“””””” അണ്ണാ ഹൈബ്രിഡ് ആണ് …..””””
പഴനി-“””” സാറേ ….
അച്ഛൻ തമിഴൻ … അമ്മ വയനാടും …..
ലവ് മാര്യേജ് ആയിരുന്നു …..
അച്ഛൻ വയനാട്ടിൽ പണിക്ക് പോയപ്പോൾ കണ്ട് ഇഷ്ട്ടപെട്ട് …
വിളിച്ചിറക്കി കൊണ്ടുവന്നതാ …….””””
അങ്ങനെ കുറച്ചു നേരംകൂടെ പഴനി അണ്ണൻ്റെ തള്ള് കേട്ടിരുന്നു ……
പെട്ടന്ന് അവർ മൂന്നു പേരും ഇരിക്കുന്ന ഏറുമാടം ഒന്ന് ഇളക്കി ….
അത് അവർ കാര്യമാക്കിയില്ല …….
വീണ്ടും ശക്തിയിൽ കുലുങ്ങി ……..
താഴെ വെച്ചിരുന്ന കുപ്പി …..
പെട്ടന്നുള്ള കുലുക്കത്തിൽ താഴേക്ക് മറിഞ്ഞു……
വീണ്ടും ഏറുമാടം ശക്തമായി കുലുങ്ങി …….
അവർ മൂന്നുപേരും ഏറുമാടത്തിൻ്റെ സൈഡിൽ നിന്നും താഴേക്ക് നോക്കിയതും …
അവർ മൂന്ന്പേരും ഒരേപോലെ ഞെട്ടി …..
അവിനാഷ് പതിയെ പറഞ്ഞു ….”””” ഒറ്റയാനാ “”
അവർ മൂവരും ഒരേപോലെ പേടിച്ചു ……
പഴനി പതിയെ കത്തിച്ചുവെച്ചിരിക്കുന്ന റാന്തൽ വിളിക്ക് കെടുത്തി …..
കുറച്ചു നേരത്തേക്ക് ഒരു മുരൾച്ച മാത്രം ……
കുറച്ചു സമയത്തിനു ശേഷം എല്ലാം ശാന്തമായതുപോലെ …..
മുരൾച്ചയൊന്നും കേൾക്കുന്നില്ല ….
ഇരുട്ടായതുകൊണ്ട് ഒന്നും വെക്തമായി കാണുവാനും സാധിക്കുന്നില്ല
പഴനി പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു സൈഡിലേക്ക് നോക്കി ….
ഒന്നും കാണുവാൻ പറ്റുന്നില്ല ….
കുറച്ചു നേരം കൂടെ നോക്കിയതിനു ശേഷം …..