അഭി-“””” എടി നീ കളിയാക്കുന്നോ …???”””
ആമി-“””” ഓഹ് ….. പേടിപ്പിക്കല്ലേ …..”””
അഭി -“”” പേടിപ്പിച്ചാൽ നീ എന്ത് ചെയ്യും ….””””
വിഷ്‌ണു-“””ദേ വീണ്ടും തുടങ്ങി രണ്ടുംകൂടെ ….
എനിക്ക് വയ്യാ …. ഇവരുടെ ഒപ്പം കൂടിയതിൽ പിന്നെ …
ഈ തല്ലുകൂട്ടം ഒത്തുതീർപ്പാക്കലാണ് എൻ്റെ സ്ഥിരം പരുപാടി ….
ഇനി ഞാൻ ഇല്ലാ … ഈ കളിക്ക് …..””””
ആമി -“” ശേ … വിഷ്ണുകുട്ടൻ …
വീണ്ടും പിണങ്ങി ….”””
എല്ലാവരും കൂടെ ആമിയുടെ സംസാരം കേട്ട് ചിരിച്ചു …
വിഷ്‌ണു-“” ഇവളെക്കൊണ്ട് ഞാൻ തോറ്റു …..
വന്നു വന്നു … വിഷുവേട്ടൻ എന്നുള്ള വിളി ഒക്കെ പോയി …
ഇപ്പോ എന്നെ വേറെ എന്തൊക്കെയോ വിളിക്കും ….
വന്നപ്പോൾ എന്ത് ബഹുമാനം ആയിരുന്നു ….
ഇപ്പോ കണ്ടില്ലേ …..നിന്നെ ഞാൻ ഒരുദിവസം ശരിയാക്കിത്തരാം …
എന്നെങ്കിലും കിട്ടും എൻ്റെ കൈയിൽ ….”””
ആമി-“” അച്ചോടാ ……
വിഷമായോ… വിഷ്ണുവേട്ടാ ….
സോറി വിഷ്ണുവേട്ടാ ….
ഇനി ഞാൻ വിളിക്കില്ല….പോരെ …..””””
ആമിയുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരത്തിൽ വിഷ്ണുവിനും ചിരിവന്നു ….
വിഷ്ണു സൗഭാഗ്യയോടും മല്ലികയോടുമായി പറഞ്ഞു………
വിഷ്‌ണു-“””അമ്മേ ….,,,,,
ഇതാണ് ഇവളുടെ സ്ഥിരം അടവ് ….
എന്തേലും പറഞ്ഞാൽ അപ്പോ കൊഞ്ചി കൊഞ്ചി സംസാരിക്കും …
പിന്നെ നമ്മുക്ക് തിരിച്ച് ഒന്നും പറയാൻ പറ്റില്ല ….”””
അഭി-“” ഇപ്പോനിനക്ക് എൻ്റെ അവസ്ഥ മനസിലായില്ലേ ….