അതുകേട്ടതും അയാൾ ഗേറ്റിനരികിലേക്ക് വേഗം വന്നു …
ആദിയെ കണ്ടതും അയാൾ ആദിയോട് …..
“”” തമ്പി … ‘യാര് നീ’ … എന്ന വേണം …????””””
“””” അണ്ണാ എൻ പേർ ആദി കേരളാവിലെ നിന്ന് വന്ദിരിക്കെ ….””””
ആദി പറഞ്ഞു മുഴുവിപ്പികും മുൻപ് അയാൾ ….ആദിയോട്
“” ആഹ്ഹ മലയാളി ആയിരുന്നല്ലേ ….”””
“””ചേട്ടനും മലയാളിയാണോ …???
എന്നിട്ടാണോ എന്നെകൊണ്ട് ഈ തമിഴ് ഒകെ സംസാരിപ്പിച്ചത് ….””””
“”””ചേട്ടാ ഞാൻ വണ്ടിയുടെ നമ്പർ ശ്രദ്ധിച്ചില്ല ….
ചേട്ടനാണോ സാറ് പറഞ്ഞ കൂട്ടുകാരൻ ….???”””
“””ഞാൻ തന്നെ …..
അവൻ ഇല്ലേ ഇവിടെ …???”””
“” പിന്നെ അകത്തുണ്ട് …..
വണ്ടി ഉള്ളിലേക്ക് കയറ്റിക്കൊ …..
ഗേറ്റ് ഇപ്പോ തുറക്കാം ……””””
അതുംപറഞ്ഞ് അയാൾ ഗേറ്റ് തുറന്നു …. ആദി വണ്ടി നേരെ കാണുന്ന കാർപോർച്ചിലേക്ക് കയറ്റി …..
അപ്പോഴേക്കും അയാൾ ആദിയുടെ പിന്നാലെ വന്നു ……
ആദിയോട് അവിടെ നിൽക്കാനും സാറിനെ ഇപ്പോ വിളിക്കാന്നും പറഞ്ഞ് അവൻ അകത്തേക്ക് കയറി …..
കുറച്ചു സമയത്തിനുള്ളിൽ ആയാളും അവിനാഷും കൂടെ പുറത്തേക്ക് വന്നു ….
ആദിയെ കണ്ടതും …..”അളിയാ” എന്ന് വിളിച്ച് … അവിനാഷ് സ്നേഹപ്രകടനം നടത്തി …..
എന്നിട്ട് ആദിയോട് സംസാരിച്ചു തുടങ്ങി ….
അവിനാഷ് -“””അളിയാ എത്രനാളായി കണ്ടിട്ട് ….
നീ ആകെ മാറിപോയി ….. “”””
ആദി-“””നീ ഇത് എന്ത് കോലമാടാ ……
ആകെ മൊത്തം മാറിപ്പോയല്ലോ …..””””