അവിനാഷ് -“””” ജീവിതമല്ലേ അളിയാ …..
മാറിയല്ലേ പറ്റുള്ളൂ …..മാറിയില്ലെങ്കിൽ ….
നിന്നെ മാറ്റും എന്നായിരുന്നു ഡാഡി കൂളിൻ്റെ കല്പന …
നിവർത്തിയില്ലാതെ മാറിപോയതാണ് ….””””
ആദി-“””ഹ്മ്മ് കൊള്ളാം ഫാം മൊതലാളി ….
സെറ്റപ്പ് എല്ലാം അടിപൊളി ആണലോ …”””
അവിനാഷ് -“””ഒറ്റനോട്ടത്തിൽ അടിപൊളി അല്ലേ ….???”””
ആദി -“””ഹ്മ്മ് ഉഗ്രൻ …”””
അവിനാഷ് -“””അത് കേട്ടാൽമതി അളിയാ ……”””
അവിനാഷ് തൊട്ടടുത്ത് നിൽക്കുന്ന ആളെ ചൂണ്ടികാണിച്ചിട്ട് ….ആദിയോട് പറഞ്ഞു …
“””” ആദി …. ഇതാണ് എൻ്റെ ഇവിടത്തെ വലംകൈ …..പഴനി …..
അസ്സല് വാറ്റുകാരനും പാചകക്കാരനുമാണ് …..””””
ആദി-“””ഞങ്ങൾ നേരത്തെ പരിചയപ്പെട്ടു ….
അല്ലേ പഴനി അണ്ണാ ….””””
പഴനി-“”” പിന്നല്ലാതെ ……
പിന്നെ സാറേ ഞാൻ ഫുഡ് ഒക്കെ ശരിയാക്കിയിട്ടുണ്ട് ….
ഒരു പത്തുമിനിട്ടിനുള്ളിൽ ആ സെക്യൂരിറ്റി വരും ….
അതുകഴിഞ്ഞാൽ നമുക്ക് ഇറങ്ങാം ….””””
അവിനാഷ്-“””നീ പോയി സാധനം ശരിയാക്ക് ,….
അപ്പോഴേക്കും ഞങ്ങളും റെഡിയാവാം ….””””
ആദി-“”” എവിടേക്ക് പോകേണ്ട കാര്യമാ …..???””””
അവിനാഷ് -“””അതൊക്കെയുണ്ട് മോനെ …..
നീ ഏറുമാടത്തിൽ താമസിച്ചിട്ടുണ്ടോ ….???”””
ആദി -“””ഇല്ല ….”””
അവിനാഷ് -“””ഇല്ലലോ …. എന്നാ ഇന്നു നമ്മൾ
പഴനിയുടെ വാറ്റും നല്ല ഒന്നാതരം വെടിയിറച്ചിയും കഴിച്ച് ….
ഏറുമാടത്തിൽ കൂടും …… ഒരു രക്ഷയില്ലാത്ത സ്ഥലമാണ് ….