കാർലോസ്-“””” സർ അവർക്ക് ഔട്ട് ഹൗസിൽ എല്ലാസൗകര്യവും ശരിയാക്കിയിട്ടുണ്ട് …””””
സജീവ്-“””” എന്നാ പിന്നെ എല്ലാവരും കയറിക്കെ ….””””
അതോടെ എല്ലാവരും കൂടെ അകത്തേക്ക് കയറി …..
എസ്റ്റേറ്റിൻ്റെ അകത്ത് എല്ലാ പണികളും മരംകൊണ്ടാണ് …..
ഹാളിൽ തന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള ഹെയർത്ത് ….
അതിൻ്റെ മുകളിലായി ടീവി ,…..
ചുമരിൽ കുറെ ആർട്ട് ഫോട്ടോകളും ….
മൊത്തത്തിൽ അതിമനോഹരം ……
എല്ലാവരും എസ്റ്റേറ്റിൻ്റെ ഉള്ളിലെ ഭാഗങ്ങളെല്ലാം നടന്നു കണ്ടു …
അതിനുശേഷം അവരുടെ മുറികളിലേക്ക് പോയി …..
വേഗം തന്നെ ഫ്രഷായി വന്നു ….
കാർലോസ് അവർക്കുള്ള ഭക്ഷണമെല്ലാം നേരെത്തെ തന്നെ ഒരുക്കിയിരുന്നു ….
എല്ലാവരും കൂടെ ഒരുമിച്ചു ഭക്ഷണം കഴിച്ചു …..
അതുനുശേഷം ഹാളിൽ ഒത്തുക്കൂടി …..
എസ്റ്റേറ്റും അതിൻ്റെ വിശേഷങ്ങളും സംസാരിച്ചുകൊണ്ടിരുന്നു ……
കുറച്ചു സമയത്തിനു ശേഷം എല്ലാവരും കൂടെ എസ്റ്റേറ്റിൻ്റെ ….
പിന്നിലുള്ള വെള്ളച്ചാട്ടത്തിൻ്റെ അടുത്തേക്ക് നടന്നു …..
*******************************************
ആദി വണ്ടി ചുരത്തിലൂടെ ഓടിച്ചുകൊണ്ടിരുന്നു ….
സന്ധ്യ ആവുമ്പോഴേക്കും അവിനാഷിൻ്റെ ഫാമിലേക്ക് എത്തണം ….
രാത്രിയായാൽ ആ വഴി അത്ര സുരക്ഷിതമല്ല ……
ആദി അതൊക്കെ ആലോചിച്ചുകൊണ്ട് പോയിക്കൊണ്ടിരുന്നു ….
അവസാനം സമയം ഒരു ഏഴുമണി ആയപ്പോഴേക്കും ….
ആദി അവിനാഷിൻ്റെ ഫാം ഹൗസിൽ എത്തി ….
ആദി വണ്ടി നിറുത്തി പതിയെ ഇറങ്ങി …..
ഫാർമിലെ ഗേറ്റ് അടച്ചിട്ടിരിക്കുന്നു …
നല്ല പ്രകൃതി സൗന്ദര്യം നിറഞ്ഞ സ്ഥലം …..
കുറച്ച് കാട്ടിലേക്ക് കയറിയിട്ടാണ് …..
വന്യജീവികളുടെ ശല്യമുണ്ടാവും …..
അതുമാത്രമേ ഇവിടെ പ്രശ്നമായിട്ടുള്ളു ….
ആദി അതൊക്കെ ആലോചിച്ചു ഗേറ്റിൻ്റെ അരികിലേക്ക് നടന്നു …..
എന്നിട്ട് ഗേറ്റിലെ ചെറിയ ഗ്യാപിലൂടെ ഉള്ളിലേക്ക് നോക്കി …
ദൂരെ ഒരാൾ ഒരു ചെറിയ വടിയും പിടിച്ചു നടക്കുന്നു …..
ആദി വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു ….
എന്നിട്ട് നീട്ടി രണ്ടുമൂന്ന് ഹോൺ അടിച്ചു ….